
ഷാഫിക്കെതിരായ അതിക്രമത്തിൽ എസ്.പിയുടെ വെളിപ്പെടുത്തൽ; ആഭ്യന്തരവകുപ്പ് പ്രതിരോധത്തിൽ

കോഴിക്കോട്: പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എം.പിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് പൊലിസിനെതിരേയുള്ള റൂറൽ എസ്.പിയുടെ വെളിപ്പെടുത്തലിൽ ആഭ്യന്തരവകുപ്പ് പ്രതിരോധത്തിൽ. കുറുമ്പയിൽ സേവാദർശൻ ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയ പരിപാടിയിലാണ് എസ്.പി കെ.ഇ ബൈജു പൊലിസിനെതിരേ വിമർശനമുന്നയിച്ചത്. ക്രമസമാധാന ചുമതലയിലുള്ള ഐ.പി.എസ് ഉദ്യോഗസ്ഥൻ ഔദ്യോഗികവേഷത്തിൽ ഇത്തരത്തിലുള്ള ട്രസ്റ്റുകൾ നടത്തുന്ന പരിപാടിയിൽ ഉദ്ഘാടകനായെത്തിയത് പൊലിസിനുള്ളിൽ ചർച്ചയായി മാറിയിട്ടുണ്ട്.
സംഘ്പരിവാർ അനുകൂല സംഘടനയാണിതെന്നാണ് ആരോപണം. സമൂഹമാധ്യമങ്ങളിൽ വരെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുമ്പോൾ പൊലിസുകാർ ജാഗ്രത പുലർത്തണമെന്ന നിർദേശം നിലനിൽക്കെയാണ് ഏറെ വിവാദമായ വിഷയത്തിൽ എസ്.പി പരസ്യപ്രതികരണം നടത്തിയത്. ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്നും സംഘം ചേർന്നവരെ പിരിച്ചുവിടാൻ കണ്ണീർവാതകം പ്രയോഗിച്ചപ്പോഴുണ്ടായ സമ്മർദത്തിൽ എം.പിക്ക് പരുക്കേറ്റതാകാമെന്നുമായിരുന്നു എസ്.പിയുടെ മുൻവാദം.
എന്നാൽ, തൊട്ടടുത്ത ദിവസം പൊലിസുകാരിൽ ചിലർ മനഃപൂർവം കുഴപ്പമുണ്ടാക്കിയെന്ന വെളിപ്പെടുത്തൽ ആഭ്യന്തരവകുപ്പിനെയും സർക്കാരിനെയും പ്രതിരോധത്തിലാക്കി. 'ഷാഫി പറമ്പിലിനെ പൊലിസുകാർ പുറകിൽ നിന്ന് ലാത്തികൊണ്ടാണ് അടിച്ചത്. ഞങ്ങളുടെ ഉള്ളിലെ ചില ആളുകൾ മനഃപൂർവം അവിടെ കുഴപ്പമുണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് മനസിലായിട്ടുണ്ട്. എ.ഐ ടൂൾ വച്ച് അവരെ കണ്ടുപിടിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്' എന്നായിരുന്നു വെളിപ്പെടുത്തൽ.
അതേസമയം, ഷാഫി പറമ്പിൽ എം.പിക്കെതിരായ പൊലിസ് മർദനത്തിൽ പാർലമെന്റ് പ്രിവിലേജ് കമ്മിറ്റിക്ക് മുന്നിൽ പരാതി എത്തിയാലുണ്ടാകുന്ന നടപടികൾ മുൻകൂട്ടികണ്ടാണ് എസ്.പി വെളിപ്പെടുത്തൽ നടത്തിയതെന്ന ആരോപണവും ശക്തമാണ്. എം.പിയുടെ പരാതി ലോക്‌സഭാ സ്പീക്കർക്ക് ലഭിച്ചാൽ ഹോം സെക്രട്ടറിയോടോ പൊലിസ് ഡിപാർട്ട്‌മെന്റിനോടോ വിശദീകരണം ആവശ്യപ്പെടാം. കുറ്റക്കാരനായ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്താനും അധികാരമുണ്ട്. ലോക്‌സഭാ സ്പീക്കർക്ക് ഉൾപ്പെടെ പരാതി നൽകിയാലുള്ള ഇത്തരം നിയമക്കുരുക്കിൽ നിന്ന് തലയൂരാനുള്ള ശ്രമമാണ് വെളിപ്പെടുത്തലിന് പിന്നിലെന്നാണ് ആരോപണം.
