HOME
DETAILS

ഗസ്സ ചര്‍ച്ച: ഈജിപ്തില്‍ വാഹനാപകടത്തില്‍ മരിച്ച ഖത്തര്‍ നയതന്ത്രജ്ഞരുടെ മൃതദേഹം മറവ്‌ചെയ്തു

  
October 14, 2025 | 1:47 AM

Qatari officials who died in Egypt road accident laid to rest

ദോഹ: ഗസ്സ മധ്യസ്ഥ ചര്‍ച്ചയ്ക്കായുള്ള യാത്ര്ക്കിടെ ഈജിപ്തില്‍ വച്ച് വാഹനാപകടത്തില്‍ മരിച്ച ഖത്തറിന്റെ മൂന്ന് മുതിര്‍ന്ന നയതന്ത്രജ്ഞരുടെ മൃതദേഹം മറവ് ചെയ്തു. സൗദ് ബിന്‍ താമര്‍ അല്‍ഥാനി, അബ്ദുല്ല ഗാനിം അല്‍ ഖയാരിന്‍, ഹസ്സന്‍ ജാബര്‍ അല്‍ ജാബര്‍ എന്നിവരുടെ മൃതദേഹങ്ങളാണ് മറവു ചെയ്തത്. അമീരി ദിവാനിലെ അംഗങ്ങളുടെ മയ്യിത്ത് നിസ്‌കാരം ഇന്നലെ ഇമാം മുഹമ്മദ് ഇബ്‌നു അബ്ദുല്‍ വഹാബ് പള്ളിയില്‍ നടന്നതായി അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മന്ത്രിമാര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, നിരവധി പൗരന്മാര്‍, താമസക്കാര്‍ എന്നിവര്‍ മരിച്ചവരെ ആദരിക്കാനും പ്രാര്‍ത്ഥനകള്‍ നടത്താനും ചടങ്ങില്‍ പങ്കെടുത്തു.

ഈജിപ്തിലെ ചെങ്കടല്‍ റിസോര്‍ട്ട് നഗരമായ ഷറമുഷെയ്ഖിന് സമീപം ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് നയതന്ത്രജ്ഞര്‍ മരിച്ചതായും രണ്ട് പേര്‍ക്ക് പരിക്കേറ്റതായും ഈജിപ്തിലെ ഖത്തര്‍ എംബസി സ്ഥിരീകരിച്ചിരുന്നു. അബ്ദുല്ല ഇസ്സ അല്‍ കുവാരി, മുഹമ്മദ് അബ്ദുല്‍ അസീസ് അല്‍ ബുഐനൈന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനി മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തി. സര്‍വ്വശക്തനായ അല്ലാഹുവിനോട് അവന്റെ വിശാലമായ പറുദീസയില്‍ അവര്‍ക്ക് ഒരു സ്ഥാനം നല്‍കണമേ എന്നും അവരുടെ കുടുംബങ്ങള്‍ക്ക് ക്ഷമയും ആശ്വാസവും നല്‍കണമേ എന്നും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു- അദ്ദേഹം എഴുതി.

ഗസ്സയില്‍ ഇസ്‌റാഈലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചചെയ്യുന്ന ഉന്നതതല ഉച്ചകോടിക്ക് മുന്നോടിയായി നഗരത്തിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഖത്തര്‍ പ്രോട്ടോക്കോള്‍ ടീമില്‍ നിന്നുള്ള നയതന്ത്രജ്ഞര്‍. 

Funeral prayers for members of the Amiri Diwan who tragically lost their lives in a traffic accident in Sharm El-Sheikh, Egypt, was performed at Imam Muhammad ibn Abd al-Wahhab Mosque yesterday.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വെർച്വൽ വിവാഹം' കഴിച്ച് ഭീഷണിപ്പെടുത്തി; 13 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ടു പ്രതികളും പിടിയിൽ

crime
  •  2 days ago
No Image

ബിഹാര്‍: വോട്ടെണ്ണിത്തുടങ്ങി; മാറിമറിഞ്ഞ് ലീഡ് നില, ഇരു മുന്നണികളും ഒപ്പത്തിനൊപ്പം

National
  •  2 days ago
No Image

ഡോ. ഷഹീന് ഭീകരബന്ധമുണ്ടെന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് മുന്‍ ഭര്‍ത്താവും കുടുംബവും

National
  •  2 days ago
No Image

എസ്.ഐ.ആര്‍:പ്രവാസികള്‍ക്കായുള്ള കോള്‍സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി

latest
  •  2 days ago
No Image

'നിന്റെ അച്ഛനെ ഞാൻ കൊന്നു, മൃതദേഹം ട്രോളിബാഗിൽ വെച്ച് വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്'; ഭർത്താവിനെ കൊന്ന് മകളെ വിളിച്ചുപറഞ്ഞ് ഭാര്യ മുങ്ങി

crime
  •  2 days ago
No Image

ബിഹാറില്‍ അല്‍പ്പസമയത്തിനകം വോട്ടെണ്ണല്‍ തുടങ്ങും

National
  •  2 days ago
No Image

സംസ്ഥാന സർക്കാരിന്റെ ആവശ്യം തള്ളി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ; എസ്.ഐ.ആർ നിർത്തിവയ്ക്കണം,സർക്കാർ ഹൈക്കോടതിയിൽ

Kerala
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ഇന്നു മുതൽ പത്രിക സമർപ്പിക്കാം

Kerala
  •  2 days ago
No Image

വിസ വാഗ്ദാനം ചെയ്ത് സംസാരശേഷിയില്ലാത്ത ദമ്പതികളെ കബളിപ്പിച്ചു; 17 പവനും ഐഫോണും തട്ടിയ യുവാവ് അറസ്റ്റിൽ

crime
  •  2 days ago
No Image

യെദിയൂരപ്പക്കെതിരായ പോക്‌സോ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  3 days ago

No Image

കാമുകിയുടെ മാതാപിതാക്കളെ ഇംപ്രസ്സ് ചെയ്യാനായി ഭാരം കുറയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി; പിന്നാലെ ശ്വാസതടസ്സം, യുവാവിന് ദാരുണാന്ത്യം

International
  •  3 days ago
No Image

ഐഫോൺ പോക്കറ്റ് നവംബർ 14-ന് പുറത്തിറങ്ങും; എന്താണ് 3D-നിറ്റഡ് പൗച്ച്? യുഎഇയിൽ ലഭിക്കുമോ?

uae
  •  3 days ago
No Image

അഖ്‌ലാഖിന്റെ കൊലയാളികളെ രക്ഷിക്കാന്‍ യോഗി സര്‍ക്കാര്‍; കേസുകള്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി; ബീഫ് ഉണ്ടെന്ന് ക്ഷേത്രത്തില്‍നിന്ന് വിളിച്ച് പറഞ്ഞ് ഹിന്ദുത്വരെ ക്ഷണിച്ചു

National
  •  3 days ago
No Image

വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം: സസാറാം 'ഇവിഎം മോഷണ' വിവാദം; ട്രക്കിൽ വന്നത് ഒഴിഞ്ഞ പെട്ടികളോ അതോ കള്ളവോട്ടിനുള്ള ഉപകരണങ്ങളോ?

National
  •  3 days ago