
സംസ്ഥാനത്ത് നിർമാണ അഴിമതിയും സിപിഎം പ്രതിച്ഛായയും: കെ കെ ശൈലജയുടെ ഇടപെടലിനെതിരെയും വി.ഡി സതീശന്റെ രൂക്ഷ വിമർശനം

തിരുവനന്തപുരം: സംസ്ഥാനത്തെ നിർമാണ മേഖലയിൽ വ്യാപകമായി അഴിമതി നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. ചെന്നിത്തലയിൽ പാലം തകർന്ന സംഭവത്തിലാണ് പ്രതിപക്ഷ നേതാവിന്റെ രൂക്ഷ വിമർശനം. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും സതീശൻ ആവശ്യപ്പെട്ടു. പാലത്തിൽ വിള്ളൽ വന്നപ്പോൾ മന്ത്രിക്ക് ഉത്തരവാദിത്വമുണ്ടെന്ന് പറഞ്ഞ ഭരണനേതൃത്വത്തിന്റെ തുടർച്ചയാണ് ഈ സർക്കാരെന്നും അദ്ദേഹം വിമർശിച്ചു. ഇന്ന് വൈകുന്നേരം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു സർക്കാരിന്റെ അഴിമതി വികസന പ്രവർത്തനങ്ങളെയും ജയിൽ തടവുകാരുടെ മേലുള്ള സി.പി.എമ്മിന്റെ സ്വാധീനത്തെയും പ്രതിപക്ഷ നേതാവ് കടന്നാക്രമിച്ചത്.
ഇന്നലെ ഉച്ചയോടെയാണ് ചെന്നിത്തല കീച്ചേരിക്കടവ് പാലത്തിന്റെ സ്പാന്‍ തകര്‍ന്ന് വീണത്. ദുരന്തത്തിൽ രണ്ട് തൊഴിലാളികള്‍ മരിച്ചിരുന്നു. തൃക്കുന്ന സ്വദേശി ബിനു, മാവേലിക്കര കല്ലുമല സ്വദേശി രാഘവ് കാര്‍ത്തിക് എന്നിവരാണ് മരിച്ചത്. ഏഴ് തൊഴിലാളികളാണ് പാലത്തിൽ നിന്ന് വെള്ളത്തില്‍ വീണത്. അഞ്ച് പേര്‍ നീന്തി കരക്കെത്തിയിരുന്നു. രണ്ട് പേരെ കാണാതായിരുന്നു. ഇവരെയാണ് മരിച്ച നിലയില്‍ പിന്നീട് കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്.
ചെന്നിത്തല ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നുവീണത്. ഏതാണ്ട് മൂന്ന് വര്‍ഷത്തോളമായി നിര്‍മാണത്തിലിരിക്കുന്ന പാലമാണിത്. ഇതിന്റെ നടു ഭാഗത്തുള്ള ബീമുകളില്‍ ഒന്നാണ് തകര്‍ന്നു വീണത്. നിലവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ജനങ്ങൾക്കിടയിൽ ആശങ്ക വർദ്ധിച്ചിട്ടുണ്ട്. അതേസമയം, പാലത്തിന്റെ സ്പാന്‍ തകര്‍ന്നുവീണ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. വേണ്ട സുരക്ഷ മുന്‍ കരുതലുകള്‍ എടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സി.പി.എം കുറ്റവാളികളെ സഹായിക്കുന്നു
കുറ്റവാളികൾക്ക് സിപിഎം നേതൃത്വം പിന്തുണ നൽകുന്നതായും അദ്ദേഹം ആരോപിച്ചു. ഒരാളുടെ കാൽ വെട്ടിയ കേസിലെ പ്രതികൾക്ക് യാത്രയയപ്പ് നൽകുന്ന ചടങ്ങിൽ സിപിഎം നേതാക്കൾ പങ്കെടുത്തതിനെതിരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു. മുൻ മന്ത്രി കെ കെ ശൈലജയുടെ ഇടപെടലിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും സതീശൻ വ്യക്തമാക്കി. വേണ്ടപ്പെട്ടവർ കൈയോ തലയോ വെട്ടിയാലും സിപിഎം അവർക്കൊപ്പമാണ്. ഒരു അധ്യാപികയോ ജനപ്രതിനിധിയോ എന്ന നിലയിൽ കെ കെ ശൈലജ അവിടെ പോകാൻ പാടില്ലായിരുന്നു. സിപിഎമ്മിന്റെ യഥാർത്ഥ മുഖം ഇപ്പോൾ വെളിവായെന്നും സതീശൻ കുറ്റപ്പെടുത്തി. സി സദാനന്ദൻ എംപിയുടെ കാൽ വെട്ടിയ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് മടങ്ങിയ പ്രതികൾക്ക് നൽകിയ യാത്രയയപ്പിനെ മട്ടന്നൂർ എം.എൽ.എയും സിപിഐ (എം) കേന്ദ്രകമ്മിറ്റി അംഗവുമായ കെ.കെ ശൈലജ ന്യായീകരിച്ചിരുന്നു. ജനങ്ങളുടെ നൻമയ്ക്ക് വേണ്ടി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരും മാന്യമായ ജീവിതം നയിക്കുന്ന വ്യക്തികളുമാണ് ശിക്ഷിക്കപ്പെട്ടതെന്നാണ് കെ.കെ ശൈലജ പറഞ്ഞത്.