എന്നാൽ, ചില പൊലിസുകാർ കുറ്റംചെയ്‌തെന്ന് വരുത്തിയാൽ അവർക്കെതിരേ മാത്രം നടപടിയൊതുങ്ങും. അല്ലാത്തപക്ഷം എസ്.പി ഉൾപ്പെടെയുള്ള മുതിർന്ന പൊലിസുദ്യോഗസ്ഥരും അന്വേഷണപരിധിയിലുൾപ്പെടാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് പൊലിസുകാരെ ബലിയാടാക്കുംവിധത്തിലുള്ള പ്രതികരണം എസ്.പി നടത്തിയതെന്നാണ് സേനക്കുള്ളിലെ ഒരുവിഭാഗം പറയുന്നത്. ഇടത് അനുകൂല പൊലിസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം സേവാദർശൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ചടങ്ങിൽ പങ്കെടുത്തതും വിവാദമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഫുട്ബാളിലെ എക്കാലത്തെയും മികച്ച മൂന്ന് താരങ്ങൾ അവരാണ്: ഇബ്രാഹിമോവിച്ച്
Football
• an hour ago
യുഎഇയിൽ ഒരു ജോലിയാണോ ലക്ഷ്യം? എങ്കിലിതാ ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം
uae
• 2 hours ago
ദുബൈ മെട്രോ യാത്രക്കാരുടെ ശ്രദ്ധക്ക്; ഇക്കാര്യങ്ങൾ അറിഞ്ഞാൽ പിഴയടക്കേണ്ടി വരില്ല
uae
• 2 hours ago
സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്ഥലങ്ങളിലും ആര്‍.എസ്.എസ് പരിപാടികള്‍ നിരോധിക്കാന്‍ കര്‍ണാടക; തമിഴ്‌നാട്ടിലെ നിയന്ത്രണത്തെ കുറിച്ച് പഠിക്കാന്‍ നിര്‍ദ്ദേശിച്ച് സിദ്ധരാമയ്യ
National
• 3 hours ago
മൂന്ന് പൊലിസുകാരെ കൊലപ്പെടുത്തിയ മാവോയിസ്റ്റ് മൂന്നാറില്‍ അതിഥി തൊഴിലാളി ചമഞ്ഞ് ഭാര്യക്കൊപ്പം എസ്റ്റേറ്റില്‍ ജോലി ; അറസ്റ്റ് ചെയ്ത് എന്‍ഐഎ
Kerala
• 3 hours ago
എ.എഫ്.സി ഏഷ്യന്‍ കപ്പ് യോഗ്യത; നിർണായക പോരാട്ടത്തിന് സിംഗപ്പൂരിനെതിരെ ഇന്ത്യയിറങ്ങുന്നു
Football
• 3 hours ago
ഗള്‍ഫ് രാജ്യങ്ങളിലേക്കുളള മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാവും; സൗദി സന്ദര്‍ശിക്കുവാന്‍ കേന്ദ്രത്തിന്റെ അനുമതിയില്ല
Kerala
• 3 hours ago
കുവൈത്ത്: ശമ്പളം അഞ്ചാം തിയതിക്ക് മുമ്പ്, കിഴിവുകള്‍ 'അശ്ഹലി'ല്‍ രേഖപ്പെടുത്തണം; തൊഴില്‍ നിയമത്തില്‍ വമ്പന്‍ അപ്‌ഡേറ്റ്‌സ്
Kuwait
• 4 hours ago
ദലിത് ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ: അന്ത്യശാസനയുമായി മഹാപഞ്ചായത്ത്; രാഹുല്‍ ഗാന്ധി ഇന്ന് വീട് സന്ദര്‍ശിക്കും
