HOME
DETAILS

എ.എഫ്.സി ഏഷ്യന്‍ കപ്പ് യോഗ്യത; നിർണായക പോരാട്ടത്തിന് സിംഗപ്പൂരിനെതിരെ ഇന്ത്യയിറങ്ങുന്നു

  
October 14 2025 | 03:10 AM

AFC Asian Cup Qualifiers India to face Singapore in crucial clash

പനജി: എ.എഫ്.സി ഏഷ്യന്‍ കപ്പ് യോഗ്യതയില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തിനിറങ്ങുന്നു. ഇന്ത്യന്‍ സമയം രാത്രി 7.30 മുതല്‍ നടക്കുന്ന മത്സരത്തില്‍ സിംഗപ്പൂരാണ് ഇന്ത്യയുടെ എതിരാളി. വ്യാഴാഴ്ച സിംഗപ്പൂരില്‍നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞിരുന്നു. നിലവില്‍ മൂന്ന് മത്സരങ്ങളില്‍നിന്ന് രണ്ട് സമനിലയും ഒരു തോല്‍വിയുമായി രണ്ട് പോയിന്റോടെ പട്ടികയില്‍ മൂന്നാമതാണ് ഇന്ത്യ. മൂന്ന് മത്സരങ്ങളില്‍നിന്ന് അഞ്ച് പോയിന്റുള്ള സിംഗപ്പൂര്‍ രണ്ടാമതും ഏഴ് പോയിന്റുള്ള ഹോങ്കോങ് ഒന്നാമതുമാണ്. 

ഒന്നാം സ്ഥാനക്കാര്‍ക്ക് മാത്രമേ യോഗ്യത ലഭിക്കൂ എന്നതിനാല്‍ ഇന്ത്യക്ക് ഇനിശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും ജയിക്കുന്നതോടൊപ്പം മറ്റു മത്സര ഫലങ്ങളും അനുകൂലമാവുകയും വേണം. ഇന്നത്തെ മത്സരം കഴിഞ്ഞാല്‍ ബംഗ്ലാദേശിനെതിരായ എവേ മത്സരവും ഹോങ്കോങ്ങിനെതിരായ ഹോം മത്സരവുമാണ് ഏഷ്യന്‍ കപ്പ് യോഗ്യതയില്‍ ഖാലിദ് ജമീലിനും സംഘത്തിനും ഇനി ശേഷിക്കുന്നത്. 
കഴിഞ്ഞ മത്സരത്തില്‍ ആദ്യ പകുതിയില്‍ ഒരുഗോളിന് മുന്നില്‍നിന്ന സംഗപ്പൂരിനെതിരേ മത്സരത്തിന്റെ അവസാന മിനുട്ടില്‍ നേടിയ ഗോളില്‍ ഇന്ത്യ സമനില പിടിക്കുകയായിരുന്നു. 

90ാം മിനുട്ടില്‍ പകരക്കാരന്‍ റഹീം അലിയായിരുന്നു ഇന്ത്യയുടെ സമനില ഗോള്‍ നേടിയത്. 47ാം മിനുട്ടില്‍ സന്ദേശ് ജിങ്കന് ചുവപ്പ് കാര്‍ഡ് ലഭിച്ചതിന് ശേഷം പത്ത് പേരുമായാണ് ഇന്ത്യ കളിച്ചത്. 
ആദ്യ ഇലവനില്‍ മാറ്റങ്ങളുമായാവും ഇന്ത്യ ഇന്നിറങ്ങുക. കഴിഞ്ഞ മത്സരത്തിലെ ചുവപ്പ് കാര്‍ഡ് കാരണം സന്ദേശ് ജിങ്കന് ഇന്ന് കളത്തിലിറങ്ങാനാവില്ല.  

കഴിഞ്ഞ മത്സരത്തിനു ശേഷം മോഹന്‍ ബഗാന്‍ താരങ്ങളായ സുഭാഷിഷ് ബോസിനെയും ലാലങ് മാവിയ റാല്‍തെയെയും ഇന്ത്യ ടീമിലെത്തിച്ചിരുന്നു. ഇരുവരും ഇന്ന് കളത്തിലിറങ്ങിയേക്കും. മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് കഴിഞ്ഞ മത്സത്തില്‍ പകരക്കാരനായാണ് കളത്തിലെത്തിയത്. താരം ഇന്ന് ആദ്യ ഇലവനില്‍ ഇറങ്ങുമോയെന്നും കണ്ടറിയണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്ഥലങ്ങളിലും ആര്‍.എസ്.എസ് പരിപാടികള്‍ നിരോധിക്കാന്‍ കര്‍ണാടക; തമിഴ്‌നാട്ടിലെ നിയന്ത്രണത്തെ കുറിച്ച് പഠിക്കാന്‍ നിര്‍ദ്ദേശിച്ച് സിദ്ധരാമയ്യ

National
  •  2 hours ago
No Image

മൂന്ന് പൊലിസുകാരെ കൊലപ്പെടുത്തിയ മാവോയിസ്റ്റ് മൂന്നാറില്‍ അതിഥി തൊഴിലാളി ചമഞ്ഞ് ഭാര്യക്കൊപ്പം എസ്റ്റേറ്റില്‍ ജോലി ; അറസ്റ്റ് ചെയ്ത് എന്‍ഐഎ

Kerala
  •  2 hours ago
No Image

ഷാഫിക്കെതിരായ അതിക്രമത്തിൽ എസ്.പിയുടെ വെളിപ്പെടുത്തൽ; ആഭ്യന്തരവകുപ്പ് പ്രതിരോധത്തിൽ

Kerala
  •  2 hours ago
No Image

ഗള്‍ഫ് രാജ്യങ്ങളിലേക്കുളള മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാവും; സൗദി സന്ദര്‍ശിക്കുവാന്‍ കേന്ദ്രത്തിന്റെ അനുമതിയില്ല

Kerala
  •  3 hours ago
No Image

കുവൈത്ത്: ശമ്പളം അഞ്ചാം തിയതിക്ക് മുമ്പ്, കിഴിവുകള്‍ 'അശ്ഹലി'ല്‍ രേഖപ്പെടുത്തണം; തൊഴില്‍ നിയമത്തില്‍ വമ്പന്‍ അപ്‌ഡേറ്റ്‌സ്

Kuwait
  •  3 hours ago
No Image

ദലിത് ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ: അന്ത്യശാസനയുമായി മഹാപഞ്ചായത്ത്; രാഹുല്‍ ഗാന്ധി ഇന്ന് വീട് സന്ദര്‍ശിക്കും

National
  •  4 hours ago
No Image

ഗസ്സ ചര്‍ച്ച: ഈജിപ്തില്‍ വാഹനാപകടത്തില്‍ മരിച്ച ഖത്തര്‍ നയതന്ത്രജ്ഞരുടെ മൃതദേഹം മറവ്‌ചെയ്തു

qatar
  •  4 hours ago
No Image

ശബരിമല സ്വർണ്ണക്കൊള്ള; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് യോഗം ചേരും

Kerala
  •  4 hours ago
No Image

ഗസയില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാനക്കരാറില്‍ ലോക രാജ്യങ്ങള്‍ ഒപ്പുവെച്ചു

International
  •  11 hours ago
No Image

അച്ഛൻ മരിക്കുന്നതിന് മുമ്പ് വിളിച്ചിരുന്നു പക്ഷേ വേണ്ടതു പോലെ സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല; അച്ഛന്റെ വേർപാടിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് യുവാവ്

National
  •  12 hours ago