HOME
DETAILS

അവൻ ഇന്ത്യൻ ടീമിനെ ഉയരങ്ങളിൽ എത്തിക്കും: കെ.എൽ രാഹുൽ

  
August 05, 2025 | 6:06 AM

Teammate KL Rahul praised Shubman Gill for his brilliant performance as captain in the Test series against England

ഇന്ത്യ-ഇംഗ്ലണ്ട് അവസാന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ ആവേശകരമായ വിജയമാണ് സ്വന്തമാക്കിയത്. ഓവലിൽ നടന്ന അഞ്ചാം ടെസ്റ്റിന്റെ അവസാന ദിനം ഇംഗ്ലണ്ടിന്റെ അവസാന നാല് വിക്കറ്റുകൾ വീഴ്ത്തിയാണ് ത്രില്ലിങ് വിജയം നേടിയത്. ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-2 എന്ന നിലയിൽ സമനിലയിലാക്കാൻ ഇന്ത്യക്ക് സാധിച്ചു. 
 
ക്യാപ്റ്റനായുള്ള ആദ്യ പരമ്പരയിൽ തന്നെ മിന്നുന്ന പ്രകടനമാണ് ശുഭ്മൻ ഗിൽ കാഴ്ചവെച്ചത്. ക്യാപ്റ്റൻസിയിലും ബാറ്റിങ്ങിലും ഒരുപോലെ തിളങ്ങിയാണ് ഗിൽ തന്റെ അരങ്ങേറ്റ പരമ്പര അവിസ്മരണീയമാക്കിയത്. ഈ പരമ്പരയിൽ 754 റൺസാണ് ഇന്ത്യൻ ക്യാപ്റ്റൻ അടിച്ചെടുത്തത്. ഒരു ഡബിൾ സെഞ്ച്വറിയും മൂന്ന് സെഞ്ച്വറിയും നേടിയാണ് ഗിൽ നേടിയത്. പരമ്പരയിലെ പ്ലയെർ ഓഫ് ദി സീരിസായും തെരഞ്ഞെടുക്കപ്പെട്ടത് ഗിൽ തന്നെയാണ്. പരമ്പരയിലെ ഗില്ലിന്റെ പ്രകടനത്തെ സഹതാരം കെഎൽ രാഹുൽ പ്രശംസിച്ചു. 

''ശുഭ്മൻ ഗിൽ അസാധാരണനാണ്. അദ്ദേഹം ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചിട്ടുണ്ട്. ഗിൽ ഞങ്ങൾക്കൊപ്പം കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ടെക്നിക്കലി അദ്ദേഹം വളരെ മികച്ചവനാണ്. അദ്ദേഹം കളിക്കളത്തിൽ വരുത്തിയ മാറ്റങ്ങൾ എല്ലായ്പ്പോഴും ഞങ്ങൾക്ക് വിക്കറ്റുകൾ നേടി തന്നു. അദ്ദേഹം ഇനിയും കൂടുതൽ വളരും. അദ്ദേഹം ഒരു മികച്ച നേതാവായി തുടരും. ഈ ഇന്ത്യൻ ടെസ്റ്റ് ടീമിനെ മികച്ച ഉയരങ്ങളിലേക്ക് കൊണ്ടുപോവനായി ഗിൽ ഇവിടെ തന്നെയുണ്ട്'' കെഎൽ രാഹുൽ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ 336 റൺസിന്റെ കൂറ്റൻ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. എഡ്ജ്ബാസ്റ്റൺ സ്റ്റേഡിയത്തിൽ   ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയമായിരുന്നു ഇത്. ഇതിനു മുമ്പ് ഈ വേദിയിൽ ഇതുവരെ എട്ട് മത്സരങ്ങളിലാണ് ഇന്ത്യ കളിച്ചിട്ടുള്ളത്. ഇതിൽ ഏഴ് മത്സരങ്ങൾ പരാജയപ്പെട്ടപ്പോൾ ഒരു മത്സരം സമനിലയിൽ പിരിയുകയും ചെയ്തു. എന്നാൽ രണ്ടാം ടെസ്റ്റ് വിജയത്തോടെ മറ്റൊരു ക്യാപ്റ്റനും നേടാനാവാത്ത ചരിത്ര നേട്ടവും ഗിൽ ഈ വിജയത്തോടെ സ്വന്തമാക്കിയിരുന്നു. 

