
In-Depth Story | ഐക്യരാഷ്ട്ര സഭയെ വരെ കബളിപ്പിച്ച, സ്വന്തമായി രാജ്യവും, പതാകയും, റിസർവ്വ് ബാങ്കും നിർമ്മിച്ച വിവാദ ആൾദെെവം; നിത്യാനന്ദയുടെ വളർച്ചയും, പതനവും; Part 1

ഒരു വർഷത്തിനുള്ളിൽ ഞാൻ മൃഗങ്ങളെ കൊണ്ട് സംസ്‌കൃതവും, തമിഴും പറയിപ്പിക്കും. ശരീരത്തിൽ സംഭവിച്ച ജനറ്റിക് മ്യൂട്ടേഷൻ കാരണം, ഇനിമുതൽ ഞാൻ സ്ത്രീയുമല്ല, പുരുഷനുമല്ല.
ഈ വാക്കുകൾ എവിടെയെങ്കിലും കേട്ടതായി തോന്നുന്നുണ്ടോ? തലക്ക് വെളിവില്ലാത്ത ഒരു ഭ്രാന്തന്റെ ജൽപനങ്ങളാണ് ഇതെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. യുണൈറ്റഡ് നേഷൻസിനെ വരെ കബളിപ്പിച്ച വിവാദ ആൾദൈവം നിത്യാനന്ദയുടെ വാക്കുകളാണിവ. സ്വന്തമായ രാജ്യവും, പതാകയും, ഭരണഘടനയും, പാസ്‌പോർട്ടും എന്തിന് റിസർവ് ബാങ്ക് വരെ സ്വന്തമായുണ്ടാക്കിയ അതേ നിത്യാനന്ദ. രാജ്യത്തെയും, തന്റെ അനുയായികളെയും, സുപ്രീം കോടതിയെ വരെ കബളിപ്പിച്ച് ഇന്ത്യ വിട്ട നിത്യാനന്ദ ഇപ്പോൾ എവിടെയാണ്.
നിത്യാനന്ദയുടെ ജീവിതത്തിലേക്ക് ഒരെത്തിനോട്ടമാണ് ചുവടെ,
ആദ്യാകാല ജീവിതം
1978ൽ തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ എന്ന സ്ഥലത്താണ് അരുണാചലം രാജശേഖരൻ എന്ന നിത്യാനന്ദ ജനിച്ചത്. നിത്യാനന്ദയുടെ ബാല്യകാലത്തെ കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. നിത്യാനന്ദ തന്നെ പറഞ്ഞ കഥകളാണ് ആകെയുള്ള വിവരം. ചെറുപ്പം മുതൽക്കേ ആത്മീയപാതയിൽ ആകൃഷ്ടനായ നിത്യാനന്ദ ഏകാന്ത ധ്യാനങ്ങളിൽ മുഴുകുമായിരുന്നു. തനിക്ക് പത്ത് വയസുള്ളപ്പോൾ അരുണാചലം മലയിൽ ധ്യാനത്തിലിരിക്കെ ദിവ്യത്വം ലഭിച്ചെന്നാണ് നിത്യാനന്ദ അവകാശപ്പെടുന്നത്. സ്കൂൾ കാലഘട്ടത്തെ കുറിച്ച് വിശ്വാസയോഗ്യമായ വിവരങ്ങൾ നൽകുന്നില്ലെങ്കിലും താൻ മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ ചെയതിട്ടുണ്ടെന്നും നിത്യാനന്ദ പറഞ്ഞിട്ടുണ്ട്.
ആശ്രമകാലഘട്ടത്തിലേക്ക് കടക്കുന്നതോടെ നിത്യാനന്ദയുടെ ജീവിതം പുതിയ തലങ്ങളിലേക്ക് മാറുന്നതാണ് പിന്നീട് കാണാൻ കഴിയുന്നത്. തന്റെ ഗുരുവിന്റെ മരണത്തിന് പിന്നാലെ 17ാം വയസിൽ തന്നെ താൻ വീട് വിട്ടിറങ്ങിയെന്നാണ് നിത്യാനന്ദ പറയുന്നത്. വിവിധ സ്ഥലങ്ങളിൽ അന്തേവാസിയായി കഴിഞ്ഞ് കൂടിയ ശേഷം 2000ൽ തന്റെ ആദ്യത്തെ ആശ്രമം നിത്യാനന്ദ പണികഴിപ്പിച്ചു. ആളുകളെ വാക്കുകൾ കൊണ്ട് മയക്കാനുള്ള നിത്യാനന്ദയുടെ കഴിവ് കൊണ്ട് വളരെ വേഗം ജനങ്ങൾക്കിടയിലേക്കെത്താൻ നിത്യാനന്ദക്കായി. മറ്റ് പല ആൾദൈവങ്ങളെയും പോലെ നിത്യാനന്ദയും തനിക്ക് അത്ഭുത സിദ്ധിയുണ്ടെന്ന് അവകാശപ്പെട്ടിരുന്നു. കാൻസർ ചികിത്സിക്കാൻ തനിക്കാകുമെന്ന് ആദ്യ കാലങ്ങളിൽ ഇയാൾ അവകാശപ്പെട്ടിരുന്നു. ചികിത്സയും, മദ്രവാദങ്ങൾക്കും പുറമെ ഇംഗ്ലീഷിൽ യോഗ ക്ലാസുകൾ പഠിപ്പിക്കാൻ കൂടി തുടങ്ങിയതോടെ നിത്യാനന്ദയുടെ അനുയായി വൃന്തം സമ്പന്നർക്കിടയിലേക്കും വ്യാപിച്ചു.
