HOME
DETAILS

'ഞാന്‍ രക്തസാക്ഷിയായാല്‍ ഞാന്‍ അപ്രത്യക്ഷനായിട്ടില്ല എന്ന് നിങ്ങളറിയുക' ഗസ്സയുടെ മിടിപ്പും കണ്ണീരും നോവും ലോകത്തെ അറിയിച്ച സാലിഹിന്റെ അവസാന സന്ദേശം

  
Web Desk
October 13 2025 | 14:10 PM

salihs final message echoes across the world

സാലിഹ് അല്‍ ജഫറാവി. നിശബ്ദനാക്കാനാവാത്ത ഈ പോരാളിയെ ലോകത്തെ ഓരോ കുഞ്ഞിനുമറിയാം. കാരണം സാലിഹ് എന്നാല്‍ ഫലസ്തീനെ സ്‌നേഹിക്കുന്ന മാലോകര്‍ക്ക് ഗസ്സയായിരുന്നു. അവരുടെ വീട്ടിലെ ഒരംഗത്തെ പോലെ സുപരിചിതന്‍. രാവുറക്കത്തിലേക്കമരുവോളം അവര്‍ ഗസ്സയെ കേട്ടത് അയാളുടെ വാക്കുകളിലൂടെയാണ്. അയാള്‍ക്കൊപ്പം ലോകം ഗസ്സയുടെ തകര്‍ന്നടിഞ്ഞ തെരുവോരങ്ങളിലൂടെ സഞ്ചരിച്ചു. സാലിഹ് എന്നാല്‍ ഗസ്സയായിരുന്നു. വെടിനിര്‍ത്തല്‍ തീരുമാനമായപ്പോള്‍ തന്റെ മൊബൈലിന്റെ ഇത്തിരി വെളിച്ചത്തിലൂടെ അയാള്‍ ഗസ്സയുടെ തെരുവുകളിലൂടെ നടന്നു. പ്രിയപ്പെട്ടവരെ സന്തോഷ വര്‍ത്തമാനം അറിയിക്കാനായി. പിന്നെ ലോകത്തിന് നന്ദി അറിയിക്കാനായും അയാള്‍ വന്നു. ഈ രണ്ടാണ്ട് കാലം തങ്ങള്‍ക്കൊപ്പം നിന്ന ലോകത്തിലെ മുഴുവന്‍ മനുഷ്യര്‍ക്കും അയാള്‍ നന്ദി പറഞ്ഞു. ഗസ്സ ജീവിതം കെട്ടിപ്പടുക്കുക തന്നെ ചെയ്യുമെന്ന് മരണം പെയ്ത ഒരു നാളിലും നഷ്ടപ്പെടാതെ കൂടെ കൊണ്ടുനടന്ന അതേ നിശ്ചയ ദാര്‍ഢ്യത്തോടെ അയാള്‍ ലോകത്തോട് വിളിച്ചു പറഞ്ഞു. തന്റെ മേല്‍ കഴുകക്കണ്ണുമായി ഇസ്‌റാഈല്‍ നരവേട്ടക്കാരുണ്ടെന്ന് അറിഞ്ഞ നിമിഷം ആ ചതെറുപ്പക്കാരന്‍ പറഞ്ഞു. ഓരോ സെക്കന്റും ഞാന്‍ കടന്നു പോവുന്നത് അങ്ങേ അറ്റം ഭീതിദമായ അവസ്ഥയിലൂടെയാണ്. ഏത് നിമിഷവും ഞാന്‍ കൊല്ലപ്പെടാം. മരണത്തെ ആ ചെറുപ്പക്കാരന്‍ ഒരിക്കലും ഭയന്നിട്ടില്ല. താന്‍ രക്തസാക്ഷിയായാല്‍ തന്റെ പ്രിയപ്പെട്ടവര്‍ക്ക് നല്‍കാനായി അയാള്‍ ഇട്ടേച്ചു പോയ ആ വസ്വിയ്യത്തില്‍ സ്വര്‍ഗം പ്രതീക്ഷിക്കുന്ന മനോഹരമായ തന്റെ കിനാക്കളെ കുറിച്ച് അദ്ദേഹം പറയുന്നുണ്ട്. ആ വസ്വിയ്യത്ത് ഇങ്ങനെ. താന്‍ രക്തസാക്ഷിയായാല്‍ ലോകത്തോട് പറയാനായി സ്വാലിഹ് എഴുതിത്തയ്യാറാക്കി തന്റെ സഹോദരനെ ഏല്‍പിച്ച വസിയ്യത്താണിത്.  


