
തലച്ചോറ് തിന്നുന്ന 'അമീബ'യുടെ ഭീഷണി: മിൽടെഫോസിൻ ചികിത്സയിലൂടെ അതിജീവനം സാധ്യമാകുമോ?

കേരളം അപൂർവവും മാരകവുമായ പ്രൈമറി അമീബിക് മെനിംഗോഎൻസെഫലൈറ്റിസ് (PAM) രോഗത്തിനെതിരെ ശക്തമായ പോരാട്ടമാണ് തുടരുന്നത്. ഈ വർഷം ഇതുവരെ 69 കേസുകൾ സ്ഥിരീകരിക്കുകയും 19 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
'തലച്ചോറ് തിന്നുന്ന അമീബ' എന്നറിയപ്പെടുന്ന നൈഗ്ലേറിയ ഫൗലെറി (Naegleria fowleri) ശുദ്ധജല സ്രോതസ്സുകളിൽ നിന്ന് മൂക്കിലൂടെയാണ് ശരീരത്തിലെത്തുന്നത്. പിന്നീട് ബാധിക്കുന്നത് തലച്ചോറിനെയാണ്. ലോകമെമ്പാടും 97% മരണനിരക്കുള്ളതാണ് ഈ രോഗം. എന്നാൽ, കേരളത്തിൽ അതിവേഗമുള്ള രോഗനിർണയവും മിൽടെഫോസിൻ ഉൾപ്പെടെയുള്ള ചികിത്സകളും അതിജീവന നിരക്ക് 72-76% വരെ ഉയർത്തിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനവും ജലമലിനീകരണവും ആണ് രോഗവ്യാപനത്തിന് കാരണമാകുന്നത്.
രോഗകാരണവും വ്യാപനവും: ശുദ്ധജല സ്രോതസ്സുകളിലെ അപകടം
തടാകങ്ങൾ, നദികൾ, നീരുറവകൾ, അപര്യാപ്തമായി പരിപാലിക്കപ്പെടുന്ന നീന്തൽകുളങ്ങൾ തുടങ്ങിയ ശുദ്ധജല സ്രോതസ്സുകളിലാണ് നൈഗ്ലേറിയ ഫൗലെറി എന്ന അമീബ കാണപ്പെടുന്നത്. ചൂടുള്ളതും കെട്ടിനിൽക്കുന്നതുമായ വെള്ളത്തിൽ അമീബ അതിവേഗം വളരുന്നതായും ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. നീന്തൽ, കുളി തുടങ്ങിയ സമയത്ത് മലിനജലം മൂക്കിലൂടെ പ്രവേശിക്കുമ്പോഴാണ് അണുബാധ ഉണ്ടാകുന്നത്. ഇത് അമീബയെ തലച്ചോറിലെത്തിച്ച് ഗുരുതരമായ വീക്കം ഉണ്ടാക്കുന്നു.കേരളത്തിലെ ഉഷ്ണമേഖലാ കാലാവസ്ഥയും ജലമലിനീകരണവും രോഗവ്യാപനത്തിന് അനുകൂലമാണ് ഇതും രോഗം വ്യാപിക്കാൻ കാരണമാണ്. "1 ഡിഗ്രി സെൽഷ്യസിന്റെ താപനില വർധന പോലും അമീബയുടെ വ്യാപനത്തിന് കാരണമാകാം.
ജലമലിനീകരണത്തിലൂടെയാണ് ബാക്ടീരിയകളെ വർധിപ്പിച്ച് അമീബയുടെ ഭക്ഷണം ലഭ്യമാക്കുന്നു," എന്ന് എപ്പിഡമിയോളജിസ്റ്റ് ഡോ. അനിഷ് ടി.എസ് പറയുന്നതായി ഇന്ത്യ ടുഡേയുടെ റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ വർഷം 39 കേസുകളും 23% മരണനിരക്കുമുണ്ടായിരുന്നു.എന്നാൽ ഈ വർഷം കേസുകൾ ഇരട്ടിയായി. രോഗികളിൽ 3 മാസം പ്രായമുള്ള കുഞ്ഞ് മുതൽ 92 വയസ്സുള്ളവർ വരെ ഉൾപ്പെടുന്നു.
