HOME
DETAILS

കേരളം ആവശ്യപ്പെട്ട 9531 കോടി അധികമല്ല; ശ്രീലങ്കയിൽ സമാന കേസിൽ 8300 കോടി നഷ്ടപരിഹാരം, സർക്കാർ നിലപാട് കടുപ്പിക്കണമെന്ന് ആവശ്യം

  
August 23 2025 | 06:08 AM

Keralas Rs 9531 Crore Compensation Demand Justified Sri Lankas Rs 8300 Crore Verdict in Similar Case Sparks Debate

കൊച്ചി: എംഎസ്‌സി എൽസ ത്രീ കപ്പൽ അപകടവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നൽകാതിരിക്കാൻ കമ്പനി ശ്രമിക്കുമ്പോൾ, ശ്രീലങ്കയിലെ സമാനമായ കേസിൽ വിധിച്ച 8300 കോടി രൂപയുടെ നഷ്ടപരിഹാരം ഇപ്പോല്ർ ചർച്ചയാകുകയാണ്. 2021-ൽ ശ്രീലങ്കൻ തീരത്ത് സിങ്കപ്പൂർ കപ്പലായ എംവി എക്സ്പ്രസ് പേൾ തീപിടിച്ച് തകർന്നപ്പോൾ ശ്രീലങ്കൻ സുപ്രീം കോടതി കപ്പൽ കമ്പനിക്കെതിരെ 8300 കോടി രൂപ നഷ്ടപരിഹാരം വിധിച്ചിരുന്നു. പാരിസ്ഥിതിക ആഘാതം ഉൾപ്പെടെയുള്ള കാരണങ്ങൾ ചൂണ്ടികാണിച്ചാണ് ഈ തുക നിശ്ചയിച്ചത്. എന്നാൽ, കേരളത്തിൽ സർക്കാർ ഇടപെടൽ ഫലപ്രദമല്ലെന്ന വിമർശനമാണ് ഈ കേസിൽ ഇപ്പോൾ ഉയരുന്നത്.

തൃക്കുന്നപുഴയിൽ നിന്ന് മീൻപിടിക്കാൻ പോയ തൊഴിലാളികളുടെ വല എംഎസ്‌സി എൽസയിൽ നിന്ന് വീണ കണ്ടെയ്നറിൽ തട്ടി കീറിയ സംഭവം വലിയ നഷ്ടമാണ് തൊഴിലാളികൾക്ക് സൃഷ്ടിച്ചത്. ഈ അപകടം മൂലം അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ഇത്തരം സംഭവങ്ങൾ അപകടത്തിന് ശേഷം സ്ഥിരമായിരിക്കുകയാണ്. കടലിലെ ആവാസവ്യവസ്ഥയിലും പരിസ്ഥിതിയിലും ഈ അപകടം വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

പാരിസ്ഥിതിക നാശം കണക്കിലെടുത്ത് കേരള സർക്കാർ എംഎസ്‌സി കമ്പനിയോട് 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, കേരളത്തിന് നഷ്ടപരിഹാരം ആവശ്യപ്പെടാൻ അവകാശമില്ലെന്നും പരിസ്ഥിതി മലിനീകരണം ഉണ്ടായിട്ടില്ലെന്നുമാണ് മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ (എംഎസ്‌സി) വാദിക്കുന്നത്. ഇതിനിടെ, ശ്രീലങ്കയിലെ വിധി ശ്രദ്ധേയമാകുന്നത്. എംവി എക്സ്പ്രസ് പേൾ അപകടത്തിൽ ശ്രീലങ്കൻ സുപ്രീം കോടതി 8300 കോടി രൂപ നഷ്ടപരിഹാരം വിധിച്ചതിന് പുറമെ, ആദ്യഗഡു സെപ്റ്റംബർ 23-ന് മുമ്പ് അടയ്ക്കാനും നഷ്ടപരിഹാര കമ്മിഷൻ രൂപീകരിക്കാനും ഉത്തരവിറക്കി. അപകടവുമായി ബന്ധപ്പെട്ട ക്രിമിനൽ കേസ് മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും നിർദേശം നൽകി.

