HOME
DETAILS

38 ദിവസങ്ങള്‍ക്ക് ശേഷം രാഹുല്‍ പാലക്കാട്ട്, എം.എല്‍.എ ഓഫിസ് തുറന്നു

  
Web Desk
September 24 2025 | 05:09 AM


പാലക്കാട്: ലൈംഗികാരോപണങ്ങള്‍ക്കിടയില്‍ സ്വന്തം മണ്ഡലമായ പാലക്കാടെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. മുന്‍ മണ്ഡലം പ്രസിഡന്റ് സേവ്യരുടെ വീട്ടിലാണ് രാഹുലെത്തിയത്. ആരോപണങ്ങള്‍ നേരിട്ടതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെക്കുകയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്ത ശേഷം ആദ്യമായാണ് രാഹുല്‍ മണ്ഡലത്തിലെത്തുന്നത്.  38 ദിവസങ്ങള്‍ക്ക് ശേഷമാണ് എം.എല്‍.എ പാലക്കാട്ടെത്തിയത്. ഇന്ന് രാവിലെ 10.30ന് മാധ്യമങ്ങളെ കാണുമെന്ന് രാഹുല്‍ അറിയിച്ചു.

നിയമസഭാ സമ്മേളനത്തിന് ഒരു ദിവസം എത്തിയ ശേഷം സ്വദേശമായ അടൂരിലേക്ക് തന്നെ രാഹുല്‍ മടങ്ങിയിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടു കൂടിയാണ് അടൂരിലുള്ള വീട്ടില്‍ നിന്ന് രാഹുല്‍ പാലക്കാടേക്ക് തിരിച്ചത്. 

രാഹുലിന്റെ വരവ് കണക്കിലെടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേരത്തെ തന്നെ എം.എല്‍.എ ഓഫിലെത്തിയിരുന്നു. അതേസമയം രാഹുലെത്തുമ്പോള്‍ പ്രതിഷേധമുണ്ടാകുമെന്ന സൂചന കണക്കിലെടുത്ത് എം.എല്‍.എ ഓഫീസില്‍ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. കെ.എസ്.യു ജില്ലാ അധ്യക്ഷന്‍ നിഖില്‍ കണ്ണാടിയും യൂത്ത് കോണ്‍ഗ്രസ് നേതാവ് പ്രശോഭും രാഹുലിനൊപ്പമുണ്ടായിരുന്നു. അതേസമയം രാഹുല്‍ പാലക്കാട് എത്തുന്നത് പാര്‍ട്ടിയ്ക്ക് തിരിച്ചടിയാകുമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്.

 

English summary : After 38 days of political silence following sexual harassment allegations, Congress MLA Rahul Mankootathil reopened his office in Palakkad. His return marks the first visit to his constituency after resigning as Youth Congress State President and being expelled from the parliamentary party.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപറേഷന്‍ സിന്ദൂര്‍ സമയത്തും രഹസ്യങ്ങള്‍ കൈമാറി; രാജസ്ഥാനില്‍ വീണ്ടും പാക് ചാരന്‍ അറസ്റ്റില്‍

crime
  •  2 days ago
No Image

നേഴ്സുമാരോട് അശ്ലീലചുവയോടെ സംസാരിച്ചെന്ന പരാതി; എയിംസ് ഡോക്ടർക്കെതിരെ നടപടി,ഹൃദയ ശസ്ത്രക്രിയ വകുപ്പ് മേധാവി സ്ഥാനത്തു നിന്ന് മാറ്റി

National
  •  2 days ago
No Image

UAE Weather: യു.എ.ഇയില്‍ അസ്ഥിര കാലാവസ്ഥ; മഴയും ആലിപ്പഴവര്‍ഷവും പ്രതീക്ഷിക്കാം; ഒപ്പം കാറ്റും പൊടിപടലങ്ങളും

uae
  •  2 days ago
No Image

പത്തനംതിട്ട സ്വദേശി ഷാര്‍ജയില്‍ അന്തരിച്ചു

uae
  •  2 days ago
No Image

ബംഗാളിൽ മെഡിക്കൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിതാ കമ്മീഷൻ

National
  •  2 days ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; കൊല്ലം സ്വദേശിനി മരിച്ചു

Kerala
  •  2 days ago
No Image

മെഡിക്കൽ കോളേജിലെ കുടിവെള്ള ടാങ്കിൽ കണ്ടെത്തിയ മൃതദേഹം 61-കാരന്റേത്: ആശുപത്രിയുടെ ഭാ​ഗത്ത് നിന്നുണ്ടായത് ​ഗുരുതര വീഴ്ച; കൊലപാതകമെന്ന സംശയത്തിൽ പൊലിസ്

National
  •  2 days ago
No Image

കോഴിക്കോട് ഇടിമിന്നലേറ്റ് വീടിന് തീപിടിച്ചു

Kerala
  •  2 days ago
No Image

ഉത്തർപ്രദേശിൽ ഇമാമിന്റെ ഭാര്യയെയും പെൺമക്കളെയും പള്ളി വളപ്പിൽ വെട്ടിക്കൊലപ്പെടുത്തി നിലയിൽ കണ്ടെത്തി

National
  •  2 days ago
No Image

ഒമാനിൽ കനത്ത മഴ: വെള്ളപ്പൊക്ക സാധ്യത, ജാഗ്രതാ നിർദേശവുമായി പൊലിസ്

oman
  •  2 days ago