HOME
DETAILS

ഗസയില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാനക്കരാറില്‍ ലോക രാജ്യങ്ങള്‍ ഒപ്പുവെച്ചു

  
October 13 2025 | 18:10 PM

world leaders signed gaza ceasefire deal at egypt

കയ്‌റോ: ഗസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് കൊണ്ടുള്ള സമാധാനക്കരാറില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. ഈജിപ്തിലെ ശറമുല്‍ ശൈകില്‍ നടന്ന ഉച്ചകോടിയിലാണ് സമാധാനക്കരാര്‍ പ്രാബല്യത്തില്‍ വന്നത്. ഖത്തര്‍, ഈജിപ്ത്, തുര്‍ക്കി, യുഎസ് എന്നീ രാജ്യങ്ങളാണ് ഉച്ചകോടിയില്‍ പങ്കെടുത്ത്. ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ചടങ്ങില്‍ പങ്കെടുത്തില്ല. 

ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയുടെ അധ്യക്ഷതയില്‍ ഇരുപതോളം ലോകനേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു. ഈജിപ്തിനെ കൂടാതെ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങ് ചടങ്ങില്‍ പങ്കെടുത്തു. ഇസ്രാഈല്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് ട്രംപ് ഈജിപ്തിലെത്തിയത്.

അതേസമയം ഗസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ ഇസ്രാഈല്‍ പൗരന്‍മാരായ ജീവിച്ചിരിക്കുന്ന മുഴുവന്‍ ബന്ദികളെയും ഹമാസ് മോചിപ്പിച്ചു. ആദ്യ ഘട്ടത്തില്‍ ഏഴ് പേരെയും, രണ്ടാം ഘട്ടത്തില്‍ 13 പേരെയും റെഡ് ക്രോസിന് കൈമാറി. മോചിതരായവരെ റെഡ് ക്രോസ് ഇസ്രാഈല്‍ സൈനിക ക്യാമ്പില്‍ എത്തിച്ചു. പകരം തടവിലുള്ള 250 ഫലസ്തീന്‍ പൗരന്‍മാരെ ഇസ്രാഈലും മോചിപ്പിച്ചു. 

world leaders have signed a peace agreement aimed at ending the war in Gaza. Qatar, Egypt, Turkey, and the United States participated in the summit. Israeli Prime Minister Benjamin Netanyahu did not attend the event.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അച്ഛൻ മരിക്കുന്നതിന് മുമ്പ് വിളിച്ചിരുന്നു പക്ഷേ വേണ്ടതു പോലെ സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല; അച്ഛന്റെ വേർപാടിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് യുവാവ്

National
  •  3 hours ago
No Image

സമുദ്ര മാർ​ഗം ഒമാനിലേക്ക് കടക്കാൻ ശ്രമിച്ച എട്ടു പേർ പിടിയിൽ

oman
  •  4 hours ago
No Image

'ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചത് ഞാന്‍ തന്നെ'; നൊബേൽ കെെവിട്ടിട്ടും വീണ്ടും അവകാശവാദമുയര്‍ത്തി ട്രംപ്; ഇത്തവണ പരാമര്‍ശം ഇസ്രാഈല്‍ പാര്‍ലമെന്റിൽ

International
  •  4 hours ago
No Image

ദുബൈയിൽ 10 പ്രധാന റോഡുകൾ നവീകരിക്കുന്നു; യാത്രാ സമയവും ഗതാഗതക്കുരുക്കും കുറയും

uae
  •  4 hours ago
No Image

നായയുടെ തൊണ്ടയിൽ എല്ലിൻ കഷ്ണം കുടുങ്ങിയ സംഭവം; വീട്ടമ്മ രക്ഷപ്പെടുത്തിയ നായയെ അ‍ജ്ഞാതർ വിഷം നൽകി കൊലപ്പെടുത്തി

Kerala
  •  4 hours ago
No Image

ലോകത്തിലെ ഏറ്റവും ഫിറ്റ്നസുള്ള ക്രിക്കറ്റ് താരം അവനാണ്: ഹർഭജൻ സിങ്

Cricket
  •  4 hours ago
No Image

ഗ്ലോബൽ വില്ലേജ് സീസൺ 30; ജിഡിആർഎഫ്എയുമായി ചേർന്ന് സൗജന്യ പ്രവേശനം ഒരുക്കും

uae
  •  5 hours ago
No Image

വീണ്ടും ജാതി ഭ്രാന്ത്; തമിഴ്‌നാട്ടില്‍ യുവാവിനെ ഭാര്യാപിതാവ് വെട്ടിക്കൊന്നു

National
  •  5 hours ago
No Image

30 വർഷത്തെ പ്രവാസ ജീവിതം: സ്വത്തുക്കൾ കിട്ടാതായതോടെ അമ്മയ്ക്ക് നേരെ തോക്ക് ചൂണ്ടി മകനും മരുമകളും; അറസ്റ്റ്

Kerala
  •  5 hours ago
No Image

യുഎഇയിൽ താമസിക്കുന്നവരിൽ 25% പേർക്കും സാമ്പത്തിക കാര്യത്തിൽ ആശങ്ക; പത്തിൽ ഒരാൾക്ക് ഭാവിയെക്കുറിച്ച് വ്യക്തമായ പ്ലാനില്ല!

uae
  •  5 hours ago