HOME
DETAILS

ബിജെപി മുഖ്യമന്ത്രിമാരുടെ കഴിവുകേടിന് നെഹ്‌റുവിനെ കുറ്റം പറയേണ്ട; 11 വർഷം ഭരിച്ചിട്ടും അടിസ്ഥാന സൗകര്യം പോലുമില്ല, മഴയിൽ മുങ്ങി ഇന്ത്യയുടെ മില്ലേനിയം സിറ്റി

  
M Salavudheen
September 02 2025 | 05:09 AM

indian millennium city water lodged due to rain and no need to blame nehru for this issues while bjp ruling years

രാജ്യത്തെ തന്നെ പ്രധാന നഗരങ്ങളിൽ ഒന്നാണ് ഹരിയാനയിലെ ഗുരുഗ്രാം. രാജ്യതലസ്ഥാനമായ ന്യൂഡൽഹിയോട് ചേർന്ന് കിടക്കുന്ന പ്രദേശം പക്ഷേ നാഗരാസൂത്രണത്തിന്റെ തകർച്ച കാരണം ബുദ്ധിമുട്ടുകയാണ്. ചെറിയ മഴ പെയ്യുമ്പോഴേക്കും മുങ്ങിപ്പോകുന്ന നഗരത്തിലെ ജീവിതം ദുസ്സഹമാവുകയാണ്. ഇന്നലെ ഉണ്ടായ മഴയെ തുടർന്ന് നഗരത്തിലെ മിക്ക ഇടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഡൽഹി-ജയ്പൂർ ഹൈവേയിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഹൈവേയിൽ കാറുകളുടെ നീണ്ട നിരയാണ് മണിക്കൂറുകളോളം ഉണ്ടായത്. ആളുകൾ സാധനങ്ങളുമായി വെള്ളത്തിലൂടെ നീങ്ങി പോകുന്ന വീഡിയോ വൈറലായിരുന്നു.

സംഭവത്തിൽ എഴുത്തുകാരനും സംരംഭകനുമായ സുഹേൽ സേത്ത് ഗുരുഗ്രാമിലെ അടിസ്ഥാന സൗകര്യങ്ങളുടെ അവസ്ഥയെക്കുറിച്ച് എക്‌സിൽ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധ നേടുകയാണ്. ബിജെപി സർക്കാരിന് ഗൗരവമായ ആത്മപരിശോധന ആവശ്യമാണ്. 11 വർഷമായി അവരാണ് ഈ സംസ്ഥാനം ഭരിക്കുന്നത്. ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് നെഹ്‌റുവിനെ കുറ്റപ്പെടുത്താൻ കഴിയില്ല എന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് നടക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ കുറ്റപ്പെടുത്താറുള്ള ബിജെപിയെ വിമർശിച്ച് എഴുതിയ കുറിപ്പ് ഇതിനോടകം ലക്ഷക്കണക്കിന് പേരാണ് കണ്ടത്.

2025-09-0211:09:26.suprabhaatham-news.png
 
 

ഒരു ഗൗരവമേറിയ കാര്യം പറയട്ടെ, നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്തവിധത്തിൽ ഗുരുഗ്രാം നശിക്കുകയാണ്. ഇത് നശിപ്പിച്ച ആദ്യത്തെയാൾ മനോഹർ ലാൽ ഖട്ടർ ആയിരുന്നു. നയാബ് സിംഗ് സൈനിക്കും ഈ സാഹചര്യം കൈകാര്യം ചെയ്യാൻ കഴിയുന്നില്ല. ബിജെപി ആത്മപരിശോധന നടത്തണം. കഴിഞ്ഞ 11 വർഷമായി അവരാണ് ഈ സംസ്ഥാനം ഭരിക്കുന്നത്. നിങ്ങൾക്ക് ഇനിയും നെഹ്‌റുവിനെ കുറ്റം പറഞ്ഞിരിക്കാൻ സാധിക്കില്ല - ഗുരുഗ്രാം നിവാസിയായ സേത്ത് എക്‌സിലെ ഒരു പോസ്റ്റിൽ എഴുതി.

ഗുരുഗ്രാമിന്റെ സ്ഥിതി വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, രാഷ്ട്രീയ കഴിവില്ലായ്മയ്ക്കും നഗരാസൂത്രണത്തിന്റെ അഭാവത്തിനും സേത്ത് ബിജെപിയെ വിമർശിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ മാസം, സുഹേൽ സേത്ത് എഎൻഐ പോഡ്‌കാസ്റ്റിൽ സംസാരിക്കുകയും ഹരിയാനയുടെ രാഷ്ട്രീയ നേതൃത്വത്തെ വിമർശിക്കുകയും ചെയ്തിരുന്നു. സാമ്പത്തിക പ്രാധാന്യം ഉണ്ടായിരുന്നിട്ടും ഗുരുഗ്രാമിനെ തുടർച്ചയായി മുഖ്യമന്ത്രിമാർ അവഗണിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.