'ഞാന്‍ സ്വാലിഹ്. എന്റെ വസിയ്യത്ത് ആയിട്ടാണ് ഞാന്‍ ഇത് കുറിക്കുന്നത്. ഒരു വിടവാങ്ങലായിട്ടല്ല, മറിച്ച് ഞാന്‍ ഉറച്ച ബോധ്യത്തോടെ തെരഞ്ഞെടുത്ത പാതയുടെ തുടര്‍ച്ചയായിട്ടാണ് ഈ കുറിപ്പ്.

എന്റെ ജനതയുടെ താങ്ങും ശബ്ദവുമാകാന്‍ എന്റെ എല്ലാം, എന്റെ ശക്തിയും പരിശ്രമവും ഞാന്‍ നല്‍കിയിട്ടുണ്ട് എന്ന് അല്ലാഹുവിനറിയാം. വേദനയും അടിച്ചമര്‍ത്തലും അതിന്റെ എല്ലാ ശക്തിയോടേയും ഞാന്‍ അനുഭവിച്ചു, പ്രിയപ്പെട്ടവരുടെ വേര്‍പാടിന്റെ ദുഃഖം പലതവണ അറിഞ്ഞു. ഇതിനെല്ലാമിടയിലും സത്യം അതേപടി കൈമാറുന്നതില്‍ ഞാന്‍ ഒരിക്കലും അലസത കാണിച്ചിട്ടില്ല. ഗസ്സയുടെ കാര്യത്തില്‍  അവഗണന കാണിച്ചവര്‍ക്കും മൗനം പാലിച്ചവക്കും എതിരെയുള്ള സാക്ഷ്യമായി ഈ സത്യം  നിലനില്‍ക്കും. എനിക്ക് ഏറ്റവും പ്രിയപ്പെട്ട, ഉദാരമതികളായ ഈ ജനതയോടൊപ്പം, ഗസ്സയോടൊപ്പം നിലകൊണ്ട, അവരെ  പിന്തുണച്ച എല്ലാവര്‍ക്കുമുള്ള ബഹുമതിയുമായിരിക്കും ഈ സത്യം.

ഞാന്‍ രക്തസാക്ഷിയായാല്‍, ഞാന്‍ അപ്രത്യക്ഷനായിട്ടില്ല എന്ന് നിങ്ങള്‍ അറിയുക...ഞാനിപ്പോള്‍ സ്വര്‍ഗ്ഗത്തിലാണ്, എനിക്ക് മുന്‍പേ പോയ എന്റെ കൂട്ടുകാരുടെ കൂടെ. അനസിന്റെയും ഇസ്മാഈലിന്റെയും, അല്ലാഹുവുമായി ചെയ്ത കരാര്‍ സത്യസന്ധമായി പാലിച്ച എല്ലാ പ്രിയപ്പെട്ടവരുടെയും കൂടെ.

നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ എന്നെ ഓര്‍ക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്.  കൂടാതെ എന്റെ ശേഷം ഈ യാത്ര പൂര്‍ത്തിയാക്കണമെന്നും ഞാന്‍ ഓര്‍മിപ്പിക്കുന്നു. നിലനില്‍ക്കുന്ന സ്വദഖകള്‍ (ധര്‍മ്മങ്ങള്‍) വഴി എന്നെ ഓര്‍ക്കുക, ബാങ്ക് വിളികേള്‍ക്കുമ്പോഴും  ഗസ്സയുടെ രാത്രിയെ കീറിമുറിച്ച് പ്രകാശം കാണുമ്പോഴും നിങ്ങള്‍ എന്നെ ഓര്‍ക്കുക.

 പ്രതിരോധം മുറുകെ പിടിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുന്നു. നാം സഞ്ചരിച്ച പാതകളില്‍. നാം വിശ്വസിച്ച സമീപനത്തില്‍. നമുക്ക് അതിനപ്പുറം ഒരു വഴിയും അറിയില്ല, അതില്‍ ഉറച്ചുനില്‍ക്കുന്നതിലപ്പുറം ജീവിതത്തിന് മറ്റൊരര്‍ഥവും നാം കല്‍പിച്ചിട്ടില്ല. 