"ഇത്തരം പ്രവൃത്തികൾ യുവതലമുറയ്ക്ക് തെറ്റായ സന്ദേശമാണ് നൽകുന്നത്. കേരളത്തിലെ ജയിലിൽ പ്രതികൾക്ക് സുഖവാസമാണ്. ഭക്ഷണ മെനു തീരുമാനിക്കുന്നത് മുതൽ ഏറ്റവും പുതിയ മോഡൽ ഫോണുകൾ ഉപയോഗിക്കുന്നത് വരെ തടവുകാർ തന്നെയാണ് എന്നതും ആശ്ചര്യപ്പെടുത്തുന്നു. സിപിഎം ആണ് പ്രതികൾക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുന്നത്. ടിപി കേസിലെ പ്രതികൾക്ക് ജയിലിൽ എസിയുടെ അഭാവം മാത്രമാണ് അനുഭവിക്കേണ്ടി വരുന്നത്," സതീശൻ കുറ്റപ്പെടുത്തി. അതേ സമയം ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതി ടി.കെ രജീഷിന് കഴിഞ്ഞ ദിവസം പരോൾ അനുവദിച്ചിരുന്നു. അടുത്ത ബന്ധുക്കളുടെ ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി നൽകിയ അപേക്ഷയിലാണ് പരോൾ അനുവദിച്ചത്. 15 ദിവസത്തേക്കാണ് പരോൾ അനുവദിച്ചത്. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പ്രവേശിക്കരുതെന്ന നിബന്ധനയിലാണ് പരോൾ. എന്നാൽ പരോൾ ലഭിക്കുന്നതിന് രണ്ട് ദിവസം മുമ്പേ രജീഷ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയിരുന്നുവെന്നത് ദുരൂഹത ഉയർത്തുന്നു.
പൊലിസ് ഒത്താശയിൽ ടി.പി. വധക്കേസിലെ മറ്റ് പ്രതികളായ കൊടി സുനിയും മറ്റും മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് വിവാദമായ സാഹചര്യത്തിലാണ് അതേക്കേസിലെ മറ്റൊരു പ്രതികൂടി പുറത്തിറങ്ങുന്നത്. പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരെ മറ്റൊരു കേസിൽ തലശ്ശേരി അഡീഷനൽ സെഷൻസ് കോടതിയിൽ ഹാജരാക്കി തിരിച്ച് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മടങ്ങുമ്പോഴാണ് സംഭവം ഉണ്ടായത്.
തലശ്ശേരിയിലെ ബാറിന് മുന്നിലാണ് മൂന്ന് പ്രതികൾ പൊലിസ് സാന്നിധ്യം പോലുമില്ലാതെ മദ്യപിച്ചത്. മാഹി ഇരട്ടക്കൊല കേസുമായി ബന്ധപ്പെട്ടാണ് ഇവരെ തലശ്ശേരി അഡീഷനൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയത്. ഉച്ചഭക്ഷണത്തിന് എന്ന വ്യാജേന തലശ്ശേരി ടൗണിലെ ബാറിന് സമീപത്ത് പൊലിസ് ജീപ്പ് നിർത്തിയായിരുന്നു മദ്യപാനം. ഇത്തരം സംഭവങ്ങളെല്ലാം സി.പി.എം കേരളത്തിലെ ജയിലുകളിൽ ഇടപെടുന്നുവെന്നതിന്റെ വ്യക്തമായ നേർസാക്ഷ്യമാണ്.
