ഫുട്ബോളിൽ ഒരുപാട് കാര്യങ്ങൾ പഠിച്ചത് ആ താരത്തിൽ നിന്നുമാണ്: ഡെമ്പലെ
ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്കാരം സ്വന്തമാക്കിയത് പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർതാരം ഉസ്മാൻ ഡെമ്പലെയായിരുന്നു. ബാഴ്സലോണയുടെ സ്പാനിഷ് യുവതാരം ലാമിൻ യമാൽ, ലിവർപൂൾ സൂപ്പർതാരം മുഹമ്മദ് സലാഹ് എന്നിവരെ മറികടന്നാണ് ഡെമ്പലെ ബാലൺ ഡി ഓർ കൈപ്പിടിയിലാക്കിയത്.
പാരീസിന്റെ ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് കിരീട നേട്ടത്തിൽ നിർണായകമായ പങ്കാണ് ഡെമ്പലെ വഹിച്ചത്. ഇറ്റാലിയൻ വമ്പൻമാരായ ഇന്റർ മിലാനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്തുകൊണ്ട് പിഎസ്ജി ചരിത്രത്തിലെ ആദ്യ യുസിഎൽ കിരീടം സ്വന്തമാക്കിയത്. ഫൈനൽ മത്സരത്തിൽ രണ്ട് അസിസ്റ്റുകൾ നേടിയാണ് ഡെമ്പലെ തിളങ്ങിയത്. പിഎസ്ജിക്കായി 37 ഗോളുകളും 17 അസിസ്റ്റുകളുമാണ് താരം നേടിയത്.
ബാലൺ ഡി ഓർ നേടിയതിന് ശേഷം തന്റെ പഴയ ക്ലബായ ബാഴ്‌സലോണയെക്കുറിച്ചും ലയണൽ മെസിയെക്കുറിച്ചും ഡെമ്പലെ സംസാരിച്ചിരുന്നു.
''എന്റെ സ്വപ്നങ്ങളുടെ ക്ലബ്ബായ എഫ്‌സി ബാഴ്‌സലോണയോട് ഞാൻ നന്ദി പറയുന്നു. ലയണൽ മെസിക്കൊപ്പം ഞാൻ കളിച്ചു, അദ്ദേഹത്തിനും നന്ദി പറയാൻ ആഗ്രഹിക്കുന്നു, അദ്ദേഹത്തിൽ നിന്നും ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു" ഡെമ്പലെ ബാലൺ ഡി ഓർ നേടിയതിന് ശേഷം പറഞ്ഞു.
ഫുട്ബോൾ കരിയറിൽ 95 മത്സരങ്ങളിലാണ് ഡെമ്പലെ മെസിക്കൊപ്പം കളിക്കളത്തിൽ ഒരുമിച്ചു പന്തു തട്ടിയത്. ഇരുവരും ചേർന്ന് 15 ഗോളുകളാണ് നേടിയിട്ടുള്ളത്. 2023ലാണ് ഡെമ്പലെ ബാഴ്സലോണ വിട്ട് പാരീസിലേക്ക് കൂടുമാറിയത്. മെസി 2021ലുമാണ് പിഎസ്ജിയിൽ ചേർന്നത്.
ബാഴ്‌സലോണയിൽ കളിക്കുന്ന സമയങ്ങളിൽ മെസിക്കൊപ്പം കളിക്കളത്തിൽ പങ്കിട്ട നിമിഷങ്ങളെക്കുറിച്ച് അടുത്തിടെ ഡെമ്പലെ ഒരു അഭിമുഖത്തിൽ പറഞ്ഞു. മെസിയിൽ നിന്നും തനിക്ക് ധാരാളം ഉപദേശങ്ങൾ ലഭിച്ചിരുന്നുവെന്നാണ് ഫ്രഞ്ച് താരം പറഞ്ഞത്. ഫോർ ഫോർ ടുവിന് നൽകിയ അഭിമുഖത്തിലാണ് ഫ്രഞ്ച് താരം ഇക്കാര്യം പറഞ്ഞത്.
''ബാഴ്സയിലെ ആദ്യ ദിവസം മുതൽ തന്നെ മെസിയുമായി എനിക്ക് വളരെ നല്ല ബന്ധമായിരുന്നു. എന്റെ ലോക്കർ അദ്ദേഹത്തിന്റെ അടുത്താണ് ഉണ്ടായിരുന്നത്. അദ്ദേഹം എനിക്ക് ഒരുപാട് ഉപദേശങ്ങൾ നൽകി. എന്താണ് നിങ്ങൾക്ക് വേണ്ടതെന്ന് നന്നായി അറിയുന്ന ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹം കളിക്കളത്തിൽ ചെയ്ത കാര്യങ്ങൾ ഞാൻ കാണുകയും അതിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കുകയും ചെയ്തു. പത്താം നമ്പറിലോ ഒമ്പതാം നമ്പറിലോ കളിച്ചാലും അദ്ദേഹത്തിന്റെ പൊസിഷനിംഗ് അസാധാരണമായിരുന്നു. ചില സമയങ്ങളിൽ നാലോ അഞ്ചോ മിനിറ്റ് നേരങ്ങളിൽ അദ്ദേഹത്തെ കാണാൻ കഴിയില്ല. എന്നാൽ ബോൾ ലഭിച്ചാൽ എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം'' ഡെമ്പലെ പറഞ്ഞു.
This year's Ballon d'Or was won by PSG's French superstar Ousmane Dembele. After winning the Ballon d'Or, Dembele spoke about his old club Barcelona and Lionel Messi.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."