അബൂദബിയില്‍ മരണപ്പെട്ട യുവാവിന്റെ മയ്യിത്ത് നാട്ടിലെത്തിച്ചു; നിർണായക ഇടപെടലുമായി എസ്.കെ.എസ്.എസ്.എഫ്
അബൂദബി: കഴിഞ്ഞ ദിവസം അബൂദബിയില്‍ മരണപ്പെട്ട കര്‍ണാടക മണ്ഡ്യ സ്വദേശി അബൂബക്കറിന്റെ (30) മയ്യിത്ത് അബൂദബി എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയുടെ ശ്രമഫലമായി നാട്ടിലെത്തിച്ച് ഖബറടക്കി. കുറച്ച് ദിവസങ്ങള്‍ക്കു മുമ്പാണ് കഫേയില്‍ ജോലി ആവശ്യാര്‍ഥം അബൂബക്കര്‍ അബൂദാബിയില്‍ എത്തിയത്. താമസസ്ഥലത്തുനിന്ന് കഫേയിലേക്ക് നടന്നു പോകുമ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിര്‍ധന കുടുംബാംഗമായ അബൂബക്കറിന്റെ മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള ആലോചനകള്‍ കുടുംബം നടത്തുന്നതിനിടെയാണ് അബൂദബി എസ്.കെ.എസ്.എസ്.എഫ് വിഷയത്തിലിടപ്പെട്ടത്.
തുടര്‍ന്ന് കുടുംബവും ബന്ധുക്കളും ആവശ്യപ്പെട്ടത് പ്രകാരം അബൂബക്കറിന്റെ മയ്യിത്ത് പരിപാലനവും നാട്ടിലെത്തിക്കാനുള്ള ശ്രമവും അബൂദബി എസ്.കെ.എസ്.എസ്.എഫ് ഏറ്റെടുക്കുകയായിരുന്നു. കര്‍ണാടക സ്റ്റേറ്റ് അബൂദബി കമ്മിറ്റിയുടെ ഭാരവാഹികളുടെ ശ്രമഫലമായി മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള മുഴുവന്‍ റെക്കോര്‍ഡുകളും ഡോക്യൂമെന്റുകളും തയാറാക്കി. പിന്നീട് മുംബൈ വഴി ബംഗളൂരു എയര്‍പോര്‍ട്ടില്‍ മയ്യിത്ത് എത്തിച്ചു.
ഞായറാഴ്ച പുലര്‍ച്ചെ 1 മണിയോടെ ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ മയ്യിത്ത് ബാംഗ്ലൂര്‍ ജില്ലാ എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി കുടുംബത്തെ ഏല്‍പ്പിക്കുകയായിരുന്നു. ബംഗളൂരു വിമാനത്താവളത്തില്‍ സാങ്കേതിക കാരണങ്ങളാല്‍ എമിഗ്രേഷന്‍ നടപടികള്‍ വൈകിയതിനെ തുടര്‍ന്ന് കര്‍ണാടക നിയമസഭാ സ്പീക്കര്‍ യു.ടി ഖാദര്‍ നേരിട്ട് ഇടപെട്ടതിനെ തുടര്‍ന്നാണ് അനുബന്ധകാര്യങ്ങള്‍ പൂര്‍ത്തിയാക്കാനായത്. പിന്നീട് വിമാനത്താവളത്തില്‍ നിന്ന് മണ്ഡ്യയിലെത്തിച്ച മയ്യിത്ത് വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷം രാത്രിയോടെ ഖബറടക്കി.
അബൂദാബിയില്‍ മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് എസ്.കെ.എസ്.എസ്.എഫ് നേതാക്കളായ യഹ്യ കൊഡ്‌ലിപ്പേട്ട്, സഹീര്‍ ഹുദവി ചിക്കമംഗലൂരു, ബഷീര്‍ കൊഡ്‌ലിപ്പേട്ട്, ശിഹാബ് കാസര്‍കോട്, പി.സി അബൂബക്കര്‍, അനീസ് മാങ്ങാട് എന്നിവര്‍ നേതൃത്വം നല്‍കി. ഇന്ത്യന്‍ എംബസി അധികൃതരും ആവശ്യമായ സഹകരണം നല്‍കിയിരുന്നു. ബംഗളൂരു വിമാനത്താവളത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ക്ക് എസ്.കെ.എസ്.എസ്.എഫ് നേതാക്കളായ സാദിഖ് യഹ്യ സുള്ളിയ, ഷമീം എം.എ കൊടഗ്, സിറാജ് അള്‍സൂര്‍ കൊടഗ്, ആരിഫ് ഹെബ്ബാള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
അബൂബക്കറിന്റെ മരണ വാര്‍ത്ത അറിഞ്ഞതോടെ മയ്യിത്ത് നാട്ടിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള എല്ലാ നടപടി ക്രമങ്ങളും ചെയ്തു നല്‍കിയ അബൂദബി കര്‍ണാടക സ്റ്റേറ്റ് എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി ഭാരവാഹികള്‍ക്കും ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ വേണ്ട സഹായ സഹകരണങ്ങള്‍ നല്‍കിയ ബാംഗ്ലൂര്‍ എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ നന്ദി പറഞ്ഞു.
skssf's timely intervention helps bring back the body of a young man who passed away in abu dhabi.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."