HOME
DETAILS

'ഫലസ്തീനിനെ അംഗീകരിക്കുക' ട്രംപിന്റെ അഭിസംബോധനക്കിടെ ഇസ്‌റാഈല്‍ പാര്‍ലമെന്റില്‍ പ്രതിഷേധം; പ്രതിഷേധിച്ചത് എം.പിമാര്‍, പ്രസംഗം നിര്‍ത്തി യു.എസ് പ്രസിഡന്റ്

  
Web Desk
October 13, 2025 | 3:53 PM

recognize palestine protest erupts in israeli parliament during trumps speech

ജറുസലെം: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രതിഷേധിച്ച് ഇസ്‌റാഈല്‍ എം.പിമാര്‍. ട്രംപ് ഇസ്‌റാഈല്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് എം.പിമാര്‍  പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നതോടെ ഏതാനും നിമിഷങ്ങള്‍ ട്രംപിന് പ്രസംഗം നിര്‍ത്തിവെക്കേണ്ടിവന്നു.

പാര്‍ലമെന്റ് അംഗങ്ങളായ ഒഫര്‍ കസിഫ്, അയ്മാന്‍ ഓഡേ എന്നിവരാണ് പ്രതിഷേധിച്ചത്. ഫലസ്തീനെ അംഗീകരിക്കുക എന്നെഴുതിയ പ്ലക്കാര്‍ഡുമായാണ് ഇവരെത്തിയത്. 

തിങ്കളാഴ്ച ഇസ്‌റാഈല്‍-ഹമാസ് സമാധാന പദ്ധതിയുടെ ആദ്യഘട്ടമായ ബന്ദികൈമാറ്റത്തിന് പിന്നാലെ ഇസ്രായേല്‍ പാര്‍ലമെന്റായ നെസറ്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു ട്രംപ്. 
ട്രംപ് പ്രസംഗം തുടരുന്നതിനിടെ, പ്രതിഷേധിച്ച ഒഫര്‍ കസിഫിനെ സുരക്ഷാവിഭാഗം വളഞ്ഞ് നീക്കി. ഇതിന് പിന്നാലെ 'ഫലസ്തീനിനെ അംഗീകരിക്കുക' എന്നെഴുതിയ പ്‌ളക്കാര്‍ഡുയര്‍ത്തിയ ഓഡേയെയും ബലം പ്രയോഗിച്ച് നീക്കി. 

ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ട്രംപ് പാര്‍ലമെന്റിലെത്തിയത്. ദൈവത്തിന് നന്ദി പറയേണ്ട ദിവസമാണ് ഇതെന്ന് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യവെ ട്രംപ് പറഞ്ഞു. ഇത് യുദ്ധത്തിന്റെ മാത്രം അവസാനമല്ല, മരണവും ഭീകരവാദവും ഇവിടെ അവസാനിച്ച് പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും ദൈവത്തിന്റെയും കാലഘട്ടത്തിന്റെ തുടക്കമാണെന്നും ട്രംപ് പറഞ്ഞു. നെതന്യാഹുവിന്റെ ധീരതയെയും ട്രംപ് അകമഴിഞ്ഞ് പുകഴ്ത്തി.

തുടര്‍ന്ന് മോചിതരായ ബന്ദികളുടെ കുടുംബാംഗങ്ങളില്‍ ചിലരുമായി കൂടിക്കാഴ്ച നടത്തിയ ട്രംപ് ഗസ്സ സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഈജിപ്തിലേക്ക് യാത്ര തിരിച്ചു. ഗസ്സയിലെ സമാധാന നീക്കം ചര്‍ച്ച ചെയ്യാന്‍ അമേരിക്കയും ഈജിപ്തും സംയുക്തമായി നടത്തുന്ന ഉച്ചകോടിയില്‍ ഇന്ത്യയും പങ്കെടുക്കുന്നുണ്ട്. 

