
ഇന്ത്യക്കായി രണ്ട് തവണ പൂജ്യത്തിന് പുറത്തായപ്പോൾ അദ്ദേഹം വലിയ പിന്തുണ നൽകി: സഞ്ജു

ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിൽ നിന്നും ലഭിച്ച വലിയ പിന്തുണയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ത്യൻ താരം സഞ്ജു സാംസൺ. ശ്രീലങ്കൻ പര്യടനത്തിൽ രണ്ട് തവണ പൂജ്യത്തിന് പുറത്തായപ്പോൾ ഗംഭീറിൽ നിന്നും ലഭിച്ച പിന്തുണയെകുറിച്ചാണ് സഞ്ജു പറഞ്ഞത്. ഇന്ത്യൻ മുൻ ഇന്ത്യൻ സ്പിന്നർ ആർ. അശ്വിന്റെ യൂട്യൂബ് ചാനലിലെ ‘കുട്ടി സ്റ്റോറീസ് വിത്ത് ആഷ്’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു സഞ്ജു.
''ശ്രീലങ്കയിൽ ഞാൻ രണ്ട് മത്സരങ്ങളിൽ കളിച്ചിരുന്നു. ഈ രണ്ട് മത്സരങ്ങളിൽ ഞാൻ പൂജ്യത്തിനാണ് മടങ്ങിയത്. ഇതിൽ ഞാൻ നന്നായി വിഷമിച്ചു. അപ്പോഴാണ് ഗൗതി ഭായ് എന്നെ കണ്ടത്. എന്റെ അടുത്തേക്ക് വന്ന് എന്താണ് സംഭവിച്ചതെന്ന് അദ്ദേഹം ചോദിച്ചു. എനിക്ക് ലഭിച്ച അവസരങ്ങൾ ഞാൻ കൃത്യമായി ഉപയോഗിച്ചില്ലെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അപ്പോൾ 'നീ 21 ഡക്കുകൾ നേടിയാൽ മാത്രമേ ഞാൻ നിന്നെ ടീമിൽ നിന്ന് പുറത്താക്കൂ' എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അദ്ദേഹത്തിന്റെ ആ വലിയ ആത്മവിശ്വാസമാണ് എനിക്ക് മികച്ച പ്രകടനം നടത്താൻ സഹായിച്ചത്'' സഞ്ജു സാംസൺ പറഞ്ഞു.
2015ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയ സഞ്ജു ടി20യിൽ ഇതുവരെ 42 മത്സരങ്ങളിൽ നിന്നും മൂന്ന് സെഞ്ച്വറികൾ ഉൾപ്പെടെ 681 റൺസ് നേടിയിട്ടുണ്ട്. ടി20യിൽ അരങ്ങേറി പിന്നെയും 6 വർഷം കഴിഞ്ഞാണ് താരം ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചത്. 2021 ജൂലൈ 23നാണ് താരം ഏകദിന ക്രിക്കറ്റിൽ അരങ്ങേറിയത്. ഏകദിനത്തിൽ 16 മത്സരങ്ങളിൽ നിന്നായി ഒരു സെഞ്ച്വറിയടക്കം 510 റൺസും താരത്തിന്റെ പേരിലുണ്ട്.
നിലവിൽ കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിനായുള്ള തയ്യാറെടുപ്പിലാണ് സഞ്ജു. താരലേലത്തിൽ സഞ്ജുവിനെ 26.80 ലക്ഷം രൂപയാണ് സഞ്ജുവിന് ലഭിച്ചത്. കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ആണ് സഞ്ജുവിനെ സ്വന്തമാക്കിയത്. ടൂർണമെന്റിന്റെ ചരിത്രത്തിൽ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്.
ഓഗസ്റ്റ് 21നാണ് കേരള ക്രിക്കറ്റ് ലീഗിന് തുടക്കമാവുന്നത്. നിലവിലെ ചാംപ്യൻമാരായ കൊല്ലം സെയ്‌ലേഴ്‌സും രണ്ടാം സ്ഥാനക്കാരായ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും തമ്മിൽ ഉദ്ഘാടന മത്സരം. രണ്ടാം മത്സരത്തിൽ വൈകിട്ട് 7.45ന് അദാനി ട്രിവാൻഡ്രം റോയൽസ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സുമായി ഏറ്റുമുട്ടും. ദിവസവും രണ്ട് മത്സരങ്ങൾ വീതമാണ് നടക്കുന്നത്.
ടൂർണമെന്റ്് സെപ്റ്റംബർ ആറിന് സമാപിക്കും. കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, ഏരീസ് കൊല്ലം സെയിലേഴ്‌സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്, അദാനി ട്രിവാൻഡ്രം റോയൽസ്, തൃശൂർ ടൈറ്റൻസ്, ആലപ്പി റിപ്പിൾസ് എന്നീ ടീമുകളാണ് മത്സരിക്കുന്നത്. എല്ലാ മത്സരങ്ങളും കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്.