National
• 4 hours ago
ഗസ്സ ചര്‍ച്ച: ഈജിപ്തില്‍ വാഹനാപകടത്തില്‍ മരിച്ച ഖത്തര്‍ നയതന്ത്രജ്ഞരുടെ മൃതദേഹം മറവ്‌ചെയ്തു
qatar
• 5 hours ago
ഗസയില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാനക്കരാറില്‍ ലോക രാജ്യങ്ങള്‍ ഒപ്പുവെച്ചു
International
• 12 hours ago
അച്ഛൻ മരിക്കുന്നതിന് മുമ്പ് വിളിച്ചിരുന്നു പക്ഷേ വേണ്ടതു പോലെ സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല; അച്ഛന്റെ വേർപാടിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് യുവാവ്
National
• 13 hours ago
സമുദ്ര മാർഗം ഒമാനിലേക്ക് കടക്കാൻ ശ്രമിച്ച എട്ടു പേർ പിടിയിൽ
oman
• 13 hours ago
'ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചത് ഞാന്‍ തന്നെ'; നൊബേൽ കെെവിട്ടിട്ടും വീണ്ടും അവകാശവാദമുയര്‍ത്തി ട്രംപ്; ഇത്തവണ പരാമര്‍ശം ഇസ്രാഈല്‍ പാര്‍ലമെന്റിൽ
International
• 13 hours ago
വീണ്ടും ജാതി ഭ്രാന്ത്; തമിഴ്നാട്ടില്‍ യുവാവിനെ ഭാര്യാപിതാവ് വെട്ടിക്കൊന്നു
National
• 14 hours ago.png?w=200&q=75)
30 വർഷത്തെ പ്രവാസ ജീവിതം: സ്വത്തുക്കൾ കിട്ടാതായതോടെ അമ്മയ്ക്ക് നേരെ തോക്ക് ചൂണ്ടി മകനും മരുമകളും; അറസ്റ്റ്
Kerala
• 14 hours ago
യുഎഇയിൽ താമസിക്കുന്നവരിൽ 25% പേർക്കും സാമ്പത്തിക കാര്യത്തിൽ ആശങ്ക; പത്തിൽ ഒരാൾക്ക് ഭാവിയെക്കുറിച്ച് വ്യക്തമായ പ്ലാനില്ല!
uae
• 15 hours ago
'ഫലസ്തീനിനെ അംഗീകരിക്കുക' ട്രംപിന്റെ അഭിസംബോധനക്കിടെ ഇസ്റാഈല്‍ പാര്‍ലമെന്റില്‍ പ്രതിഷേധം; പ്രതിഷേധിച്ചത് എം.പിമാര്‍, പ്രസംഗം നിര്‍ത്തി യു.എസ് പ്രസിഡന്റ്
International
• 15 hours ago
ദുബൈയിൽ 10 പ്രധാന റോഡുകൾ നവീകരിക്കുന്നു; യാത്രാ സമയവും ഗതാഗതക്കുരുക്കും കുറയും
uae
• 13 hours ago
നായയുടെ തൊണ്ടയിൽ എല്ലിൻ കഷ്ണം കുടുങ്ങിയ സംഭവം; വീട്ടമ്മ രക്ഷപ്പെടുത്തിയ നായയെ അജ്ഞാതർ വിഷം നൽകി കൊലപ്പെടുത്തി
Kerala
• 14 hours ago
ലോകത്തിലെ ഏറ്റവും ഫിറ്റ്നസുള്ള ക്രിക്കറ്റ് താരം അവനാണ്: ഹർഭജൻ സിങ്
Cricket
• 14 hours ago