HOME
DETAILS

'ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചത് ഞാന്‍ തന്നെ'; നൊബേൽ കെെവിട്ടിട്ടും വീണ്ടും അവകാശവാദമുയര്‍ത്തി ട്രംപ്; ഇത്തവണ പരാമര്‍ശം ഇസ്രാഈല്‍ പാര്‍ലമെന്റിൽ

  
Web Desk
October 13 2025 | 17:10 PM

donald trump again claimed that he resolved india-pak conflict

ടെല്‍ അവീവ്: ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം പരിഹരിച്ചത് താനാണെന്ന അവകാശവാദം ഇസ്രാഈലിലും ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സമാധാന നൊബേല്‍ പുരസ്‌കാരം നഷ്ടപ്പെട്ടിട്ടും ലോകസമാധാനത്തിന്റെ ദൂതന്‍ താനാണെന്ന അവകാശവാദം ട്രംപ് അവസാനിപ്പിക്കുന്ന മട്ടില്ല. 

ഗസ സമാധാന കരാറിനെ കുറിച്ച് ഇസ്രാഈല്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നതിനിടെയാണ് ട്രംപിന്റെ പരാമര്‍ശം. ഇന്ത്യ-പാകിസ്താന്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ക്കിടയില്‍ സമാധാനത്തിന്റെ പാലങ്ങള്‍ പണിയും. ഇസ്രാഈല്‍-ഹമാസ് യുദ്ധം താന്‍ പരിഹരിച്ച മറ്റൊരു യുദ്ധമാണ്. തെല്‍ അവീവിനെ ദുബൈയിലേക്കും, ഹൈഫയെ ബെയ്‌റൂട്ടിലേക്കും, ഇസ്രാഈലിനെ ഈജിപ്തിലേക്കും, സൗദി അറേബ്യയെ ഖത്തറിലേക്കും, ഇന്ത്യയെ പാകിസ്താനിലേക്കും, തുര്‍ക്കിയെ ജോര്‍ദാനിലേക്കും, യുഎഇയെ ഒമാനിലേക്കും, അര്‍മേനിയയെ അസര്‍ബൈജാനിലേക്കും ബന്ധിപ്പുക്കുമെന്നാണ് ട്രംപ് പറഞ്ഞത്. 

പഹല്‍ഗം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ ആക്രമണത്തില്‍ വെടിനിര്‍ത്തലിന് താന്‍ മധ്യസ്ഥത വഹിച്ചുവെന്ന് നേരത്തെയും ട്രംപ് അവകാശപ്പെട്ടിരുന്നു. അമേരിക്കയുടെ നേതൃത്വത്തില്‍ രാത്രി നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഇരു രാജ്യങ്ങളും സമ്പൂര്‍ണ വെടിനിര്‍ത്തലിന് സമ്മതിച്ചെന്നാണ് ട്രംപ് അവകാശപ്പെട്ടത്. സംഘര്‍ഷം അവസാനിപ്പിക്കാന്‍ വ്യാപാര കരാര്‍ ഭീഷണി ഉയര്‍ത്തിയെന്നും, തീരുവകള്‍ ചുമത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയെന്നുമാണ് ട്രംപ് പറഞ്ഞത്. 

പിന്നാലെ ട്രംപിന്റെ വാദം ഇന്ത്യയില്‍ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തുകയും ചെയ്തു. പാര്‍ലമെന്റില്‍ വിഷയം ചര്‍ച്ചക്ക് എത്തുകയും ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ മറ്റൊരു രാജ്യം ഇടപെട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്ന് പറയുകയും ചെയ്തിരുന്നു.

അതേസമയം ഇസ്‌റാഈൽ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഡൊണാൾഡ് ട്രംപിനെതിരെ ഇസ്രാഈൽ എംപിമാർ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ചു. മുദ്രാവാക്യങ്ങൾ ഉയർന്നതോടെ ഏതാനും നിമിഷങ്ങൾ ട്രംപിന് പ്രസംഗം നിർത്തിവെക്കേണ്ടിവന്നു. പാർലമെന്റ് അംഗങ്ങളായ ഒഫർ കസിഫ്, അയ്മാൻ ഓഡേ എന്നിവരാണ് പ്രതിഷേധിച്ചത്. ഫലസ്തീനെ അംഗീകരിക്കുക എന്നെഴുതിയ പ്ലക്കാർഡുമായാണ് ഇവരെത്തിയത്. 

