HOME
DETAILS

കുറ്റിക്കടവ് എജ്യുക്കേഷനല്‍ എംപവര്‍മെന്റ് പ്രോഗ്രാമിന് തുടക്കം

  
backup
September 06, 2016 | 9:46 PM

%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%b5%e0%b5%8d-%e0%b4%8e%e0%b4%9c%e0%b5%8d%e0%b4%af%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b7




മാവൂര്‍: കുറ്റിക്കടവിനെ സാമൂഹികമായും വിദ്യാഭ്യാസ പരമായും ഉന്നതിയിലെത്തിക്കാനും സര്‍ക്കാര്‍ ജോലി നേടാന്‍ യുവാക്കളെ പ്രാപ്തരാക്കുന്നതിനും ശാഖാ മുസ്‌ലിം യൂത്ത് ലീഗ് പദ്ധതി ആവിഷ്‌കരിച്ചു.
 പത്തു വര്‍ഷത്തിനുള്ളില്‍ പ്രദേശത്തെ ഓരോ വീട്ടില്‍ നിന്നും ഒരു സര്‍ക്കാര്‍ ജീവനക്കാരനെ സൃഷ്ടിക്കുകയെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കുറ്റിക്കടവ് എജ്യുക്കേഷനല്‍ എംപവര്‍മെന്റ് പ്രോഗ്രാം (കീപ് ) എന്ന പദ്ധതി പ്രദേശത്തെ യുവാക്കള്‍ക്ക് മുഴുവന്‍ ലഭ്യമാകുന്ന തരത്തിലാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. മുനീറത്ത് ടീച്ചര്‍ പദ്ധതി നാടിനു സമര്‍പ്പിച്ചു. പ്രഥമഘട്ടത്തില്‍ മുഴുവന്‍ ജനങ്ങളുടെയും വിശദവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സര്‍വേ കമ്മിറ്റി നേരിട്ടു നടത്തും. കുറ്റിക്കടവില്‍ നടന്ന പദ്ധതി പ്രഖ്യാപന സമ്മേളനത്തില്‍ സര്‍വേ  ഉദ്ഘാടനം  മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് വി.കെ റസാഖ് നിര്‍വഹിച്ചു. എഴുത്തുകാരന്‍ ടി.പി.സി വളയന്നൂരിന്റെ വിവരങ്ങള്‍ ശേഖരിച്ചാണ് സര്‍വേ ഉദ്ഘാടനം ചെയ്തത്.
ലോഗോ പ്രകാശനം മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഒ.എം നൗഷാദ് നിര്‍വഹിച്ചു. ശാഖാ യൂത്ത് ലീഗ് പ്രസിഡന്റ് കെ.എം മുര്‍ത്താസ് അധ്യക്ഷനായി. മങ്ങാട്ട് അബ്ദുറസാഖ്, ടി.ടി ഖാദര്‍, യു.എ ഗഫൂര്‍, ഷാക്കിര്‍ പാറയില്‍, പി.പി അബ്ദുസ്സലാം, വി.എന്‍ ഇസ്മാഈല്‍, സലാം പാറയില്‍, സി. മുഹമ്മദ് മാസ്റ്റര്‍, റാഫി ദാരിമി, സി. സലാം സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ വായ്പയ്ക്ക് മാതാപിതാക്കളുടെ സിബിൽ സ്കോറും പ്രധാനം; വിദ്യാർഥികളുടെ ഹരജികൾ ഹൈക്കോടതി തള്ളി

Kerala
  •  3 days ago
No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  3 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  3 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  3 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  3 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  3 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  3 days ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  3 days ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  3 days ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  3 days ago