എന്റെ പ്രിയപ്പെട്ടവനും എന്റെ മാതൃകയുമായ എന്റെ ഉപ്പയെ പരിഗണിക്കണമെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുന്നു. ഞാന്‍ എന്നെ അദ്ദേഹത്തില്‍ കാണുകയും അദ്ദേഹം തന്നെ എന്നില്‍ കാണുകയും ചെയ്തു. ഉപ്പാ യുദ്ധത്തിന്റെ എല്ലാ അവസ്ഥകളിലും എന്നോടൊപ്പം ഉണ്ടായിരുന്നു താങ്കള്‍.എന്റെ ശിരസ്സിന്റെ കിരീടമായ അങ്ങ് എന്നില്‍ സംതൃപ്തനായിരിക്കെ, നമുക്ക് സ്വര്‍ഗ്ഗത്തില്‍ കണ്ടുമുട്ടാന്‍ ഞാന്‍ അല്ലാഹുവോട് പ്രാര്‍ത്ഥിക്കുന്നു.

എന്റെ സഹോദരനും എന്റെ ഗുരുവുമായിരുന്ന, എന്റെ വഴികാട്ടിയായിരുന്ന നാജിയെ കുറിച്ചും ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുന്നു. ഓ നാജി... നീ ജയിലില്‍ നിന്ന് പുറത്തുവരുന്നതിനുമുമ്പ് ഞാന്‍ അല്ലാഹുവിലേക്ക് നിന്നെ മുന്‍കടന്നു.  ഇത് അല്ലാഹു നിശ്ചയിച്ച വിധി ആണെന്ന് നീ അറിയുക, നിന്നെ കാണാനും, നിന്നെ ആലിംഗനം ചെയ്യാനും, നേരില്‍ കണ്ടുമുട്ടാനും ഞാന്‍ ആഗ്രഹിച്ചു,എന്നാല്‍ അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണ്, സ്വര്‍ഗ്ഗത്തില്‍ വെച്ചുള്ള നമ്മുടെ കണ്ടുമുട്ടല്‍ നീ വിചാരിക്കുന്നതിലും അടുത്താണ്.

എന്റെ ഉമ്മയെക്കുറിച്ചും എനിക്ക് ഒരു അഭ്യര്‍ഥനയുണ്ട്. എന്റെ ഉമ്മാ, നിങ്ങളില്ലാത്ത ജീവിതം ഒന്നുമല്ല.
നിലയ്ക്കാത്ത പ്രാര്‍ത്ഥനയും, മരിക്കാത്ത പ്രതീക്ഷയുമായിരുന്നു നിങ്ങള്‍.നിങ്ങള്‍ക്ക് സൗഖ്യവും ആരോഗ്യവും നല്‍കാന്‍ ഞാന്‍ അല്ലാഹുവോട് പ്രാര്‍ത്ഥിച്ചു,ചികിത്സയ്ക്കായി നിങ്ങള്‍ യാത്ര പോകുന്നതും പുഞ്ചിരിയോടെ തിരിച്ചുവരുന്നതും ഞാന്‍ എത്രയോ സ്വപ്നം കണ്ടിരിക്കുന്നു.

എന്റെ കൂടപ്പിറപ്പുകളായ പ്രിയ സഹോദരങ്ങളെ സഹോദരിമാരെ, അല്ലാഹുവിന്റെ പ്രീതിയും പിന്നീട് നിങ്ങളുടെ പ്രീതിയുമെന്റെ ലക്ഷ്യമാണ്, അല്ലാഹു നിങ്ങളെ സന്തോഷിപ്പിക്കട്ടെ, നിങ്ങള്‍ക്ക് സന്തോഷത്തിന്റെ ഉറവിടമാകാന്‍ ഞാന്‍ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. നിങ്ങളുടെ മൃദുലമായ ഹൃദയങ്ങള്‍ പോലെ നിങ്ങളുടെ ജീവിതം നല്ലതാക്കട്ടെ എന്ന് ഞാന്‍ അല്ലാഹുവോട് പ്രാര്‍ത്ഥിക്കുന്നു.

