
താമസ, തൊഴിൽ നിയങ്ങളുടെ ലംഘനം: സഊദിയിൽ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 25,553 പേർ; 13,375 പ്രവാസികളെ നാടുകടത്തി

റിയാദ്: സെപ്തംബർ 11 മുതൽ 17 വരെയുള്ള ഒരാഴ്ചക്കാലയളവില്‍ സഊദിയില്‍ 25,553 പേരെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. സുരക്ഷാസേനയുടെ വിവിധ യൂണിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസത്ത്) നടത്തിയ സംയുക്ത പരിശോധനകളില്‍ റെസിഡന്‍സി നിയമങ്ങള്‍ ലംഘിച്ചവരെയും, അനധികൃത തൊഴിലാളികളെയും, കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ചവരെയും, അതിര്‍ത്തി സുരക്ഷാ ലംഘനം നടത്തിയവരെയുമാണ് പിടികൂടിയത്.
ആഭ്യന്തര മന്ത്രാലയം ഈ ആഴ്ചയിൽ ആകെ 21,638 നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്. റെസിഡന്‍സി നിയമലംഘനത്തിന് 12,958 പേരെയും, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് 4,140 പേരെയും, അതിര്‍ത്തി സുരക്ഷാ ലംഘനങ്ങള്‍ക്ക് 4,540 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സഊദി അറേബ്യയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,391 പേരെ അറസ്റ്റ് ചെയ്തു. അതേസമയം, നിയമവിരുദ്ധമായി രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ 31 പേരെ അറസ്റ്റ് ചെയ്തു.
നിയമവിരുദ്ധമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നവരിൽ 54 ശതമാനം യെമൻ പൗരന്മാരും, 45 ശതമാനം എത്യോപ്യക്കാരും, ഒരു ശതമാനം മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരുമാണെന്ന് അധികൃതർ വ്യക്തമാക്കി. എസ്‌പിഎ റിപ്പോർട്ട് പ്രകാരം, 29,265 പുരുഷന്മാരും 2,884 സ്ത്രീകളും ഉൾപെടെ 32,149 പ്രവാസികൾ നിലവിൽ നിയമ നടപടികൾക്ക് വിധേയരാണ്.
അറസ്റ്റിലായവരോട് ശരിയായ യാത്രാ രേഖകൾ ലഭിക്കുന്നതിന് ബന്ധപ്പെട്ട എംബസികളുമായോ കോൺസുലേറ്റുകളുമായോ ബന്ധപ്പെടാൻ സഊദി അധികൃതർ നിർദ്ദേശിച്ചു. ഇതിനുപുറമെ, 1,610 പേരോട് യാത്രാ ക്രമീകരണങ്ങൾ നടത്താൻ നിർദ്ദേശിക്കുകയും 13,375 പേരെ സ്വദേശത്തേക്ക് തിരിച്ചയക്കുകയും ചെയ്തു.
നിയമവിരുദ്ധ പ്രവേശനം, ഗതാഗതം, അല്ലെങ്കിൽ താമസസൗകര്യം നൽകുന്നവർക്ക് 15 വർഷം വരെ തടവ്, 10 ലക്ഷം സഊദി റിയാൽ വരെ പിഴ, കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങളോ പ്രോപ്പർട്ടികളോ കണ്ടുകെട്ടൽ തുടങ്ങി കടുത്ത ശിക്ഷകൾ നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വിദേശികളുടെ താമസ, തൊഴില്‍ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി സഊദി ആഭ്യന്തര മന്ത്രാലയം നിരന്തരം പ്രത്യേക പരിശോധനകള്‍ നടത്തുന്നുണ്ട്. ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മക്ക, റിയാദ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ 911 എന്ന നമ്പറിലും മറ്റ് പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ 999 എന്ന നമ്പറിലും നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.