മഴയെ തുടർന്ന് നഗരത്തിൽ രാത്രി വൈകിയും ഉണ്ടായ ട്രാഫിക് ബ്ലോക്ക്
മഴയെ തുടർന്ന് നഗരത്തിൽ രാത്രി വൈകിയും ഉണ്ടായ ട്രാഫിക് ബ്ലോക്ക് 
 

 

"...എം.എൽ. ഖട്ടർ മുഖ്യമന്ത്രിയായിരുന്നു. പിന്നീട് നയാബ് സിംഗ് സൈനി ആയി. രണ്ടുപേരും തീർത്തും ഉപയോഗശൂന്യരും കഴിവില്ലാത്തവരുമാണ്. ഒരാൾക്ക് കേന്ദ്ര മന്ത്രിസഭയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. മറ്റൊരാൾ മുഖ്യമന്ത്രിയാണ്," അദ്ദേഹം പറഞ്ഞു.

"ഹരിയാന ഭരിക്കുന്ന ഒരാൾക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ എത്രമാത്രം ബുദ്ധി വേണം. ഗുരുഗ്രാം നിങ്ങളുടെ സ്വർണ്ണ ഖനി ആണെങ്കിൽ, ഹരിയാനയിലെ മറ്റെല്ലാ നഗരങ്ങളെയും അപേക്ഷിച്ച് ഏറ്റവും കൂടുതൽ നികുതി സംഭാവന ചെയ്യുന്ന സ്ഥലമാണെങ്കിൽ, എന്തുകൊണ്ടാണ് നിങ്ങൾ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താത്തത്? - അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഗുരുഗ്രാമിൽ മഴ തുടരുകയാണ്. ഇന്ന് പ്രദേശത്ത് ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. തിങ്കളാഴ്ച ഗുരുഗ്രാമിലെ രാജീവ് ചൗക്ക്, സിഗ്നേച്ചർ ടവർ ചൗക്ക് അണ്ടർപാസ്, പട്ടേൽ നഗർ എന്നിവിടങ്ങളിൽ റോഡുകൾ മുട്ടോളം വെള്ളത്തിൽ മുങ്ങി. ഏറെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഗുരുഗ്രാമിലെ സ്വകാര്യ കമ്പനികൾ ജീവനക്കാരുടെ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. സ്കൂളുകളോട് ഓൺലൈൻ ക്ലാസുകൾ നടത്താൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വർണക്കടത്ത് കേസിൽ കന്നട നടി രന്യ റാവുവിന് 102 കോടി രൂപ പിഴ

crime
  •  3 hours ago
No Image

യുഎഇയിലെ ഏറ്റവും വിശ്വാസ്യത കുറഞ്ഞ തൊഴിൽ ഇതെന്ന് സർവേ റിപ്പോർട്ട്

uae
  •  3 hours ago
No Image

വെനസ്വേല സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്ക ശ്രമിക്കുന്നു: കരീബിയനിൽ സൈനിക വിന്യാസം, ആരോപണവുമായി വെനസ്വേലൻ പ്രസിഡൻ്റ്

International
  •  4 hours ago
No Image

ഫുഡ് ഡെലിവറി ആപ്പുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ദുബൈ; നടപടി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലെ ഉപഭോക്തൃ വിശ്വാസം വര്‍ധിപ്പിക്കാന്‍

uae
  •  4 hours ago
No Image

സ്മാർട്ട് ഫോണും, സഹേൽ ആപ്പും ഇല്ലെങ്കിലും എക്സിറ്റ് പെർമിറ്റ് നേടാം; കൂടുതലറിയാം

Kuwait
  •  4 hours ago
No Image

150 പവൻ പോരാ ഇനിയും വേണം; മധുരയിൽ യുവതിയുടെ ആത്മഹത്യയിൽ സ്ത്രീധന പീഡന ആരോപണവുമായി കുടുംബം

crime
  •  4 hours ago
No Image

റോഡരികിൽ ബസ് കാത്തുനിന്ന വയോധികയെ കാർ ഇടിച്ച് തെറിപ്പിച്ചു; ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത; നാളെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  5 hours ago
No Image

ഡോ. ദീപക് മിത്തൽ യുഎഇയിലെ പുതിയ ഇന്ത്യൻ അംബാസഡർ

uae
  •  5 hours ago
No Image

പിതാവ് കെ.സി.ആറിനെ ബലിയാടാക്കി പാർട്ടിയിലെ തന്നെ ആളുകൾ കോടീശ്വരന്മാരാകുന്നു; ആരോപണത്തിന് പിന്നാലെ കെ. കവിതയെ സസ്‌പെൻഡ് ചെയ്ത് ബിആർഎസ്

National
  •  6 hours ago