ഞാന്‍ എപ്പോഴും പറയാറുണ്ടായിരുന്നു. ഗസ്സയില്‍ നിന്ന് നാം പറയുന്ന ഒരു വാക്കും ഒരു ചിത്രവും വെറുതെയാവില്ല. വാക്ക് ഒരു അമാനത്താണ്, ചിത്രമൊരു സന്ദേശമാണ്, ഞങ്ങള്‍ അത് ലോകത്തിന് കൈമാറിയതുപോലെ നിങ്ങളും കൈമാറുക.

എന്റെ രക്തസാക്ഷിത്വം ഒരു അവസാനമാണെന്ന് നിങ്ങള്‍ കരുതരുത്, മറിച്ച് അത് സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു നീണ്ട പാതയുടെ ആരംഭമാണ്. ഞാന്‍ ഒരു സന്ദേശവാഹകനാണ്, എന്റെ സന്ദേശം ലോകത്തിന് - കണ്ണടച്ചിരിക്കുന്ന ലോകത്തിന്, സത്യത്തോട് മൗനം പാലിക്കുന്നവര്‍ക്ക് - എത്തണമെന്ന് ഞാന്‍ ആഗ്രഹിച്ചു.

എന്റെ മരണവാര്‍ത്ത നിങ്ങള്‍ കേട്ടാല്‍, നിങ്ങള്‍ എനിക്കുവേണ്ടി കരയരുത്. ഞാന്‍ ഈ നിമിഷം ഒരുപാട് കാലം ആഗ്രഹിച്ചു, ഇത് എനിക്ക് നല്‍കാന്‍ ഞാന്‍ അല്ലാഹുവോട് പ്രാര്‍ത്ഥിച്ചു. അതുകൊണ്ട് ഞാന്‍ ഇഷ്ടപ്പെടുന്ന കാര്യത്തിലേക്ക് എന്നെ തിരഞ്ഞെടുത്ത അല്ലാഹുവിനാണ് സര്‍വ്വ സ്തുതിയും.

എന്നെ ജീവിതത്തില്‍ ചീത്ത പറഞ്ഞവരോ, കളവോ അപകീര്‍ത്തിപ്പെടുത്തലോ വഴി എന്നോട് മോശമായി പെരുമാറിയവരോ ആയ എല്ലാവരോടും ഞാന്‍ പറയുന്നു, ഇതാ ഞാന്‍ അല്ലാഹുവിലേക്ക് അവന്റെ അനുമതിയോടെ ഒരു രക്തസാക്ഷിയായി യാത്രയാകുന്നു. ദൈവം ഇച്ഛിച്ചാല്‍ അല്ലാഹുവിന് മുന്നില്‍ എല്ലാ തര്‍ക്കങ്ങളും തീര്‍ക്കപ്പെടും. 


അല്ലാഹുവേ, എന്നെ രക്തസാക്ഷികളില്‍ സ്വീകരിക്കേണമേ, എന്റെ മുന്‍കഴിഞ്ഞതും വരാനിരിക്കുന്നതുമായ പാപങ്ങള്‍ എനിക്ക് പൊറുത്തുതരേണമേ, എന്റെ രക്തം എന്റെ ജനതയ്ക്കും കുടുംബത്തിനും സ്വാതന്ത്ര്യത്തിന്റെ പാത പ്രകാശിപ്പിക്കുന്ന ഒരു വെളിച്ചമാക്കേണമേ.