ക്രൈസ്തവർക്കെതിരെയുള്ള ആക്രമണം
രാജ്യവ്യാപകമായി ക്രൈസ്തവർക്കെതിരെ ആക്രമണങ്ങൾ വർധിക്കുന്നതായും വാർത്ത സമ്മേളനത്തിൽ സതീശൻ ആരോപിച്ചു. "കോടതിയാണ് ജാമ്യം നൽകിയതെങ്കിലും, ഇടപെടലുകൾ മൂലമാണ് ജാമ്യം ലഭിച്ചതെന്ന് പ്രതികൾ തന്നെ പറയുന്നു. ബിജെപിയുടെ കള്ളപ്രചാരണം പൊളിഞ്ഞു. ഛത്തീസ്ഗഢിൽ കോൺഗ്രസ് നേതാക്കൾ ഇടപെട്ടില്ലെന്ന പ്രചാരണം തെറ്റാണ്. ഭൂപേഷ് ബാഗേൽ ജയിലിൽ കന്യാസ്ത്രീകളെ സന്ദർശിച്ചു.
വോട്ടർ പട്ടിക: സമയപരിധി നീട്ടണം
വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കൽ, തിരുത്തൽ, വാർഡ് മാറ്റം തുടങ്ങിയ ഓൺലൈൻ പ്രക്രിയകളുടെ സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. സാങ്കേതിക പ്രശ്നങ്ങൾ മൂലം ഓൺലൈൻ സേവനങ്ങൾ പലയിടത്തും തടസ്സപ്പെട്ടതാണ് ആവശ്യത്തിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
ജൂലൈ 23-ന് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും, പുതിയ പേര് ചേർക്കൽ, തിരുത്തലുകൾ, വാർഡ് മാറ്റം എന്നിവയ്ക്ക് ഓഗസ്റ്റ് 7 വരെ മാത്രമാണ് കമ്മീഷൻ സമയം അനുവദിച്ചത്. എന്നാൽ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ് പ്രവർത്തനരഹിതമാകുന്നത് ഉൾപ്പെടെയുള്ള സാങ്കേതിക തടസ്സങ്ങൾ മൂലം നിരവധി പേർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാനോ തിരുത്തലുകൾ വരുത്താനോ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവരുടെ പേര് പോലും നിലവിലെ പട്ടികയിൽ നിന്ന് കാണാതായ സാഹചര്യവും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. സമയപരിധി അവസാനിക്കാനിരിക്കെ, ഈ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിൽ, വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയപരിധി 15 ദിവസം കൂടി നീട്ടണമെന്ന് സതീശൻ കത്തിൽ ആവശ്യപ്പെട്ടു. എല്ലാ യോഗ്യരായ വോട്ടർമാർക്കും പട്ടികയിൽ ഇടം ലഭിക്കുന്നതിന് ഈ നടപടി അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട്, "മെസ്സി വരുമെന്ന് പറഞ്ഞ് ചതിച്ചു, എന്ത് ചെയ്യാൻ പറ്റും?" എന്ന് സതീശൻ പരിഹസിച്ചു. കോൺഗ്രസിൽ ഒരു അനൈക്യവുമില്ലെന്നും, സംഘടനാ കാര്യങ്ങൾ കെപിസിസി അധ്യക്ഷൻ വിശദീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Opposition leader V D Satheesan slams widespread corruption in Kerala's construction sector and criticizes CPM leaders, including K K Shailaja, for supporting criminals, alleging they provide lavish facilities to jailed accused. He demands a probe into the Mavelikkara bridge collapse and accuses CPM of backing wrongdoers, while dismissing BJP's false propaganda against Congress
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'നാളെ മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍...'; യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി എമിറേറ്റ്‌സ് അധികൃതര്‍
uae
• 14 days ago
'സി.എം സാര്‍, തന്നെ എന്തും ചെയ്‌തോളൂ, പ്രവര്‍ത്തകരെ വെറുതേ വിട്ടേക്കൂ'; എല്ലാ സത്യങ്ങളും പുറത്തുവരും: മൗനം വെടിഞ്ഞ് വിജയ്