പ്രാരംഭ ലക്ഷണങ്ങൾ: നേരത്തെ തിരിച്ചറിയൽ നിർണായകം
അമീബിക് മെനിംഗോഎൻസെഫലൈറ്റിസ് ലക്ഷണങ്ങൾ മറ്റ് മെനിംഗൈറ്റിസ് രോഗങ്ങളോട് സാമ്യമുള്ളതിനാൽ രോഗനിർണയം ഇത് പ്രയാസകരമാക്കുന്നു.
തീവ്രമായ തലവേദന, ഉയർന്ന പനി, ഓക്കാനം, ഛർദ്ദി, വെളിച്ചത്തോടുള്ള അസഹിഷ്ണുത എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. ദിവസങ്ങൾക്കകം അപസ്മാരം, ബോധം നഷ്ടപ്പെടൽ, മാനസികാവസ്ഥാ മാറ്റങ്ങൾ, കഴുത്ത് വേദന തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം," എന്ന് മുംബൈയിലെ ലീലാവതി ഹോസ്പിറ്റലിലെ ന്യൂറോളജി കൺസൾട്ടന്റ് ഡോ. ഗിരീഷ്കുമാർ സോണി വിശദീകരിക്കുന്നുണ്ട്. സെറിബ്രൽ എഡിമയും നെക്രോസിസും കാരണം ലക്ഷണങ്ങൾ അതിവേഗം വർധിക്കുന്നു. ലബോറട്ടറി പരിശോധനകളിൽ സെറിബ്രോസ്പൈനൽ ഫ്ലൂയിഡിന്റെ ഉയർന്ന പ്രഷർ, ന്യൂട്രോഫിലിക് പ്ലിയോസൈറ്റോസിസ്, ഉയർന്ന പ്രോട്ടീൻ, കുറഞ്ഞ ഗ്ലൂക്കോസ് എന്നിവ കാണാം. "ചൂടുള്ള ശുദ്ധജലത്തിലോ ക്ലോറിൻ കുറഞ്ഞ കുളങ്ങളിലോ നീന്തിയിട്ടുണ്ടെങ്കിൽ കൂടുതൽ ജാഗ്രത വേണം എന്നും ഡോ. സോണി പറയുന്നു.
മിൽടെഫോസിൻ: ജീവൻരക്ഷാ മരുന്നിന്റെ പ്രാധാന്യം
കേരളത്തിലെ ഡോക്ടർമാർ ഇപ്പോൾ രോഗം സംശയിക്കുമ്പോൾ തന്നെ ആംഫോട്ടെറിസിൻ ബി പോലുള്ള മരുന്നുകൾക്കൊപ്പം മിൽടെഫോസിൻ നൽകുന്നുണ്ട്. ഇത് അതിജീവന സാധ്യത വർധിപ്പിക്കുന്നു. മിൽടെഫോസിൻ വായിലൂടെ നൽകുന്ന മരുന്നാണ്. മുതിർന്നവർക്ക് ദിവസം 50 മി.ഗ്രാം 2-3 തവണയും കുട്ടികൾക്ക് ശരീരഭാരമനുസരിച്ചും നൽകുന്നു.
രോഗലക്ഷണങ്ങൾ തുടങ്ങി 24 മുതൽ 48 മണിക്കൂറിനുള്ളിൽ മിൽടെഫോസിൻ ആരംഭിച്ചാൽ ഫലപ്രദം എന്നാണ് പഠനങ്ങൾ പറയുന്നത്. പക്ഷേ തലച്ചോറിലെ കോശങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചാൽ അതിജീവന നിരക്ക് കുറയും. വേഗത്തിലുള്ള രോഗനിർണയവും മിൽടെഫോസിൻ ഉൾപ്പെടെയുള്ള ചികിത്സയും അത്യാവശ്യമാണെന്ന് പറയുന്നത് അതുകൊണ്ടാണ് ഡോ. സോണി പറയുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പകർച്ചവ്യാധി വിഭാഗം മേധാവി ഡോ. അരവിന്ദ് രഘുകുമാർ പറയുന്നത്, പ്രകാരം "കേസുകൾ വർധിക്കുന്നുണ്ടെങ്കിലും മരണങ്ങൾ കുറയുന്നു. പെട്ടെന്നുള്ള പരിശോധനയും നേരത്തെയുള്ള രോഗനിർണയവുമാണ് കേരളത്തിന്റെ പ്രത്യേകത.