Saudi authorities have arrested over 22,000 individuals in a week-long nationwide campaign against illegal residency, border crossings, and labor violations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ചാവക്കാട് പൊലിസുകാരെ ആക്രമിച്ച് പ്രതി; രണ്ട് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു
Kerala
• 19 hours ago
"സീറൂ ഫി അൽ അർള്; എം.എഫ് ഹുസൈൻ സ്പെഷ്യൽ മ്യൂസിയം ഖത്തറിൽ; അടുത്ത മാസം ഉദ്ഘാടനം
qatar
• 20 hours ago
ബീഹാറിലെ അന്തിമ വോട്ടർ പട്ടികയിൽ കള്ളവോട്ടുകളുണ്ട്; വിമർശനവുമായി കോൺഗ്രസ്
National
• 20 hours ago
ഇന്ന് വിജയദശമി; ആയിരക്കണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കും
Kerala
• 20 hours ago
ഗസ്സയിൽ ഇസ്റാഈൽ ആക്രമണങ്ങൾ അതിരൂക്ഷം: ഗസ്സ സിറ്റിയിലെ പ്രവർത്തനങ്ങൾ നിർത്തിവച്ച് റെഡ് ക്രോസ്; ഇന്ന് മാത്രം കൊല്ലപ്പെട്ടത് 65 ഫലസ്തീനികൾ
International
• a day ago
താമരശ്ശേരി ചുരം: അവധി ദിവസങ്ങളായതിനാൽ ഞായറാഴ്ച വരെ വാഹനത്തിരക്ക് രൂക്ഷമാകാൻ സാധ്യത; വെള്ളവും ഭക്ഷണവും കരുതി മുൻകൂട്ടി യാത്ര തിരിക്കുക
Kerala
• a day ago
കേന്ദ്ര സർക്കാർ നടപടി ഭരണഘടനയെ അവഹേളിക്കുന്നത്; ആർഎസ്എസ് നൂറാം വാർഷികത്തോടനുബന്ധിച്ച് സ്റ്റാമ്പും പ്രത്യേക നാണയവും പുറത്തിറക്കിയ നടപടിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി
Kerala
• a day ago
കൊച്ചി കണ്ണമാലിക്കടുത്ത് മത്സ്യബന്ധന വള്ളത്തിൽ കപ്പൽ ഇടിച്ചു; ആർക്കും പരുക്കുകളില്ല
Kerala
• a day ago
അഖണ്ഡ ഭാരതത്തിന് പകരം ഭാരതാംബ ചിത്രം: ആർഎസ്എസിന്റെ നൂറാം വാർഷികത്തിൽ 100 രൂപ നാണയവും തപാൽ സ്റ്റാമ്പും പുറത്തിറക്കി പ്രധാനമന്ത്രി
National
• a day ago
രജിസ്റ്റർ ചെയ്ത തൊഴിൽ കരാറില്ലാത്ത പ്രവാസികൾക്ക് ജോലി മാറുന്നതിന് ഇളവ്; ഉത്തരവുമായി ഒമാൻ തൊഴിൽ മന്ത്രാലയം
oman
• a day ago
നയനമനോഹര കാഴ്ചയൊരുക്കി ദുബൈ ഫൗണ്ടൻ വീണ്ടും തുറന്നു; ഒഴുകിയെത്തിയത് വൻ ജനാവലി
uae
• a day ago
ഓരോ ചെടിച്ചട്ടിക്കും 95 രൂപ കൈക്കൂലി: കളിമൺ കോർപ്പറേഷൻ ചെയർമാനെ അറസ്റ്റ് ചെയ്ത സംഭവം; പദവിയിൽ നിന്ന് നീക്കാൻ നിർദേശം
Kerala
• a day ago
മുണ്ടക്കൈ, ചൂരൽമല പുനരധിവാസം: 260.56 കോടി രൂപ സഹായം അനുവദിച്ച് കേന്ദ്രം; അസമിന് 1270.788 കോടി
Kerala
• a day ago
ജീവനക്കാരനിൽ നിന്ന് സംരംഭകനായാലോ? ജീവനക്കാരുടെ ആശയങ്ങളെ സ്റ്റാർട്ടപ്പുകളാക്കി മാറ്റുന്ന പുതിയ പദ്ധതിയുമായി ദുബൈ
uae
• a day ago
ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ജിസിസി റെയിൽവേ 2030 ഡിസംബറോടെ പൂർത്തിയായേക്കും
uae
• a day ago
ശൈത്യകാലം: ലണ്ടൻ ഹീത്രോയിലേക്ക് ആഴ്ചയിൽ ആറ് അധിക ഫ്ലൈറ്റുകൾ കൂടി കൂട്ടിച്ചേർത്ത് എമിറേറ്റ്സ്
uae
• a day ago
ഇന്ത്യ സന്ദര്‍ശിക്കാന്‍ പുതിന്: ഡിസംബര്‍ 5-ന് രാജ്യത്തെത്തും; മോദിയുമായി പ്രത്യേക കൂടിക്കാഴ്ച
International
• a day ago
ക്രിമിനൽ കേസുകളിൽ പ്രതികളായാൽ അഡ്മിഷനില്ല; കോളേജുകൾക്ക് വിസിയുടെ സർക്കുലർ
Kerala
• a day ago
മലിനമായ കുപ്പിവെള്ളം കുടിച്ചു; ഒമാനിൽ രണ്ട് പേർ മരിച്ചു
oman
• a day ago
ഇസ്റാഈൽ ആക്രമണം; ഖത്തറിന് സുരക്ഷ ഉറപ്പുനൽകി വൈറ്റ് ഹൗസ്
qatar
• a day ago
വ്യാജ മദ്യം നിർമ്മിച്ച് വിൽപ്പന നടത്തിയ പ്രവാസി യുവതി കുവൈത്തിൽ അറസ്റ്റിൽ
Kuwait
• a day ago