HOME
DETAILS

സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്ഥലങ്ങളിലും ആര്‍.എസ്.എസ് പരിപാടികള്‍ നിരോധിക്കാന്‍ കര്‍ണാടക; തമിഴ്‌നാട്ടിലെ നിയന്ത്രണത്തെ കുറിച്ച് പഠിക്കാന്‍ നിര്‍ദ്ദേശിച്ച് സിദ്ധരാമയ്യ

  
Web Desk
October 14, 2025 | 3:48 AM

karnataka takes strict stance against rss activities in government institutions

ബംഗളൂരു: ആര്‍.എസ്.എസിനെതിരെ ശക്തമായ സമീപനം സ്വീകരിക്കാന്‍ കര്‍ണാടകയും. സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളുടെയും പൊതു മൈതാനങ്ങളുടെയും സംസ്ഥാന സര്‍ക്കാരിന്റെ മറ്റ് സംവിധാനങ്ങളുടേയും പരിസരത്ത് ആര്‍.എസ്.എസ് ശാഖാ യോഗങ്ങള്‍ നടത്തരുതെന്ന നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുകയാണ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഐടി, ഗ്രാമവികസന മന്ത്രി പ്രിയങ്ക് ഖാര്‍ഗെയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് തീരുമാനം. ഒക്ടോബര്‍ 4 ന് ഖാര്‍ഗെ എഴുതിയ കത്തും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട് സിദ്ധരാമയ്യ എഴുതിയ കുറിപ്പും ഞായറാഴ്ച മുഖ്യമന്ത്രിയുടെ ഓഫിസ് പങ്കുവെച്ചിട്ടുണ്ട്. ഭരണഘടന ഉറപ്പുനല്‍കുന്ന 'ഐക്യം, സമത്വം, മതേതരത്വം എന്നീ തത്വങ്ങള്‍ക്ക് വിരുദ്ധമാണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ(ആര്‍എസ്എസ്)  പ്രത്യയശാസ്ത്രമെന്ന് ഖാര്‍ഗെ ചൂണ്ടിക്കാട്ടുന്നു. 

ആര്‍.എസ്.എസ് വിഷയത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ എടുത്ത നിലപാടുകളെ കുറിച്ച് പഠിക്കാന്‍ ചീഫ് സെക്രട്ടറി ശാലിനി രജനീഷിനോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സര്‍ക്കാര്‍ ഓഫിസുകളില്‍ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കത്തെക്കുറിച്ച് പഠിക്കാന്‍ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. 

സംസ്ഥാനത്തുടനീളമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതുയിടങ്ങളിലുമുള്ള ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനം നിരോധിക്കണമെന്നാണ് ഖാര്‍ഗെ ആവശ്യപ്പെട്ടത്. ൃസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്‌കൂളുകളില്‍ പോലും ആര്‍എസ്എസ് ശാഖ നടത്തുന്നുണ്ടെന്ന് ഖാര്‍ഗെ ചൂണ്ടിക്കാട്ടുന്നു. കുട്ടികളുടെയും യുവാക്കളുടെയും മനസില്‍ ആര്‍.എസ്.എസ് വിഷം കുത്തിവെക്കുകയാണെന്നും മന്ത്രി വ്യക്തമാക്കുന്നു. ശിക്ഷാ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് സ്‌കൂളുകളില്‍ ആര്‍.എസ്.എസ് ശാഖ നടത്തുന്നത്. വടികളും മറ്റും ഉപയോഗിച്ച് ആക്രണാത്മക പ്രകടനങ്ങളും നടത്തുന്നുണ്ട്. ഇതിന് പൊലിസിന്റെ അനുമതിയില്ലെന്നും ഖാര്‍ഗെ പറയുന്നു. ആര്‍.എസ്.എസിന്റെ ആദര്‍ശങ്ങളും വിശ്വാസങ്ങളും ഇന്ത്യയുടെ മതേതര ചട്ടക്കൂടിന് വിരുദ്ധമാണ്. മാത്രമല്ല ഇത്തരം ചെയ്തികള്‍ കുട്ടികളില്‍ ദോഷകരമായ മാനസിക ആഘാതം ഉണ്ടാക്കുമെന്നും മന്ത്രി പ്രതികരിച്ചു. 

നിലവില്‍ സംഘിക്, ബൈഠക് എന്നീ പേരുകളില്‍ ആര്‍.എസ്.എസ് നടത്തുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളും നിരോധിക്കണമെന്നാണ് പ്രിയങ്ക് ഖാര്‍ഗെ ആവശ്യപ്പെട്ടിരിക്കുന്നത്. സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുന്ന ശക്തികള്‍ക്കെതിരെ പ്രവര്‍ത്തിക്കാനുള്ള അധികാരം ഭരണഘടന സംസ്ഥാനത്തിന് നല്‍കുന്നുണ്ടെന്നും മന്ത്രി കത്തില്‍ പറയുന്നുണ്ട്.

