HOME
DETAILS

ദുബൈ ട്രാഫിക് സിഗ്നൽ സംവിധാനത്തിന്റെ പുതിയ മുഖം; ട്രാഫിക് സിഗ്നൽ സംവിധാനത്തിൽ എഐ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അറിയാം

  
Web Desk
August 04 2025 | 09:08 AM

Dubai Traffic Tip What to Do When Traffic Signals Seem Stuck

ദുബൈ: ദുബൈയിൽ ഒരു ട്രാഫിക് സിഗ്നലിൽ കാത്തിരിക്കുമ്പോൾ ​ഗ്രീൻ സി​ഗ്നൽ വരാൻ വൈകുകയും പിന്നിൽ നിന്ന് മറ്റ് വാഹനങ്ങൾ ഹോൺ അടിക്കുകയും ചെയ്താൽ, പരിഭ്രാന്തരാകേണ്ട. സിഗ്നൽ തകരാറിലായതിനാലല്ല ഈ വൈകല്‍. വെളുത്ത സ്റ്റോപ്പ് ലൈനിനോട് അല്പം കൂടി വാഹനം അടുപ്പിച്ചാൽ സിഗ്നൽ മാറാൻ സാധ്യതയുണ്ട്.

അടുത്തിടെ ഒരു പോസ്റ്റിൽ ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് (ആർടിഎ) ഇക്കാര്യം വ്യക്തമാക്കിയത്.

ട്രാഫിക് നിയന്ത്രിക്കാൻ എഐ എങ്ങനെ ഉപയോഗിക്കുന്നു

ദുബൈ ആർടിഎ, ​ഗതാ​ഗതം മെച്ചപ്പെടുത്തുന്നതിനും കാത്തിരിപ്പ് സമയം 20 ശതമാനം വരെ കുറയ്ക്കുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് ട്രാഫിക് സിഗ്നലുകൾ നവീകരിക്കുകയാണ്. ഈ സ്മാർട്ട് സിഗ്നലുകൾ ഇപ്പോൾ യുഎഇയിലെ മിക്ക റോഡുകളിലും കാണാം.

AIയുടെ പ്രവർത്തനങ്ങൾ

ട്രാഫിക് പ്രവാഹം പ്രവചിക്കുക,
തത്സമയ സാഹചര്യങ്ങൾ സിമുലേറ്റ് ചെയ്യുക,
സിഗ്നൽ സമയങ്ങൾ ക്രമീകരിക്കുക,
ഡ്രൈവർമാർക്കുള്ള കാലതാമസം കുറയ്ക്കുക.

UTC-UX ഫ്യൂഷൻ എന്ന ഈ നൂതന ട്രാഫിക് നിയന്ത്രണ സംവിധാനം ദുബൈയിലെ എല്ലാ പ്രധാന ഇന്റർസെക്ഷനുകളിലും നടപ്പാക്കും. 2026-ന്റെ ആദ്യ പകുതിയോടെ ഇതിന്റെ വിന്യാസം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.

എഐ ട്രാഫിക് നിയന്ത്രണ സംവിധാനത്തിന്റെ പ്രധാന സവിശേഷതകൾ

എഐ അധിഷ്ഠിത സംവിധാനത്തിൽ ട്രാഫിക്കിനെ ഒപ്റ്റിമൈസ് ചെയ്യുന്നതിനായുള്ള നിരവധി നൂതന സവിശേഷതകൾ ഉൾപ്പെടുന്നു:

1) പ്രവചനാത്മക ​ഗതാ​ഗത വിശകലനം: വാഹനങ്ങളുടെ ചലനം മുൻകൂട്ടി പ്രവചിച്ച് സിഗ്നലുകൾ ക്രമീകരിക്കുന്നു.