അയൽ രാജ്യമായ ശ്രീലങ്കയിൽ ഇത്രയും വലിയ തുക നഷ്ടപരിഹാരമായി ലഭിക്കുമ്പോൾ, എംഎസ്‌സി കമ്പനി ഒരു രൂപ പോലും നഷ്ടപരിഹാരം  നൽകാതെ രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ (പിസിബി) റിപ്പോർട്ട് പ്രകാരം തീരത്ത് നിന്ന് ശേഖരിച്ച വെള്ളം മാത്രം പരിശോധിച്ചാണ് മലിനീകരണം ഇല്ലെന്ന് കണ്ടെത്തി കമ്പനിക്ക് അനുകൂലമായി ഉപയോഗിക്കുന്നത്. എംഎസ്‌സിക്കെതിരെ പൊലിസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം മന്ദഗതിയിലാണ് നീങ്ങുന്നത്. മാരിടൈം നിയമങ്ങളിൽ പാരിസ്ഥിതിക നാശത്തിന് ഉയർന്ന നഷ്ടപരിഹാരം ആവശ്യപ്പെടാൻ വകുപ്പുകൾ ഉണ്ടെങ്കിലും, പിസിബി റിപ്പോർട്ടും അന്വേഷണത്തിന്റെ മെല്ലെപ്പോക്കും കമ്പനിക്ക് സഹായകമാകുന്നുവെന്നാണ് ഉയരുന്ന വിമർശനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ട സ്വദേശി ഷാര്‍ജയില്‍ അന്തരിച്ചു

uae
  •  2 days ago
No Image

ബംഗാളിൽ മെഡിക്കൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിതാ കമ്മീഷൻ

National
  •  2 days ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; കൊല്ലം സ്വദേശിനി മരിച്ചു

Kerala
  •  2 days ago
No Image

മെഡിക്കൽ കോളേജിലെ കുടിവെള്ള ടാങ്കിൽ കണ്ടെത്തിയ മൃതദേഹം 61-കാരന്റേത്: ആശുപത്രിയുടെ ഭാ​ഗത്ത് നിന്നുണ്ടായത് ​ഗുരുതര വീഴ്ച; കൊലപാതകമെന്ന സംശയത്തിൽ പൊലിസ്

National
  •  2 days ago
No Image

കോഴിക്കോട് ഇടിമിന്നലേറ്റ് വീടിന് തീപിടിച്ചു

Kerala
  •  2 days ago
No Image

ഉത്തർപ്രദേശിൽ ഇമാമിന്റെ ഭാര്യയെയും പെൺമക്കളെയും പള്ളി വളപ്പിൽ വെട്ടിക്കൊലപ്പെടുത്തി നിലയിൽ കണ്ടെത്തി

National
  •  2 days ago
No Image

ഒമാനിൽ കനത്ത മഴ: വെള്ളപ്പൊക്ക സാധ്യത, ജാഗ്രതാ നിർദേശവുമായി പൊലിസ്

oman
  •  2 days ago
No Image

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച അട്ടിമറി; സൗത്ത് ആഫ്രിക്കക്കെതിരെ നമീബിയക്ക് ചരിത്ര വിജയം

Cricket
  •  2 days ago
No Image

ഷാര്‍ജയിലെ താമസക്കാരെല്ലാം സെന്‍സസില്‍ പങ്കെടുക്കണം; രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യത

uae
  •  2 days ago
No Image

ഫീസടക്കാത്തതിന്റെ പേരിൽ പത്താം ക്ലാസുകാരനെ നിലത്തിരുത്തി പരീക്ഷ എഴുതിച്ചു; അധ്യാപകർക്കെതിരെ കേസ്

National
  •  2 days ago