'പഴംപൊരിക്ക് ഇനി വിലകുറയും' - ജിഎസ്ടി പരിഷ്‌കരണത്തിൽ വില കുറയുന്നവയുടെ പട്ടികയിൽ ഇടംപിടിച്ച് മലയാളികളുടെ ഇഷ്ടവിഭവം
കൊച്ചി: ജിഎസ്ടി പരിഷ്‌കരണം സെപ്റ്റംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരുന്നതോടെ പഴംപൊരി പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത. ജിഎസ്ടി പരിഷ്‌കരണം പ്രാബല്യത്തില്‍ വരുന്നതോടെ പഴംപൊരിയുടെ വില കുറയും. സംസ്ഥാനത്തെ ചായക്കടകളിലെയും ബേക്കറികളിലെയും പഴംപൊരിയുടെ വിലയില്‍ പത്ത് ശതമാനം കുറവുണ്ടാകാന്‍ സാധ്യതയുണ്ട്. പഴംപൊരിക്ക് പുറമേ അട, വട, കൊഴുക്കട്ട എന്നിവയുടെ വിലയും കുറയും. ഇവയുടെ ജിഎസ്ടി പതിനെട്ട് ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറച്ചിരുന്നു.
ഇതേപ്രകാരം 13 ശതമാനം ജിഎസ്ടി ഉണ്ടായിരുന്ന മികസര്‍, വേഫറുകള്‍ എന്നിവയുടെയും വില കുറയും. ഇവയുടെയും ജിഎസ്ടി 5 ശതമാനമായി കുറയും. ഇക്കാരണത്താല്‍ സംസ്ഥാനത്തെ ബേക്കറികളില്‍ ലഭിക്കുന്ന പലഹാരങ്ങള്‍ക്ക് 7 മുതല്‍ 10 ശതമാനം വരെ വില കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പഴംപൊരിയുടെ വില പത്ത് രൂപയില്‍ നിന്ന് ഒമ്പതായി കുറയും. പതിനെട്ട് ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി നികുതി കുറയുന്നതോടെ ഫലത്തില്‍ തങ്ങള്‍ക്ക് പതിനൊന്ന് ശതമാനം നികുതി ഭാരമാണ് കുറയുകയെന്ന് കൊച്ചിയില്‍ ബേക്കറി നടത്തുന്ന ഒരു കച്ചവടക്കാരന്‍ ചൂണ്ടിക്കാട്ടി. നികുതി കുറയ്ക്കുന്നത് ബേക്കറികള്‍ക്ക് പ്രത്യേകിച്ചൊരു നേട്ടവുമില്ലെന്നും വനസ്പതി പോലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 5 ശതമാനം നികുതി നല്‍കുകയും ചെയ്യേണ്ടി വരുന്നുണ്ടെന്നും ഇയാള്‍ പറഞ്ഞു.
The cost of pazhampori, a beloved South Indian snack, is set to decrease following recent GST reforms in India. This change aims to make the popular fried delicacy more affordable, bringing relief to consumers and vendors while boosting local food markets.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."