2) ഡിജിറ്റൽ ട്വിൻ സാങ്കേതികവിദ്യ: മാറ്റങ്ങൾ ഉപയോഗിക്കുന്നതിന് മുമ്പ് അവ സിമുലേറ്റ് ചെയ്ത് പരീക്ഷിക്കാൻ ആർടിഎയെ അനുവദിക്കുന്നു.

3) മുൻഗണനാധിഷ്ഠിത ട്രാഫിക് മാനേജ്മെന്റ്: ആവശ്യമുള്ളപ്പോൾ ചില പ്രത്യേക തരം ട്രാഫിക്കുകൾക്ക് മുൻഗണന നൽകാൻ സിസ്റ്റത്തിന് കഴിയും

4) സെൻസർ അധിഷ്ഠിത ഡാറ്റ: റോഡുകളിലെ സെൻസറുകൾ തുടർച്ചയായ ഡാറ്റ നൽകി സിഗ്നൽ സമയങ്ങൾ കൂടുതൽ കൃത്യതയോടെ ക്രമീകരിക്കുന്നു.

In Dubai, if you're waiting at a traffic signal and the green light is delayed, don't panic. It's not necessarily a signal malfunction. Instead, try moving your vehicle closer to the white stop line, as some signals are designed to detect vehicle presence and change accordingly.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലിയേക്കരയിലെ തകർന്ന റോഡും ടോൾ പിരിവും: ദേശീയ പാതാ അതോറിറ്റിയെ വിമർശിച്ച് ഹൈക്കോടതി

Kerala
  •  4 hours ago
No Image

ദു​രൂഹതകൾ ഒഴിയാതെ; ചേർത്തലയിൽ വീണ്ടും മൃതദേഹ അവശിഷ്ടങ്ങൾ: സെബാസ്റ്റ്യനുമായി തെളിവെടുപ്പ് തുടരുന്നു

Kerala
  •  5 hours ago
No Image

ഭാര്യയെ മലയാളി തടവിലാക്കിയെന്ന് പരാതിയുമായി തമിഴ്നാട് സ്വദേശി; യുവതിയുടെ മൊഴിക്ക് പരി​ഗണന നൽകി ഹൈക്കോടതി

Kerala
  •  5 hours ago
No Image

മന്ത്രവാദ ആരോപണത്തെ തുടർന്ന് 35-കാരനെ ക്രൂരമായി കൊലപ്പെടുത്തി; സ്വകാര്യ ഭാഗങ്ങൾ മുറിച്ച് മൃതദേഹം ഡാമിൽ തള്ളി

National
  •  5 hours ago
No Image

സ്കൂൾ പരിസരത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി മണ്ണാർക്കാട് സ്വദേശി പിടിയിൽ

Kerala
  •  5 hours ago
No Image

നിമിഷ പ്രിയയുടെ വധശിക്ഷ: പുതിയ തീയതി ആവശ്യപ്പെട്ട് തലാലിന്റെ സഹോദരന്റെ കത്ത്

International
  •  6 hours ago
No Image

സഊദി വിനോദസഞ്ചാരി ജനീവ തടാകത്തിൽ മുങ്ങിമരിച്ചു

Saudi-arabia
  •  6 hours ago
No Image

ചേർത്തല സ്ത്രീകളുടെ തി​രോധാനം: സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് മനുഷ്യ അസ്ഥികൾ കണ്ടെത്തി 

Kerala
  •  6 hours ago
No Image

പോരാട്ടം ഇനി മെസിയുടെ എതിരാളിയായി; യൂറോപ്യൻ വമ്പൻമാരുടെ നെടുംതൂണായവൻ അമേരിക്കയിലേക്ക്

Football
  •  6 hours ago
No Image

ബഹ്‌റൈനിൽ ഇലക്ട്രിക് ഷീഷയും ഇ-സിഗരററ്റും നിരോധിക്കുന്നു; നടപടി ഇന്ത്യയുടെ നീക്കം ചൂണ്ടിക്കാട്ടി

bahrain
  •  6 hours ago