പുതിയ സാമ്പത്തിക വര്‍ഷം: അറിഞ്ഞിരിക്കാം സുപ്രധാന മാറ്റങ്ങള്‍
തിരുവനന്തപുരം: ഇന്ന് പുതിയ സാമ്പത്തിക വര്ഷംആരംഭിക്കുമ്പോള് സംസ്ഥാനത്ത് ജനജീവിതവുമായി ബന്ധപ്പെട്ട വിരവധി മാറ്റങ്ങളും നിലവില്‍ വരികയാണ്. സംസ്ഥാന ബജറ്റില്‍ നിര്‍ദേശിച്ച നികുതി, ഫീസ് വര്‍ധനയും ഇളവുകളും ഇന്നു മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. ബജറ്റില്‍ നിര്‍ദേശിച്ച ഭൂമി രജിസ്ട്രേഷന് നിരക്ക്, കോടതി ഫീസുകള്‍, കോര്‍ട്ട് സ്റ്റാമ്പ് നിരക്ക് എന്നിവയിലെ വര്‍ധനവ് ഇന്നു മുതല്‍ നിലവില്‍ വരും.
ചെക്ക് കേസിനും വിവാഹ മോചന കേസിനും ഇനി മുതല്‍ ഫീസ് കൂടും. വിദേശമദ്യത്തിനുള്ള ഗാലനേജ് ഫീസും വര്‍ധിക്കും. ഭൂമി പണയം വച്ച് വായ്പ എടുക്കുന്നതിനും ചെലവ് കൂടും. സ്വന്തമായി വൈദ്യുതി ഉല്പാദിപ്പിക്കുന്നവര്ക്കുള്ള തീരുവ വര്‍ധനവും ഇന്നു മുതല്‍ നിലവില്‍ വരും. സ്വയം വൈദ്യുതി ഉല്പാദിപ്പിക്കുന്നവര്ക്കുള്ള തീരുവ യൂനിറ്റിന് 1.2 പൈസയില്‍ നിന്ന് 15 പൈസയായിട്ടായിരിക്കും ഉയരുക. റബറിന്റെ താങ്ങുവില 170 രൂപയില്‍ നിന്ന് 180 രൂപയാകും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡി.എയിലും പെന്‍ഷന്‍കാര്‍ക്ക് ഡി.ആറിലും രണ്ട് ശതമാനം വര്‍ധനവും ഇന്നു മുതല്‍ പ്രാബല്യത്തിലാകും. പാട്ടക്കരാറിന് ഇന്നു മുതല്‍ ന്യായവില അനുസരിച്ച് സ്റ്റാമ്പ് ഡ്യൂട്ടി നല്‍കണം. ടൂറിസ്റ്റ് ബസ് നികുതി, അഖിലേന്ത്യാ പെര്‍മിറ്റ് നികുതി എന്നിവ കുറയും. കുതിരാന്‍ തുരങ്കത്തിന് സമീപം പന്നിയങ്കരയില്‍ ഇന്ന് മുതല്‍ ടോള്‍ നിരക്ക് കൂടും. വാളയാര്‍ ടോള്‍ ബൂത്തിലും നിരക്ക് വര്‍ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."