എന്നാൽ, മിൽടെഫോസിന്റെ ഉപയോഗം ഓക്കാനം, ഛർദ്ദി, വയറുവേദന, വയറിളക്കം തുടങ്ങിയ പാർശ്വഫലങ്ങൾ സൃഷ്ടിക്കാം. കരളുകളെയും വൃക്കകളും ബാധിക്കാം, അതിനാൽ നിരീക്ഷണം ആവശ്യമാണ്. ഗർഭിണികൾ ഉപയോഗിക്കരുത് എന്ന് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇന്ത്യയിൽ വിസറൽ ലീഷ്മാനിയാസിസിന് (കാലാ അസാർ) മാത്രമാണ് അംഗീകാരം, അതിനാൽ പിഎഎമ്മിനുള്ള ലഭ്യത വെല്ലുവിളിയാണ്.
പ്രതിരോധം: ഏറ്റവും ഫലപ്രദമായ തന്ത്രം
വാക്സിന് പൂർണമായ ഗ്യാരന്റി ചികിത്സ ഇല്ലാത്തതിനാൽ പ്രതിരോധം അതായത് രോഗം വരാതെ സൂക്ഷിക്കുക എന്നത് തന്നെയാണ് പ്രധാനം. കുളങ്ങളിലും നദികളിലും കുളിക്കുന്നത് കഴിയുന്നതും ഒഴിവാക്കണം. മൂക്കിൽ ക്ലിപ്പുകൾ ഉപയോഗിക്കാം," ഡോ. മനീഷ അറോറ നിർദേശിക്കുന്നുണ്ട്. ഇതിനോടകം കേരള ആരോഗ്യ വകുപ്പ് 27 ലക്ഷം കിണറുകൾ ക്ലോറിനേറ്റ് ചെയ്യുകയും കുളങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
ശുദ്ധജലത്തിൽ നീന്തുമ്പോൾ തല ജലത്തിന് മുകളിൽ വയ്ക്കുക, മൂക്ക് പ്ലഗുകൾ ഉപയോഗിക്കുക, അടിത്തട്ടിലെ ചെളി ഇളക്കാതിരിക്കുക. ജലസ്രോതസ്സുകളുടെ ശുചിത്വവും പൊതുഅവബോധവും വർധിപ്പിക്കണം. ഈ രോഗം അപൂർവമാണെങ്കിലും, കേരളത്തിലെ വർധിച്ച കേസുകൾ ജലസുരക്ഷയും ആരോഗ്യ ജാഗ്രതയും ആവശ്യപ്പെടുന്നുണ്ട്. നേരത്തെയുള്ള ചികിത്സയും പ്രതിരോധവും കൂടി ചേർന്നാൽ മാത്രമേ ഈ ഭീഷണിയെ തടയാനാകൂ.
Kerala fights a surge in primary amoebic meningoencephalitis (PAM) cases caused by Naegleria fowleri, a deadly brain-eating amoeba found in warm freshwater. With 69 cases and 19 deaths in 2025, early diagnosis and miltefosine treatment are improving survival rates. Learn about symptoms, prevention, and treatment challenges.