2003ഓടെ ദക്ഷിണേന്ത്യയിലെ വിവിധയിടങ്ങളിൽ നിത്യയുടെ ആശ്രമങ്ങൾ പ്രവർത്തനമാരംഭിച്ചു. ബെംഗളൂരുവിൽ നിത്യാനന്ദ ധ്യാനപീഢമെന്ന പേരിൽ വലിയൊരു ആശ്രമം തുറന്നതോടെ ഇയാളുടെ പ്രസിദ്ധി തമിഴ്‌നാടിന് പുറത്തേക്കും വർധിക്കാൻ തുടങ്ങി. 2010 ഓടെ ഇന്ത്യയ്ക്ക് പുറത്ത് വിവിധ രാജ്യങ്ങളിൽ ഇയാൾക്ക് ആശ്രമങ്ങളും, അനുയായികളും ഉണ്ടായി. ലോകത്തിന്റെ വിവിധ കോണുകളിൽ നിത്യാനന്ദയും, നിത്യ പീഡവും വാർത്തകളിൽ നിറയാൻ തുടങ്ങി.
ആദ്യ തിരിച്ചടി
നിത്യാനന്ദയുടെ പ്രശസ്തി നാൾക്കുനാൾ വർധിച്ച് തുടങ്ങിയതിന് പിന്നാലെ വിവാദങ്ങളും തലപ്പൊക്കിയിരുന്നു. വിവിധ കോണുകളിൽ നിന്ന് ബലാത്സംഗ ആരോപണങ്ങൾ ഉയരാൻ തുടങ്ങി. നിത്യാനന്ദയുടെ ആശ്രമത്തിൽ അന്തേവാസികളായിരുന്ന പല സ്ത്രീകളും ബലാത്സംഗ ആരോപണവുമായി രംഗത്ത് വരാൻ തുടങ്ങി. കുട്ടികൾക്കെതിരായ അതിക്രമങ്ങളും ആശ്രമത്തിൽ വ്യാപകമാണെന്ന ഗുരുതര ആരോപണങ്ങളും ഇതിൽ ഉൾപ്പെടും. എങ്കിലും ഇതെല്ലാം ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അടിച്ചമർത്തപ്പെടുകയാണ് ഉണ്ടായത്. പലതും പുറത്തറിഞ്ഞില്ല, പുറത്തെത്തിയത് പലതും വാർത്തയായില്ല.
അങ്ങനെയിരിക്കെ തന്റെ പ്രശസ്തിയുടെ ഉത്തുംഗദയിൽ നിൽക്കുന്നതിനിടെ 2010ൽ ആദ്യമായി നിത്യാനന്ദക്കെതിരെ ഡിജിറ്റൽ തെളിവോടെ ഒരു ആരോപണം ഉയരുന്നു. സോഷ്യൽ മീഡിയയിലടക്കം ഏറെ ചർച്ച ചെയ്യപ്പെട്ട വിവാദ സെക്സ് സ്കാൻഡിലാണ് ആരോപണത്തിന് ആധാരം. കാശായ വസ്ത്ര ധാരിയായ, സ്വയം ഞാനൊരു നിത്യ ബ്രഹ്‌മചാരിയാണെന്ന് അവകാശപ്പെട്ട നിത്യാനന്ദ തമിഴിലെ പ്രധാനപ്പെട്ട നടിയോടൊപ്പം കിടപ്പറ പങ്കിടുന്ന ദൃശ്യങ്ങളാണ് അന്ന് പുറത്തുവന്നത്. വാർത്ത കൊടുങ്കാറ്റുപോലെ പ്രചരിച്ചു. തമിഴ് മാധ്യമങ്ങളും, ദേശീയ മാധ്യമങ്ങളും വാർത്ത ആഘോഷിച്ചു. തമിഴിലെ തന്നെ മുൻകാല സൂപ്പർ ഹീറോയിനായിരുന്ന നടിയാണ് നിത്യാനന്ദയുടെ കിടപ്പറ ദൃശ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.