ഹിന്ദു മതത്തെയും പശുക്കളെയും സംരക്ഷിക്കുന്നതിന്റെ പേരില്‍ ആര്‍എസ്എസ് വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് ഖാര്‍ഗെ തുറന്നടിച്ചു. ''ആര്‍എസ്എസ് പ്രത്യയശാസ്ത്രം അപകടകരമാണ്. അങ്ങനെയല്ലായിരുന്നുവെങ്കില്‍, ആര്‍എസ്എസ് നേതാക്കള്‍ അവരുടെ വീടുകളില്‍ അത് പിന്തുടരുമായിരുന്നില്ലേ? മനുസ്മൃതിയെ അനുകൂലിച്ച് ഭരണഘടനയെ എതിര്‍ത്തത് ആര്‍എസ്എസ് അല്ലേ?'' അദ്ദേഹം ചോദിച്ചു.

എന്നാല്‍ ആര്‍എസ്എസ് പശ്ചാത്തലവും അത് നടത്തുന്ന പ്രവര്‍ത്തനങ്ങളും അറിയാത്തവര്‍ക്ക് മാത്രമേ ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ കഴിയൂ എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.വൈ വിജയേന്ദ്ര പറഞ്ഞു. 'ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന പ്രിയങ്ക് ഖാര്‍ഗെയുടെ ഈ കത്ത് അദ്ദേഹത്തിന്റെ മണ്ടത്തരമാണ് കാണിക്കുന്നത്,' അദ്ദേഹം പരിഹസിച്ചു. കോണ്‍ഗ്രസ് രണ്ടോ മൂന്നോ തവണ ആര്‍എസ്എസിനെ നിരോധിച്ചിരുന്നു, പക്ഷേ പിന്നീട് നിരോധനങ്ങള്‍ പിന്‍വലിച്ചുവെന്ന് വിജയേന്ദ്ര കൂട്ടിച്ചേര്‍ത്തു. ബംഗളൂരുവില്‍ 2002ല്‍ നടന്ന സംഘത്തിന്റെ പരിപാടിയില്‍മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പങ്കെടുക്കുന്ന ചിത്രവും ബി.ജെ.പി പങ്കുവെച്ചു. 

'പ്രിയങ്ക് ഖാര്‍ഗെ, ഇതാ നോക്കൂ. നിങ്ങളുടെ അച്ഛന്‍ നേരിട്ട് ക്യാമ്പ് സന്ദര്‍ശിച്ചു, ആര്‍എസ്എസിന്റെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു, പൂര്‍ണ്ണ സഹകരണം നല്‍കി. ഹൈക്കമാന്‍ഡിനെ ആകര്‍ഷിക്കാന്‍ നിങ്ങള്‍ ഇന്ന് ഒരു നാടകം അവതരിപ്പിക്കുകയാണോ?' ബി.ജെ.പി ചോദിക്കുന്നു. 

 

karnataka cm siddaramaiah, responding to minister priyank kharge's request, directs officials to restrict rss shakhas in government schools and public spaces. rss ideology termed harmful and against constitutional secularism.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സോയ മുട്ടയും ചേര്‍ത്ത് ഇങ്ങനെയൊന്നു ഉണ്ടാക്കി നോക്കൂ.... 

Kerala
  •  12 days ago
No Image

'കൗതുകം' വിനയായി, വാരണാസി-മുംബൈ ആകാശ എയർ വിമാനത്തിന്റെ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമം; യാത്രക്കാരൻ അറസ്റ്റിൽ

National
  •  12 days ago
No Image

അടുത്ത ബില്ലിലും ഷോക്കടിക്കും; നവംബറിലും സര്‍ചാര്‍ജ് പിരിക്കാന്‍ കെ.എസ്.ഇ.ബി

info
  •  12 days ago
No Image

'5 വർഷം മുമ്പുള്ള മെസ്സി നമുക്കില്ല'; 2026 ലോകകപ്പ് ജയിക്കാൻ അർജൻ്റീനയുടെ തന്ത്രം മാറ്റണമെന്ന് മുൻ താരം

Football
  •  12 days ago
No Image

അഞ്ച് ഫലസ്തീനികള്‍ക്ക് കൂടി മോചനം; ഗസ്സയില്‍ വീണ്ടും സന്തോഷക്കണ്ണീര്‍

International
  •  12 days ago
No Image

ലോറിയില്‍ തട്ടി നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ചു; വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

Kerala
  •  12 days ago
No Image

പ്ലാറ്റ്‌ഫോമില്‍ ഉറങ്ങിയത് ചോദ്യം ചെയ്തു; ആര്‍.പി.എഫ് ഉദ്യോഗസ്ഥന് ക്രൂരമര്‍ദ്ദനം; താല്‍ക്കാലിക ജീവനക്കാരന്‍ പിടിയില്‍

Kerala
  •  12 days ago
No Image

കുവൈത്തിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ, ഇ-വിസക്ക് അപേക്ഷിക്കാൻ ഇപ്പോൾ വളരെ എളുപ്പമാണ്; ഇക്കാര്യങ്ങൾ അറിഞ്ഞാൽ മതി

latest
  •  12 days ago
No Image

'ഡോക്ടർ ഡെത്ത്'; 250-ഓളം രോഗികളെ കൊലപ്പെടുത്തിയ സീരിയൽ കില്ലർ ഡോക്ടർ :In- Depth Story

crime
  •  12 days ago
No Image

ഉംറ ചെയ്യാനായി കുടുംബാംഗങ്ങള്‍ക്കൊപ്പമെത്തിയ എറണാകുളം സ്വദേശിനി മക്കയില്‍ മരിച്ചു

Saudi-arabia
  •  12 days ago