മാഞ്ചസ്റ്ററിൽ നടന്ന നാലാം ടെസ്റ്റിൽ സെഞ്ച്വറി നേടിയതോടെ നീണ്ട 35 വർഷത്തെ ചരിത്രവും ഗിൽ തിരുത്തിയെഴുതിയിരുന്നു. 35 വർഷങ്ങൾക്ക് ശേഷമാണ് മാഞ്ചസ്റ്ററിൽ ഒരു ഇന്ത്യൻ താരം ടെസ്റ്റിൽ സെഞ്ച്വറി നേടുന്നത്. ഗില്ലിന് മുമ്പ് മാഞ്ചസ്റ്ററിൽ ഇന്ത്യക്കായി സെഞ്ച്വറി നേടിയിരുന്നത് സച്ചിൻ ടെണ്ടുൽക്കറായിരുന്നു. 

Teammate KL Rahul praised Shubman Gill for his brilliant performance as captain in the Test series against England



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യത്യസ്ത അപേക്ഷകൾ വേണ്ട; UAEICP ആപ്പ് വഴി ഇനി ഒറ്റ ക്ലിക്കിൽ പാസ്‌പോർട്ടും, എമിറേറ്റ്‌സ് ഐഡിയും പുതുക്കാം

uae
  •  2 days ago
No Image

ആട് വാഴ തിന്നതിനെച്ചൊല്ലി തർക്കം: ഒരാൾക്ക് വെട്ടേറ്റു; അയൽവാസി പൊലിസ് കസ്റ്റഡിയിൽ

Kerala
  •  2 days ago
No Image

ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ പോത്താനിക്കാട്ട്  കേരള കോണ്‍ഗ്രസ് പോരാട്ടം 

Kerala
  •  2 days ago
No Image

കലയും രാഷ്ട്രീയവും സമന്വയിപ്പിച്ച് ജ്യോതി ലക്ഷ്മി, അരൂര്‍ ജില്ലാ പഞ്ചായത്തില്‍ അങ്കത്തട്ടിലേക്ക്‌

Kerala
  •  2 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍;  കൊന്നൊടുക്കിയവരില്‍ 70 വയസ്സായ സ്ത്രീയും മകനും; വെടി നിര്‍ത്തല്‍ 'ഗുരുതരാവസ്ഥയില്‍' യു.എന്‍ മുന്നറിയിപ്പ്

International
  •  2 days ago
No Image

രാഹുലിനെ തിരയാന്‍ പുതിയ അന്വേഷണസംഘം; രണ്ടാം കേസില്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താന്‍ പൊലിസ്

Kerala
  •  2 days ago
No Image

ഡിജിറ്റൽ സുരക്ഷ വീട്ടിൽ നിന്ന്; കുട്ടികളുടെ ഓൺലൈൻ ഉപയോ​ഗം; മാതാപിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ

uae
  •  2 days ago
No Image

പെള്ളുന്ന ടിക്കറ്റ് നിരക്ക്; വകവയ്ക്കാതെ തെരഞ്ഞെടുപ്പ് ചൂടിലേക്ക് പറന്നിറങ്ങി പ്രവാസികൾ

Kerala
  •  2 days ago
No Image

എറണാകുളത്ത് ഭരണത്തുടർച്ചക്കായുള്ള നെട്ടോട്ടത്തിൽ യു.ഡി.എഫ്; മെട്രോ നഗരത്തിലെ പ്രതീക്ഷയിൽ എൽ.ഡി.എഫ്

Kerala
  •  2 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: പുരാവസ്തുകള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം; എസ്.ഐ.ടിക്ക് കത്ത് നല്‍കി ചെന്നിത്തല

Kerala
  •  2 days ago

No Image

കുവൈത്തിൽ മയക്കുമരുന്നിന്റെ ചിത്രങ്ങളോ എഴുത്തുകളോ ലോഗോകളോ ഉള്ള വസ്ത്രങ്ങളും വസ്തുക്കളും നിരോധിച്ചു, ലംഘിച്ചാൽ കനത്ത പിഴ, ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം പിടിയിലായാലും പണി കിട്ടും

latest
  •  2 days ago
No Image

പാലക്കാട് നിന്നു തട്ടിക്കൊണ്ടു പോയ മലപ്പുറത്തെ വ്യവസായിയെ കണ്ടെത്തി പൊലിസ്; പ്രതികള്‍ ഉറങ്ങിയപ്പോള്‍ ഇറങ്ങിയോടി പൊലിസിനെ വിവരമറിയിച്ചു

Kerala
  •  2 days ago
No Image

ടയര്‍ പഞ്ചറായി ബൈപാസില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

കോഴിക്കോട് കോർപറേഷനിൽ പ്രോഗ്രസ് റിപ്പോർട്ട് വിതരണം: കലക്ടറുടെ നിർദേശം വീണ്ടും മറികടന്ന് സി.പി.എം; പ്രതിഷേധം ശക്തമാക്കി യു.ഡി.എഫ്

Kerala
  •  2 days ago