വീഡിയോ ലീക്കായതിന് പിന്നാലെ നിത്യാനന്ദയും, നടിയും ആരോപണം നിഷേധിച്ച് രംഗത്തെത്തി. വീഡിയോ മോർഫ് ചെയ്തതാണെന്നും, തന്നെ മനപൂർവ്വം ടാർഗറ്റ് ചെയ്യുകയാണെന്നുമാണ് നിത്യാനന്ദ തുടക്കത്തിൽ പറഞ്ഞത്. താൻ പറയുന്നത് പൊതുജനങ്ങൾ തള്ളിക്കളയുകയാണെന്ന് മനസിലാക്കിയ നിത്യാനന്ദ തന്റെ അനുയായികളെ കയ്യിലെടുക്കുന്നതിനായി താൻ നപുംസകമാണെന്ന് വരെ പറഞ്ഞു കളഞ്ഞു. ആയിടക്കാണ് നമ്മൾ തുടക്കത്തിൽ സൂചിപ്പിച്ച കള്ളക്കഥ നിത്യാനന്ദ അടിച്ചിറക്കിയത്. 12 വയസുള്ളപ്പോൾ ശരീരത്തിൽ അസാധാരണമായ ജനിതക മ്യൂട്ടേഷൻ സംഭവിച്ചെന്നും, അതിനാൽ താൻ സ്ത്രീയോ, പുരുഷനോ അല്ലാതായി മാറിയെന്നും ഇയാൾ പറഞ്ഞു. നിത്യാനന്ദ എന്തും പറഞ്ഞാൽ വിശ്വസിക്കുന്ന അനുയായി വൃന്ദം ഈ കഥയും തൊണ്ടതൊടാതെ വിഴുങ്ങി. ഏറ്റവും ശക്തമായ വീഡിയോ ദൃശ്യങ്ങളടക്കം ലഭിച്ചിട്ടും നിത്യാനന്ദയുടെ അനുയായികൾ അയാളെ കെെവിടാൻ തയ്യാറായില്ല എന്നത് ആശ്ചര്യപ്പെടുത്തുന്നതാണ്.
നിത്യാനന്ദയുടെ ആരോപണത്തിൽ അന്വേഷണം നടത്തിയ ഫോറൻസിക് ഡിപ്പാർട്ട്മെന്റ് പക്ഷെ വീഡിയോ ഒറിജിനലാണെന്ന് തെളിയിച്ചു. വാർത്ത പുറത്തുവിട്ടു. ഇത് നിത്യാനന്ദ് വലിയ തിരിച്ചടിയാണ് നൽകിയത്.
എസിയിൽ കിട്ടിയ പണിയും, തുടർ ആരോപണങ്ങളും
യഥാർഥത്തിൽ നിത്യാനന്ദയുടെ വിവാദ വീഡിയോ ആരതി റാവു എന്ന സ്ത്രിയാണ് റെക്കോർഡ് ചെയ്തത്. നിത്യാനന്ദയുടെ ഭക്തയായി ആശ്രമത്തിൽ കഴിഞ്ഞിരുന്ന വ്യക്തിയായിരുന്നു ഇവർ. 2009 ഡിസംബറിൽ നിത്യാനന്ദയുടെ റൂമിൽ ഒരു എസി ഫിറ്റ് ചെയ്യാൻ താൻ പെർമിഷൻ ചോദിച്ചെന്നും, അതിനകത്ത് കാമറ ഫിറ്റ് ചെയ്യുകയാണ് ഉണ്ടായതെന്നും ഈ സ്ത്രീ പിന്നീട് വെളിപ്പെടുത്തിയിരുന്നു. അഞ്ച് വർഷത്തോളം തന്നെ ലൈംഗികമായി പീഡിപ്പിച്ച നിത്യാനന്ദയോടുള്ള ദേഷ്യമാണ് തന്നെ ഇക്കാര്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്നും ആരതി റാവു തുറന്നു പറഞ്ഞു. ഇതോടെ അന്വേഷണ ഏജൻസികളുടെ റഡാറിൽ നിത്യാനന്ദ പതിഞ്ഞു കഴിഞ്ഞിരുന്നു.
