HOME
DETAILS

ഡോ. ധനലക്ഷ്മിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; മരണവാര്‍ത്തയുടെ ഞെട്ടല്‍ മാറാതെ അബൂദബി പ്രവാസികള്‍

  
July 24 2025 | 04:07 AM

body of Dr Dhanalakshmi who was found dead at her residence will be taken home tonight

അബൂദബി: താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സാംസ്‌കാരിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഡോ. ധനലക്ഷ്മിയുടെ മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. ബനിയാസ് സെട്രല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം കാണാന്‍ ആഗ്രഹിക്കുന്നവര്‍ ഇന്ന് വൈകിട്ട് മൂന്നിന് മോര്‍ച്ചറിയില്‍ എത്തിച്ചേരണമെന്ന് അബൂദബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കല്‍ അറിയിച്ചു.

നിരവധി പുസ്തകങ്ങള്‍ എഴുതിയ ധനലക്ഷ്മി 10 വര്‍ഷത്തിലേറെയായി പ്രവാസിയായിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്ന അവര്‍ ഗള്‍ഫില്‍ വരുന്നതിന് മുന്‍പ് കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയിലും സേവനമനുഷ്ഠിച്ചിരുന്നു. അബൂദബിയിലെ ചെറുതും വലുതുമായ സംഘടനകളുടെ പരിപാടിയില്‍ സ്ഥിര സാന്നിധ്യമായിരുന്നു. അബൂദബി മലയാളി സമാജം അംഗം കൂടിയാണ്.

യു.എ.ഇയിലെ വിവിധ സംഘടനകളില്‍ നിന്നും നിരവധി അവാര്‍ഡുകളും അംഗീകാരങ്ങളും ഡോ. ധനലക്ഷ്മിയെ തേടിയെത്തിയിട്ടുണ്ട്. സാമൂഹിക സാംസ്‌കാരികജീവകരുണ്യ മേഖലകള്‍ക്ക് തീരാനഷ്ടമാണ് ഡോ. ധനലക്ഷ്മിയുടെ വിയോഗമെന്ന് സലിം ചിറക്കല്‍ അഭിപ്രായപ്പെട്ടു. എല്ലാവരുമായും ഒരുപോലെ ഇടപഴകുന്ന പ്രകൃതമായിരുന്നു അവരുടേത്.

ഡോ. ധനലക്ഷ്മിയുടെ വിയോഗം ഞെട്ടലോടെയാണ് ശ്രവിച്ചതെന്ന് അബൂദബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റ് ജയചന്ദ്രന്‍ നായര്‍ ആറ്റിങ്ങല്‍ അഭിപ്രായപ്പെട്ടു. എപ്പോഴും ചെറു പുഞ്ചിരിയോടെ മാത്രം പൊതു പരിപാടികളില്‍ നിറഞ്ഞു നിന്ന് അവരെന്നും, ഐ.എസ്.സി അബുദബിയുടെയും തന്റെയും കുടുംബത്തിന്റെയും ദുഃഖവും അനുശോചനവും അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Body of Dr. Dhanalakshmi, who was found dead at her residence, will be taken home tonight



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവരിൽ നിന്നും എനിക്ക് വലിയ പിന്തുണയാണ് ലഭിച്ചത്, അതിനായി വീണ്ടും കാത്തിരിക്കുന്നു: സഞ്ജു

Cricket
  •  2 days ago
No Image

മൊറാദാബാദില്‍ ബുള്‍ഡോസര്‍ ഓപറേഷനിടെ കട തകര്‍ത്തു,ബിജെ.പി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് പാര്‍ട്ടി മണ്ഡലം വൈസ് പ്രസിഡന്റിന്റെ സഹോദരന്‍

National
  •  2 days ago
No Image

ഫുട്ബോളിലെ റൊണാൾഡോയുടെ ഏറ്റവും വലിയ സ്വപ്നമാണത്: ജാവോ ഫെലിക്‌സ്

Football
  •  2 days ago
No Image

ആണവ ചർച്ചകൾക്ക് മുന്നോടിയായി ബോംബാക്രമണ നഷ്ടപരിഹാരം നൽകണം; യുഎസിനെതിരെ കർശന നിലപാടുമായി ഇറാൻ

International
  •  2 days ago
No Image

2008 മലേഗാവ് സ്‌ഫോടനം: പ്രഗ്യാസിങ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട് എന്‍.ഐ.എ കോടതി;  ഗൂഢാലോചനക്ക് തെളിവില്ലെന്ന് 

National
  •  2 days ago
No Image

ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് യമുന നദിയിൽ ചാടി യുവാവ്; രക്ഷകരായി ബോട്ട് ജീവനക്കാർ

National
  •  2 days ago
No Image

ഫുട്ബോളിലെ എന്റെ പ്രിയപ്പെട്ട താരം അദ്ദേഹമാണ്: സഞ്ജു സാംസൺ

Cricket
  •  2 days ago
No Image

പീഡന പരാതി തനിക്കെതിരെയുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗം, തെളിവുണ്ട്; കേസിനെ നിയമപരമായി നേരിടുമെന്ന് വേടന്‍ 

Kerala
  •  2 days ago
No Image

ഫരീദാബാദിൽ കാറിന് നേരെ വെടിയുതിർത്ത് 5 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമം; 4 പേർ അറസ്റ്റിൽ

National
  •  2 days ago
No Image

കൊച്ചിയിൽ ഐടി വ്യവസായിയുടെ ഹണിട്രാപ് പരാതിയിൽ ട്വിസ്റ്റ്; യുവതിയുടെ പീഡന ആരോപണം

Kerala
  •  2 days ago