National
• 14 days ago
എനിക്ക് അദ്ദേഹത്തിന്റെ ആറ്റിറ്റ്യൂഡാണ്, ഏത് റോളും എടുക്കും: സഞ്ജു
Cricket
• 14 days ago
'പരിപാടിക്ക് ആളെക്കൂട്ടിയില്ല, വാഹനങ്ങള്‍ കൃത്യസ്ഥലത്ത് ഇട്ടില്ല; എം.വി.ഡി ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടിസ്
Kerala
• 14 days ago
റൊണാൾഡോയുടെ റെക്കോർഡുകൾ തകർക്കാൻ അവന് കഴിയും: മുൻ താരം
Football
• 14 days ago
പാകിസ്താനിലെ സൈനിക കേന്ദ്രത്തിന് സമീപം ഉഗ്രസ്‌ഫോടനം: 13 പേര്‍ കൊല്ലപ്പെട്ടു
International
• 14 days ago
2008 മുംബൈ ഭീകരാക്രമണം: പാകിസ്താനോട് പ്രതികാരം ചെയ്യാതിരുന്നത് അമേരിക്കയുടെ സമ്മര്‍ദ്ദം മൂലമെന്ന് ചിദംബരം
National
• 14 days ago
സര്‍ക്കാര്‍ മോഹന്‍ലാലിനെ ചുവപ്പുവത്കരിക്കുന്നു; 'ലാല്‍സലാം' കമ്യൂണിസ്റ്റ് അഭിവാദ്യ രീതിയെന്ന് ചെറിയാന്‍ ഫിലിപ്പ്
Kerala
• 14 days ago
സര്‍ക്കാരിന് തിരിച്ചടി; യോഗേഷ് ഗുപ്തയ്ക്ക് അഞ്ച് ദിവസത്തിനകം ക്ലിയറന്‍സ് നല്‍കണമെന്ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍
Kerala
• 14 days ago
ഏഷ്യ കപ്പ് ട്രോഫി വേണമെങ്കിൽ ഇന്ത്യ സ്വന്തം ചിലവിൽ പരുപാടി സംഘടിപ്പിക്കണം; പുതിയ ഉപാധികളുമായി മൊഹ്‌സിൻ നഖ്‍ വി
Cricket
• 14 days ago
ഭരണം മുതല്‍ ഫലസ്തീന് രാഷ്ട്രം വരെ...ട്രംപിന്റെ ഗസ്സ പദ്ധതിയിലെ ഉത്തരം കിട്ടാത്ത അഞ്ച് ചോദ്യങ്ങള്‍
International
• 14 days ago
ഇന്ത്യക്കായി ലോകകപ്പിൽ ആ താരം മികച്ച പ്രകടനം നടത്തും: സൂര്യകുമാർ യാദവ്
Cricket
• 14 days ago
ഒക്ടോബര്‍ മാസത്തിലും വൈദ്യുതി ബില്‍ കൂടും; യൂണിറ്റിന് സര്‍ചാര്‍ജ് പത്തു പൈസ
Kerala
• 14 days ago
കാണാതാകുന്ന കുട്ടികൾ എവിടെ പോകുന്നു? സംസ്ഥാനങ്ങൾ തമ്മിൽ സഹകരണത്തോടെ പ്രവർത്തിക്കുന്നില്ല, കുട്ടികളെ കണ്ടെത്താൻ ഏകീകൃത പോർട്ടൽ വേണമെന്ന് സുപ്രിം കോടതി
National
• 14 days ago
ശവങ്ങളെക്കൊണ്ട് വോട്ടുചെയ്യിച്ച് ജയിച്ചവരാണ് തന്നെ കുറ്റം പറയുന്നത്; എയിംസ് ആലപ്പുഴയില്‍ അല്ലെങ്കില്‍ തൃശൂരില്‍ വേണം : സുരേഷ് ഗോപി
Kerala
• 14 days ago
വരാനിരിക്കുന്ന ഹജ്ജ് സീസണിനുള്ള പ്രധാന ഒരുക്കങ്ങള്‍ വിലയിരുത്തി ഹജ്ജ്, ഉംറ മന്ത്രാലയം
Kerala
• 14 days ago
ബഹ്റൈന്‍: പ്രവാസി വര്ക്ക്പെര്മിറ്റുകളും റെസിഡന്‍സി സ്റ്റാറ്റസും മൈഗവ് ആപ്പില്‍ ലഭ്യം
bahrain
• 14 days ago
ലണ്ടനിലെ ഗാന്ധി പ്രതിമ വികൃതമാക്കി, ഇന്ത്യാ വിരുദ്ധ വാക്കുകള്‍; അപലപിച്ച് ഇന്ത്യന്‍ ഹൈക്കമ്മിഷന്
International
• 14 days ago
പാലോട് പൊലിസ് കസ്റ്റഡിയില്‍ നിന്ന് കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതികള്‍ വയനാട്ടില്‍ പിടിയില്‍
Kerala
• 14 days ago
യുഎഇയില്‍ നാളെ മുതല്‍ പെട്രോള്‍ വില കൂടും; ഒക്ടോബറിലെ ഇന്ധനവില പ്രഖ്യാപിച്ചു | UAE Petrol Price
uae
• 14 days ago
ഹമാസിന് റോളുകളില്ലാത്ത, യു.എസിന്റെ മേല്‍നോട്ടത്തിലുള്ള ഭരണകൂടം നയിക്കുന്ന, ഇസ്റാഈലിന് ഭീഷണികളില്ലാത്ത ഗസ്സ; ട്രംപിന്റെ 20 ഇന പദ്ധതിയിലെ ഫലസ്തീന് രാഷ്ട്രം ഇങ്ങനെ
International
• 14 days ago