ലോകത്തിലെ ഏറ്റവും ഫിറ്റ്നസുള്ള ക്രിക്കറ്റ് താരം അവനാണ്: ഹർഭജൻ സിങ്
ഇന്ത്യൻ സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലിയുടെ ഫിറ്റ്നസിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. ലോക ക്രിക്കറ്റിലെ ഏറ്റവും ഫിറ്റായ താരം വിരാടാണെന്നും എല്ലാ താരങ്ങളും കോഹ്‌ലി ചെയ്യുന്ന കാര്യങ്ങൾ എല്ലാ താരങ്ങളും പിന്തുടരുന്നുണ്ടെന്നും ഹർഭജൻ പറഞ്ഞു. ജിയോ ഹോട്സ്റ്റാറിന് നൽകിയ അഭിമുഖത്തിലാണ് ഹർഭജൻ ഇക്കാര്യം പറഞ്ഞത്.
"വിരാട് കോഹ്‌ലി ലോകത്തിലെ ഏറ്റവും ഫിറ്റായ ക്രിക്കറ്റ് താരമാണ്. വിരാടിന്റെ ഫിറ്റ്‌നസിനെക്കുറിച്ച് ഒരു ചോദ്യവും ചോദിക്കരുത്. അദ്ദേഹം ഈ കാര്യത്തിൽ എല്ലാവരുടെയും ഗുരുവാണ്. എല്ലാവരും കോഹ്‌ലി ചെയ്യുന്ന കാര്യങ്ങൾ പിന്തുടരുന്നു. അദ്ദേഹത്തിന്റെ ഫിറ്റ്‌നസിനെക്കുറിച്ച് ഒരു ആശങ്കയുമില്ല. നിലവിൽ കോഹ്‌ലിക്കൊപ്പം കളിക്കുന്ന താരങ്ങളേക്കാൾ ഫിറ്റ്നസ് അവനുണ്ട്. ഇപ്പോൾ കോഹ്‌ലി വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചു വരുകയാണ്. ഇതിന് വേണ്ടിയാണ് ഞാൻ ആകാംഷയോടെ കാത്തിരിക്കുന്നത്'' ഹർഭജൻ സിങ് പറഞ്ഞു.
2024 ടി-20 ലോകകപ്പ് വിജയത്തിന് പിന്നാലെ ടി-20 ഫോർമാറ്റിൽ നിന്നും കോഹ്‌ലി വിരമിച്ചിരുന്നു. ടി-20യിൽ ഇന്ത്യക്കായി 125 മത്സരങ്ങളിൽ കളത്തിൽ ഇറങ്ങിയ വിരാട് 4188 റൺസാണ് നേടിയിട്ടുള്ളത്. ഒരു സെഞ്ച്വറിയും 38 അർദ്ധ സെഞ്ച്വറികളുമാണ് കോഹ്‌ലി ഇന്റർനാഷണൽ ടി-20യിൽ നേടിയത്. കോഹ്‌ലി അടുത്തിടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ടെസ്റ്റ് ഫോർമാറ്റിൽ ഐതിഹാസികമായ ഒരു കരിയർ സൃഷ്ടിച്ചെടുക്കാൻ കോഹ്‌ലിക്ക് സാധിച്ചിട്ടുണ്ട്.
123 ടെസ്റ്റുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച കോഹ്‌ലി 46.85 ശരാശരിയിൽ 9230 റൺസാണ് നേടിയിട്ടുള്ളത്. 30 സെഞ്ചുറികളും 31 അർധ സെഞ്ചുറികളും ആണ് വിരാട് റെഡ് ബോൾ ക്രിക്കറ്റിൽ നേടിയിട്ടുള്ളത്. കോഹ്‌ലി ഇനി ഏകദിനത്തിൽ മാത്രമാവും ഇന്ത്യക്കായി കളിക്കുക. ഏകദിനത്തിൽ ഇതുവരെ 302 മത്സരങ്ങളിൽ നിന്നായി 14181 റൺസാണ് കോഹ്‌ലി നേടിയത്. 51 സെഞ്ച്വറിയും 74 ഫിഫ്‌റ്റിയും താരം ഏകദിനത്തിൽ അടിച്ചെടുത്തത്.
അതേസമയം ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലൂടേ വീണ്ടും ഇന്ത്യൻ ജേഴ്സി അണിയാൻ ഒരുങ്ങുകയാണ് സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലി. 2025 ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം കോഹ്‌ലി ഇന്ത്യക്കായി കളിച്ചിരുന്നില്ല. പരമ്പരയിലെ ആദ്യ മത്സരം ഒക്ടോബർ 19നാണ് നടക്കുന്നത്.
ഇന്ത്യ ഏകദിന സ്‌ക്വാഡ്
ശുഭ്‌മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), അക്‌സർ പട്ടേൽ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്‌ദീപ് സിംഗ്, പ്രസിദ് കൃഷ്ണ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), യശ്വസി ജയ്സ്വാൾ.
Former Indian spinner Harbhajan Singh has praised the fitness of Indian star batsman Virat Kohli. Harbhajan said that Virat is the fittest player in world cricket and that all the players follow what Kohli does.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."