HOME
DETAILS

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; നടൻ സൗബിൻ ഷാഹിറിന്റെ ഹരജി കോടതി തള്ളി; വിദേശയാത്രാ വിലക്ക് തുടരും

  
Web Desk
September 01 2025 | 11:09 AM

manjummel boys financial fraud case actor soubin shahirs plea rejected by court foreign travel ban continues

എറണാകുളം: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ ജാമ്യത്തിൽ കഴിയുന്ന നടനും നിർമാതാവുമായ സൗബിൻ ഷാഹിറിന്റെ വിദേശയാത്രാനുമതി ആവശ്യം എറണാകുളം മജിസ്ട്രേറ്റ് കോടതി തള്ളി. ദുബൈയിൽ നടക്കുന്ന അവാർഡ് ഷോയിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സൗബിൻ സമർപ്പിച്ച ഹരജിയാണ് കോടതി നിരസിച്ചത്.

ജാമ്യ വ്യവസ്ഥകൾ പ്രകാരം വിദേശയാത്ര നടത്താൻ അനുവാദമില്ലെന്ന കോടതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. സൗബിൻ ഈ വ്യവസ്ഥ ചോദ്യം ചെയ്ത് വിചാരണ കോടതിയെ സമീപിച്ചെങ്കിലും പരാതിക്കാരനും പ്രോസിക്യൂഷനും ഈ ആവശ്യത്തെ ശക്തമായി എതിർത്തു. കേസിലെ പ്രധാന സാക്ഷികൾ വിദേശത്തുണ്ടെന്നും, സൗബിന് അവരെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പരാതിക്കാരൻ വാദിച്ചു.

 പരാതിക്കാരന് വേണ്ടി അഡ്വ. സൈബി ജോസ് കിടങ്ങൂർ ഹാജരായി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ ലാഭവിഹിതം വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് മരട് പൊലിസ് സൗബിനെ പ്രതിയാക്കി കേസെടുത്തത്.

 

 

In the Manjummel Boys financial fraud case, a court has rejected actor Soubin Shahir's plea, upholding the ban on his foreign travel. The case involves allegations of financial misconduct, and the decision maintains restrictions on Shahir’s international movements



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുരക്ഷിതമല്ലാത്ത രീതിയിൽ ഗ്യാസ് സിലിണ്ടർ വിതരണം ചെയ്തു; ദുബൈയിൽ 170 വാഹനങ്ങൾ പിടിച്ചെടുത്തു

uae
  •  9 hours ago
No Image

ഓട്ടോയിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവതി ഡാൻസാഫ് പരിശോധനയിൽ പിടിയിൽ

Kerala
  •  9 hours ago
No Image

യൂ ട്യൂബർ ഷാജൻ സ്കറിയ ആക്രമണ കേസ്: നാല് പ്രതികൾക്ക് ജാമ്യം

Kerala
  •  9 hours ago
No Image

ഓണാഘോഷത്തിനിടെ ബെംഗളുരുവിലെ നഴ്‌സിംഗ് കോളേജില്‍ സംഘര്‍ഷം; മലയാളി വിദ്യാര്‍ഥിക്ക് കുത്തേറ്റു

National
  •  10 hours ago
No Image

യുഎഇയിലെ അടുത്ത പൊതു അവധി ഈ ദിവസം; 2025-ൽ ശേഷിക്കുന്ന പൊതു അവധി ദിനങ്ങൾ ഈ ആഘോഷ വേളയിൽ

uae
  •  10 hours ago
No Image

ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാനെ പിന്തുണച്ചതിന് ഇന്ത്യ പ്രതികാരം ചെയ്യുന്നു; എസ്‌സി‌ഒ അംഗത്വം തടഞ്ഞുവെന്ന് അസർബൈജാൻ

International
  •  10 hours ago
No Image

സ്വർണക്കടത്ത് കേസിൽ കന്നട നടി രന്യ റാവുവിന് 102 കോടി രൂപ പിഴ

crime
  •  11 hours ago
No Image

യുഎഇയിലെ ഏറ്റവും വിശ്വാസ്യത കുറഞ്ഞ തൊഴിൽ ഇതെന്ന് സർവേ റിപ്പോർട്ട്

uae
  •  11 hours ago
No Image

വെനസ്വേല സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്ക ശ്രമിക്കുന്നു: കരീബിയനിൽ സൈനിക വിന്യാസം, ആരോപണവുമായി വെനസ്വേലൻ പ്രസിഡൻ്റ്

International
  •  11 hours ago
No Image

ഫുഡ് ഡെലിവറി ആപ്പുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ദുബൈ; നടപടി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലെ ഉപഭോക്തൃ വിശ്വാസം വര്‍ധിപ്പിക്കാന്‍

uae
  •  11 hours ago