സ്വാലിഹ് ആമിര്‍ ഫുആദ് അല്‍-ജഅ്ഫറാവി
2025/10/12

ഗസ്സയുടെ ശബ്ദമായി കഴിഞ്ഞ രണ്ട് വര്‍ഷം നിറഞ്ഞ് നിന്ന സാലിഹിനെ കഴിഞ്ഞ ദിവസമാണ് ഇസ്‌റാഈലിന്റെ കൂലിപ്പട്ടാളം കൊലപ്പെടുത്തിയത്. അദ്ദേഹത്തെ സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞുങ്ങള്‍ക്കൊപ്പം ഒരു കളിക്കൂട്ടുകാരനായ വയോധികര്‍ക്കൊപ്പം ഒരു മകനായ ബോംബ് വീഴുന്ന ആകാശത്തിന് കീഴില്‍ പോരാളിയായി തകര്‍ച്ചകള്‍ക്കുള്ളില്‍ സേവന സന്നദ്ധനായി...നാം ആ മനുഷ്യനെ കണ്ടത് പലരൂപത്തിലാണ്. അത്രമേല്‍ ആ മനുഷ്യന്‍സ ഒരു ചിരിയായി പെയ്തിറങ്ങിയിട്ടുണ്ട് നമ്മിലേക്ക്. അദ്ദേഹത്തിന് ഒരു ദൗത്യം ചെയ്യാനുണ്ടായിരുന്നു ഈ ഭൂമുഖത്ത്. വെടിയൊച്ചകളില്ലാത്ത സ്വാതന്ത്ര്യത്തിന്റെ പൊന്‍പുലരിയിലേക്ക് നാം കണ്‍തുറക്കുകയാണെന്ന് ഗസ്സയെ അറിയിക്കുക എന്ന ദൗത്യം. ആ ദൗത്യം കൂടി നിര്‍വഹിച്ച ശേഷം അദ്ദേഹം രക്തസാക്ഷിത്വത്തിന്റെ അത്യുന്നത പദവിലേക്കുയര്‍ത്തപ്പെട്ടിരിക്കുകയാണ്. ഗസ്സയോടൊപ്പം ലോകം മുഴുവന്‍ പറയുന്നു. അസ്സലാം യാ ശഹീദ്.  

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാഴ്സയുടെ എക്കാലത്തെയും മികച്ച അഞ്ച്‌ താരങ്ങൾ അവരാണ്: ഡേവിഡ് വിയ്യ

Football
  •  3 hours ago
No Image

2 ലക്ഷം ഡോളറിന്റെ വസ്തു സ്വന്തമാക്കിയാൽ ഉടൻ റെസിഡൻസി വിസ; പുത്തൻ ചുവടുവയ്പ്പുമായി ഖത്തർ

qatar
  •  3 hours ago
No Image

മകന് ഇ.ഡി സമൻസ് ലഭിച്ചിട്ടില്ല, രണ്ട് മക്കളിലും അഭിമാനം മാത്രം: മുഖ്യമന്ത്രി പിണറായി വിജയൻ

Kerala
  •  3 hours ago
No Image

ഭക്ഷണം കഴിച്ച ശേഷം ​ഹോട്ടലിൽ തുകയായി നൽകുന്നത് ചില്ലറകൾ; എണ്ണി തിട്ടപ്പെടുത്തുന്നതിനിടെ നേർച്ചപ്പെട്ടിയുമായി കടന്നുകളയും; മോഷ്ടാവ് പിടിയിൽ

Kerala
  •  3 hours ago
No Image

റെക്കോർഡ് നേട്ടവുമായി ഇത്തിഹാദ് എയർവേയ്സ്; ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിച്ചത് 4 പുതിയ അന്താരാഷ്ട്ര റൂട്ടുകൾ

uae
  •  3 hours ago
No Image

ഫ്ലെക്സിബിൾ ജോലി സമയം കൂടുതൽ ഇമാറാത്തികളെ സ്വകാര്യ മേഖലയിലേക്ക് ആകർഷിക്കും; യുഎഇയിലെ തൊഴിൽ വിദ​ഗ്ധർ 

uae
  •  4 hours ago
No Image

ബാഴ്സയുടെ പഴയ നെടുംതൂണിനെ റാഞ്ചാൻ മെസിപ്പട; വമ്പൻ നീക്കത്തിനൊരുങ്ങി മയാമി

Football
  •  4 hours ago
No Image

എടപ്പാളിൽ സ്കൂൾ ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം: ഒരാൾ മരിച്ചു; 12 പേർക്ക് പരുക്ക്

Kerala
  •  4 hours ago
No Image

മിഡിൽ ഈസ്റ്റിലെ ആദ്യ 6G പരീക്ഷണം വിജയം; സെക്കന്റിൽ 145 ജിബി വേഗതയുമായി റെക്കോർഡ് നേട്ടം

uae
  •  4 hours ago
No Image

കുരവയിട്ടും കൈമുട്ടിയും പ്രിയപ്പെട്ടവരെ വരവേറ്റ് ഗസ്സക്കാര്‍; പലരും തിരിച്ചെത്തുന്നത് പതിറ്റാണ്ടുകള്‍ക്ക് ശേഷം

International
  •  5 hours ago