 ട്രംപും ഈജിപ്ത് പ്രസിഡന്റ് അബ്ദെല്‍ ഫത്ത അല്‍സിസിയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉച്ചകോടിക്ക് ക്ഷണിക്കുകയായിരുന്നു. എന്നാല്‍, മോദി പങ്കെടുക്കുന്നില്ല. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യസഹമന്ത്രി കീര്‍ത്തി വര്‍ദ്ധന്‍ സിങാണ് പങ്കെടുക്കുന്നത്. പാകിസ്താനും ക്ഷണം നല്‍കിയ സാഹചര്യത്തിലാണ് നരേന്ദ്ര മോദി വിട്ടുനില്‍ക്കുന്നതെന്നാണ് സൂചന. അതേസമയം, ട്രംപിനെയും ബഞ്ചമിന്‍ നെതന്യാഹുവിനെയും ടെലിഫോണില്‍ വിളിച്ച് നരേന്ദ്ര മോദി ഗാസ സമാധാന നീക്കത്തില്‍ ഇന്ത്യയുടെ ഐക്യദാര്‍ഢ്യം അറിയിച്ചിരുന്നു.

during president trump’s address in the israeli parliament, mps staged a protest demanding recognition of palestine, forcing the us president to pause his speech.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഭിഷേകിനെ ഭയമില്ലാത്ത ബാറ്ററാക്കി മാറ്റിയത് അവർ രണ്ട് പേരുമാണ്: യുവരാജ്

Cricket
  •  4 days ago
No Image

ലേഡീസ് കംപാർട്ട്മെന്റിൽ കയറിയതിന് അറസ്റ്റിലായത് 601 പുരുഷന്മാർ; പ്രയോജനമില്ലാത്ത സുരക്ഷാ നമ്പറുകൾ

crime
  •  4 days ago
No Image

ജ്യൂസാണെന്ന് കരുതി കുടിച്ചത് കുളമ്പ് രോഗത്തിനുള്ള മരുന്ന്; ആറും പത്തും വയസ്സുള്ള സഹോദരങ്ങള്‍ ആശുപത്രിയില്‍ 

Kerala
  •  4 days ago
No Image

വിവാഹവാഗ്ദാനം നൽകി സോഫ്റ്റ്‌വെയർ എൻജിനീയറെ പീഡിപ്പിച്ച് 11 ലക്ഷം തട്ടിയെടുത്ത ശേഷം വേറെ കല്യാണം; യുവാവ് പൊലിസ് പിടിയിൽ

crime
  •  4 days ago
No Image

ദുബൈ ഫിറ്റ്‌നസ് ചാലഞ്ച്: വിനോദസഞ്ചാരികളുടെ പാസ്പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് ദുബൈ ജിഡിആർഎഫ്എ

uae
  •  4 days ago
No Image

ഗോളടിക്കാതെ പറന്നത് റൊണാൾഡോ അടക്കി വാഴുന്ന ലിസ്റ്റിലേക്ക്; പോർച്ചുഗീസ് താരം കുതിക്കുന്നു

Football
  •  4 days ago
No Image

തീവണ്ടി യാത്രക്കാരുടെ സുരക്ഷക്കായി പൊലിസുകാർ അവധിയില്ലാതെ ജോലിക്കെത്താന്‍ കര്‍ശന നിര്‍ദേശം; പരിശോധന ശക്തമാക്കുന്നു

Kerala
  •  4 days ago
No Image

സ്വര്‍ണത്തിന് ഇന്ന് നേരിയ വര്‍ധന; പവന് കൂടിയത് 320 രൂപ

Business
  •  4 days ago
No Image

കെഎസ്ആർടിസി ബസിൽനിന്ന് രാത്രി വിദ്യാർഥിയെ പാതിവഴിയിൽ ഇറക്കിവിട്ടു; പരാതിയുമായി കുടുംബം

Kerala
  •  4 days ago
No Image

ആപ്പ് വഴി ടാക്സി ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കുക: ദുബൈയിലെ ടാക്സി നിരക്കുകൾ മാറി; കൂടുതലറിയാം

uae
  •  4 days ago