brain-eating amoeba, Naegleria fowleri, primary amoebic meningoencephalitis, PAM, miltefosine treatment, Kerala health, amoeba infection, freshwater safety, brain infection, health news
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മെഡിക്കൽ കോളേജിലെ കുടിവെള്ള ടാങ്കിൽ കണ്ടെത്തിയ മൃതദേഹം 61-കാരന്റേത്: ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച; കൊലപാതകമെന്ന സംശയത്തിൽ പൊലിസ്
National
• 2 days ago
കോഴിക്കോട് ഇടിമിന്നലേറ്റ് വീടിന് തീപിടിച്ചു
Kerala
• 2 days ago
ഉത്തർപ്രദേശിൽ ഇമാമിന്റെ ഭാര്യയെയും പെൺമക്കളെയും പള്ളി വളപ്പിൽ വെട്ടിക്കൊലപ്പെടുത്തി നിലയിൽ കണ്ടെത്തി
National
• 2 days ago
ഒമാനിൽ കനത്ത മഴ: വെള്ളപ്പൊക്ക സാധ്യത, ജാഗ്രതാ നിർദേശവുമായി പൊലിസ്
oman
• 2 days ago
ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച അട്ടിമറി; സൗത്ത് ആഫ്രിക്കക്കെതിരെ നമീബിയക്ക് ചരിത്ര വിജയം
Cricket
• 2 days ago
ഷാര്‍ജയിലെ താമസക്കാരെല്ലാം സെന്‍സസില്‍ പങ്കെടുക്കണം; രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യത
uae
• 2 days ago
ഫീസടക്കാത്തതിന്റെ പേരിൽ പത്താം ക്ലാസുകാരനെ നിലത്തിരുത്തി പരീക്ഷ എഴുതിച്ചു; അധ്യാപകർക്കെതിരെ കേസ്
National
• 2 days ago
വാള് വീശി ജെയ്‌സ്വാൾ; ആദ്യ ദിവസം 150 കടത്തി പറന്നത് വമ്പൻ ലിസ്റ്റിലേക്ക്
Cricket
• 2 days ago
ഫുജൈറയിൽ കനത്ത മഴയിൽ വെള്ളച്ചാട്ടങ്ങൾ രൂപപ്പെട്ടു; ജാഗ്രതാ നിർദേശവുമായി അധികൃതർ
uae
• 2 days ago
വിധവയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസ്; വ്യാജ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകി പൊലിസ്; ബോട്ടുമായി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ
National
• 2 days ago
മർവാൻ ബർഗൂത്തിയെ മോചിപ്പിക്കാൻ വിസമ്മതിച്ച് ഇസ്റാഈൽ; ആരാണ് സയണിസ്റ്റുകൾ ഭയപ്പെടുന്ന 'ഫലസ്തീന്റെ നെൽസൺ മണ്ടേല'?
International
• 2 days ago.png?w=200&q=75)
ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ 10 പ്രതികൾ; കേസെടുത്ത് ക്രൈംബ്രാഞ്ച്
Kerala
• 2 days ago
ഗില്ലാട്ടത്തിൽ തകർന്നത് സച്ചിന്റെ 28 വർഷത്തെ റെക്കോർഡ്; ചരിത്രമെഴുതി ഇന്ത്യൻ നായകൻ
Cricket
• 2 days ago
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടിയ സംഭവം: ഡോക്ടർ ആശുപത്രി വിട്ടു; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്
Kerala
• 2 days ago
ദിവസവും 7,000 ചുവടുകൾ നടക്കാമോ?, എങ്കിൽ ഇനി മുതൽ മറവി രോഗത്തെക്കുറിച്ച് മറക്കാം
uae
• 2 days ago
ടെസ്റ്റിൽ സച്ചിന് പോലുമില്ല ഇതുപോലൊരു നേട്ടം; ചരിത്രം സൃഷ്ടിച്ച് ജെയ്‌സ്വാൾ
Cricket
• 2 days ago
നെഞ്ചുവേദന വില്ലനാകുന്നു; ജിദ്ദയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മരിച്ചത് രണ്ട് മലയാളികൾ
Saudi-arabia
• 2 days ago
നിറഞ്ഞാടി ഇന്ത്യൻ നായകൻ; കോഹ്ലിയുടെ സെഞ്ച്വറി റെക്കോർഡിനൊപ്പം ഇനി ഗില്ലും
Cricket
• 2 days ago
ഒരിക്കൽ ഫോൺ മോഷ്ടിച്ച കടയിൽ തന്നെ വീണ്ടും മോഷ്ടിക്കാൻ കയറി; കള്ളനെ കൈയോടെ പിടികൂടി ജീവനക്കാർ; പ്രതിയെ നാടുകടത്താൻ ഉത്തരവിട്ട് കോടതി
uae
• 2 days ago
രാജസ്ഥാന് ഇനി പുതിയ നായകൻ, സഞ്ജുവും മറ്റൊരു സൂപ്പർതാരവും ടീം വിടുന്നു; റിപ്പോർട്ട്
Cricket
• 2 days ago
പല്ല് മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ പിഴവ്; യുവാവിന് 24 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി
uae
• 2 days ago