തിങ്കളാഴ്ച ഇസ്‌റാഈൽ-ഹമാസ് സമാധാന പദ്ധതിയുടെ ആദ്യഘട്ടമായ ബന്ദികൈമാറ്റത്തിന് പിന്നാലെ ഇസ്രായേൽ പാർലമെന്റായ നെസറ്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു ട്രംപ്. ട്രംപ് പ്രസംഗം തുടരുന്നതിനിടെ, പ്രതിഷേധിച്ച ഒഫർ കസിഫിനെ സുരക്ഷാവിഭാഗം വളഞ്ഞ് നീക്കി. ഇതിന് പിന്നാലെ 'ഫലസ്തീനിനെ അംഗീകരിക്കുക' എന്നെഴുതിയ പ്‌ളക്കാർഡുയർത്തിയ ഓഡേയെയും ബലം പ്രയോഗിച്ച് നീക്കി. 

ഇസ്‌റാഈൽ പ്രധാനമന്ത്രി നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ട്രംപ് പാർലമെന്റിലെത്തിയത്. ദൈവത്തിന് നന്ദി പറയേണ്ട ദിവസമാണ് ഇതെന്ന് പാർലമെന്റിനെ അഭിസംബോധന ചെയ്യവെ ട്രംപ് പറഞ്ഞു. ഇത് യുദ്ധത്തിന്റെ മാത്രം അവസാനമല്ല, മരണവും ഭീകരവാദവും ഇവിടെ അവസാനിച്ച് പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും ദൈവത്തിന്റെയും കാലഘട്ടത്തിന്റെ തുടക്കമാണെന്നും ട്രംപ് പറഞ്ഞു. നെതന്യാഹുവിന്റെ ധീരതയെയും ട്രംപ് അകമഴിഞ്ഞ് പുകഴ്ത്തി.

U.S. President Donald Trump has once again claimed that he was the one who resolved the India-Pakistan conflict.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ 10 പ്രധാന റോഡുകൾ നവീകരിക്കുന്നു; യാത്രാ സമയവും ഗതാഗതക്കുരുക്കും കുറയും

uae
  •  4 hours ago
No Image

നായയുടെ തൊണ്ടയിൽ എല്ലിൻ കഷ്ണം കുടുങ്ങിയ സംഭവം; വീട്ടമ്മ രക്ഷപ്പെടുത്തിയ നായയെ അ‍ജ്ഞാതർ വിഷം നൽകി കൊലപ്പെടുത്തി

Kerala
  •  4 hours ago
No Image

ലോകത്തിലെ ഏറ്റവും ഫിറ്റ്നസുള്ള ക്രിക്കറ്റ് താരം അവനാണ്: ഹർഭജൻ സിങ്

Cricket
  •  4 hours ago
No Image

ഗ്ലോബൽ വില്ലേജ് സീസൺ 30; ജിഡിആർഎഫ്എയുമായി ചേർന്ന് സൗജന്യ പ്രവേശനം ഒരുക്കും

uae
  •  5 hours ago
No Image

വീണ്ടും ജാതി ഭ്രാന്ത്; തമിഴ്‌നാട്ടില്‍ യുവാവിനെ ഭാര്യാപിതാവ് വെട്ടിക്കൊന്നു

National
  •  5 hours ago
No Image

30 വർഷത്തെ പ്രവാസ ജീവിതം: സ്വത്തുക്കൾ കിട്ടാതായതോടെ അമ്മയ്ക്ക് നേരെ തോക്ക് ചൂണ്ടി മകനും മരുമകളും; അറസ്റ്റ്

Kerala
  •  5 hours ago
No Image

യുഎഇയിൽ താമസിക്കുന്നവരിൽ 25% പേർക്കും സാമ്പത്തിക കാര്യത്തിൽ ആശങ്ക; പത്തിൽ ഒരാൾക്ക് ഭാവിയെക്കുറിച്ച് വ്യക്തമായ പ്ലാനില്ല!

uae
  •  5 hours ago
No Image

'ഫലസ്തീനിനെ അംഗീകരിക്കുക' ട്രംപിന്റെ അഭിസംബോധനക്കിടെ ഇസ്‌റാഈല്‍ പാര്‍ലമെന്റില്‍ പ്രതിഷേധം; പ്രതിഷേധിച്ചത് എം.പിമാര്‍, പ്രസംഗം നിര്‍ത്തി യു.എസ് പ്രസിഡന്റ്

International
  •  5 hours ago
No Image

അബൂദബിയില്‍ മരണപ്പെട്ട യുവാവിന്റെ മയ്യിത്ത് നാട്ടിലെത്തിച്ചു; നിർണായക ഇടപെടലുമായി എസ്.കെ.എസ്.എസ്.എഫ്

uae
  •  6 hours ago
No Image

'ഞാന്‍ രക്തസാക്ഷിയായാല്‍ ഞാന്‍ അപ്രത്യക്ഷനായിട്ടില്ല എന്ന് നിങ്ങളറിയുക' ഗസ്സയുടെ മിടിപ്പും കണ്ണീരും നോവും ലോകത്തെ അറിയിച്ച സാലിഹിന്റെ അവസാന സന്ദേശം

International
  •  6 hours ago