Indian batsman Sanju Samson has spoken about the immense support he received from India coach Gautam Gambhir. Sanju spoke about the support he received from Gambhir when he was dismissed for duck twice during the Sri Lanka tour.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തിരിച്ചറിയില്‍ കാര്‍ഡില്‍ 35 വയസുള്ള യുവതിയുടെ പ്രായം 124 വയസ്; തെരഞ്ഞെടുപ്പ് കമ്മീഷനെ വീണ്ടും വെട്ടിലാക്കി വോട്ടര്‍ പട്ടികയിലെ അപാകതകള്‍
Kerala
• 9 hours ago
മീന്‍ വില കുറഞ്ഞു; 1300 രൂപയുണ്ടായിരുന്ന അയക്കൂറ 600 രൂപയിലെത്തി- മറ്റു മീനുകള്‍ക്കും വില കുറഞ്ഞു
Kerala
• 9 hours ago
കുവൈത്തില്‍ വിഷമദ്യം കഴിച്ച് 10 പ്രവാസികള്‍ മരിച്ചു; മലയാളികളും ഉണ്ടെന്ന് റിപ്പോര്‍ട്ട്
Kuwait
• 10 hours ago
വെളിച്ചെണ്ണ വില താഴേക്ക്; കുടുംബ ബജറ്റിന് ആശ്വാസം
Kerala
• 10 hours ago
കോതമംഗലത്തെ യുവതിയുടെ ആത്മഹത്യയില്‍ പ്രതി റമീസിന്റെ മാതാപിതാക്കളെ ഇന്ന് കസ്റ്റഡിയിലെടുക്കും
Kerala
• 10 hours ago
പ്രാര്‍ഥനായോഗത്തിലേക്ക് ജയ് ശ്രീറാം വിളിയുമായി ഇരച്ചെത്തി; ബിഹാറിലും ക്രിസ്ത്യാനികള്‍ക്കെതിരേ ഛത്തിസ്ഗഡ് മോഡല്‍ ബജ്‌റംഗ്ദള്‍ ആക്രമണം; ചിലരെ ഹിന്ദുമതത്തിലേക്ക് മാറ്റി
Trending
• 10 hours ago
യൂറോപ്പ് കീഴടക്കാൻ പിഎസ്ജിയും ടോട്ടൻഹാമും; യുവേഫ സൂപ്പർ കപ്പ് പോരാട്ടം ഇന്ന്
Football
• 10 hours ago
രാഹുൽ ഗാന്ധി ഉയർത്തുന്ന ചോദ്യങ്ങൾ അതീവ ഗുരുതരം; പ്രസ്താവനയുമായി എഴുത്തുകാർ
Kerala
• 11 hours ago
സ്കൂൾ ഏകീകരണം ഉടൻ; അടിമുടി മാറും
Kerala
• 11 hours ago
തൃശൂരിലെ വോട്ട് ക്രമക്കേട്: ബി.ജെ.പിക്കെതിരേ കൂടുതല്‍ തെളിവുകള്‍, പൊലിസ് അന്വേഷിക്കും; വിവാദങ്ങള്‍ക്കിടെ സുരേഷ് ഗോപി ഇന്ന് മണ്ഡലത്തില്‍
Kerala
• 11 hours ago
കേരള സർവകലാശാലയിൽ നാടകീയ രംഗങ്ങൾ; വിഭജനഭീതി ദിന ഉത്തരവിനെ തുടർന്ന് ഡോ. ബിജു രാജിവച്ചു
Kerala
• 18 hours ago
വോട്ടർ പട്ടിക ക്രമക്കേട് : സുരേഷ് ഗോപി നാളെ തൃശ്ശൂരിൽ
Kerala
• 19 hours ago
സഊദിയിൽ കനത്ത മഴയും ആലിപ്പഴ വർഷവും; ജാഗ്രതാ മുന്നറിയിപ്പ്
Saudi-arabia
• 19 hours ago
ഡൊണാൾഡ് ട്രംപിനെ 'ഏറ്റവും കുപ്രസിദ്ധ കുറ്റവാളി' എന്ന് വിളിച്ച് എലോൺ മസ്കിന്റെ AI ചാറ്റ്ബോട്ട് ഗ്രോക്ക് വിവാദത്തിൽ
International
• 20 hours ago
ഈ വസ്തുക്കള്‍ ഹാന്റ് ബാഗിലുണ്ടെങ്കില്‍ പെടും; യുഎഇയിലെ വിമാനത്താളങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയ വസ്തുക്കള്‍ ഇവയാണ് | Banned and restricted items for hand luggage in UAE airports
uae
• 21 hours ago
സുരേഷ് ഗോപി തൃശൂർ എടുത്തതല്ല, കട്ടതാണ്; എംപി ഓഫീസിലേക്ക് സിപിഎം പ്രതിഷേധ മാർച്ച്; ബോർഡിൽ കരി ഓയിൽ ഒഴിച്ച് പ്രവർത്തകൻ
Kerala
• 21 hours ago
സേവനങ്ങളുടെ ഫീസ് വര്‍ധിപ്പിക്കാനും ചില സൗജന്യ സേവനങ്ങള്‍ക്ക് ഫീസ് ഏര്‍പ്പെടുത്താനും ഒരുങ്ങി കുവൈത്ത്
Kuwait
• 21 hours ago
പ്ലസ് വൺ വിദ്യാർഥിയെ ക്രൂരമായി മർദിച്ചു; 13 പ്ലസ് ടു സീനിയർ വിദ്യാർഥികൾക്കെതിരെ നടപടി
Kerala
• a day ago
യുഎഇയില്‍ സ്കൂള്‍ തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം; യൂണിഫോം കടകളില്‍ ശക്തമായ തിരക്ക്
uae
• 20 hours ago
തെരഞ്ഞെടുപ്പ് കമ്മിഷന് മരിച്ചതായി ചൂണ്ടിക്കാട്ടി വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കിയവരെ ജീവനോടെ സുപ്രിംകോടതിയില്‍ ഹാജരാക്കി യോഗേന്ദ്ര യാദവ്; കോടതിയില്‍ നാടകീയ രംഗങ്ങള്‍
National
• 20 hours ago
ഡൽഹിയിൽ പഴയ വാഹനങ്ങൾക്കുള്ള നിരോധനം; ഉടമകൾക്കെതിരെയുള്ള നടപടികൾ തടഞ്ഞ് സുപ്രീം കോടതി
National
• 21 hours ago