2010ലെ കോളിളക്കങ്ങൾക്ക് ശേഷം നിത്യാനന്ദയെ കുറിച്ച് കൂടുതൽ വാർത്തകളൊന്നും പുറത്തുവന്നില്ല. എന്നാൽ 2014ൽ നിത്യാനന്ദയുടെ നിത്യ ആശ്രമത്തിൽ 24 വയസുള്ള ഒരു യുവതിയുടെ മരണം സംഭവിക്കുകയും ആശ്രമത്തിലുള്ളവരാണ് തന്റെ മകളെ കൊന്നതെന്ന് ആരോപിച്ച് കൊലപ്പെട്ട യുവതിയുടെ അമ്മ രംഗത്തെത്തുകയും ചെയ്തു. ഒരിടവേളക്ക് ശേഷം നിത്യാനന്ദയുടെ പേരിലുയർന്ന വലിയൊരു ആരോപണമായിരുന്നു ഇത്. എന്നാൽ ഈ സംഭവം തന്റെ സ്വാധീനമുപയോഗിച്ച് ഒതുക്കി തീർക്കാൻ നിത്യാനന്ദക്കായി.
ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടും, നിത്യാനന്ദയുടെ രോമത്തിൽ തൊടാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിയാത്തത് എന്തുകൊണ്ടാണെന്നത് ഒരു ചോദ്യമായി വിവിധ കോണുകളിൽ നിന്ന് ഉയർന്ന് വരാൻ തുടങ്ങി. സമൂഹത്തിലെ ഉന്നത പദവിയിൽ ഇരിക്കുന്നവരുമായി അഭേദ്യമായ ബന്ധം നിത്യാനന്ദക്കുണ്ടായിരുന്നെന്നും അന്വേഷണ ഏജൻസികളെ വരെ കബളിപ്പിക്കാൻ ഇയാൾക്ക് തുടക്കത്തിൽ കഴിഞ്ഞെന്നും തൽക്കാലം മനസിലാക്കാം. 2014 ലെ ആരോപണങ്ങൾക്കിടയിലും ഗുജറാത്ത്, യുപി, തെലങ്കാന, ഉത്തരാഖണ്ഡ്, ഡൽഹി എന്നിവിടങ്ങളിലായി നിത്യാനന്ദ തന്റെ സാമ്രാജ്യം വിപുലീകരിക്കുന്ന തിരക്കിലായിരുന്നു. തമിഴ്നാട്ടിൽ നിന്ന് തുടങ്ങി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലേക്ക് ഇയാൾ തന്റെ സ്വാധീനം ഉയർത്തിയതും ഇക്കാലത്താണ്,- തുടരും
അടുത്ത ഭാഗം: നിത്യാനന്ദയുടെ പതനം, ഒളിച്ചോടൽ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസ, നിത്യാനന്ദ ജീവനോടെയുണ്ടോ?
The controversial godman Nithyananda: the rise and fall of the man who created his own nation, flag, and reserve bank.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ചാവക്കാട് പൊലിസുകാരെ ആക്രമിച്ച് പ്രതി; രണ്ട് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു
Kerala
• 19 hours ago
"സീറൂ ഫി അൽ അർള്; എം.എഫ് ഹുസൈൻ സ്പെഷ്യൽ മ്യൂസിയം ഖത്തറിൽ; അടുത്ത മാസം ഉദ്ഘാടനം
qatar
• 19 hours ago
ബീഹാറിലെ അന്തിമ വോട്ടർ പട്ടികയിൽ കള്ളവോട്ടുകളുണ്ട്; വിമർശനവുമായി കോൺഗ്രസ്
National
• 20 hours ago
ഇന്ന് വിജയദശമി; ആയിരക്കണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കും
Kerala
• 20 hours ago
ഗസ്സയിൽ ഇസ്റാഈൽ ആക്രമണങ്ങൾ അതിരൂക്ഷം: ഗസ്സ സിറ്റിയിലെ പ്രവർത്തനങ്ങൾ നിർത്തിവച്ച് റെഡ് ക്രോസ്; ഇന്ന് മാത്രം കൊല്ലപ്പെട്ടത് 65 ഫലസ്തീനികൾ
International
• a day ago
താമരശ്ശേരി ചുരം: അവധി ദിവസങ്ങളായതിനാൽ ഞായറാഴ്ച വരെ വാഹനത്തിരക്ക് രൂക്ഷമാകാൻ സാധ്യത; വെള്ളവും ഭക്ഷണവും കരുതി മുൻകൂട്ടി യാത്ര തിരിക്കുക
Kerala
• a day ago
കേന്ദ്ര സർക്കാർ നടപടി ഭരണഘടനയെ അവഹേളിക്കുന്നത്; ആർഎസ്എസ് നൂറാം വാർഷികത്തോടനുബന്ധിച്ച് സ്റ്റാമ്പും പ്രത്യേക നാണയവും പുറത്തിറക്കിയ നടപടിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി
Kerala
• a day ago
കൊച്ചി കണ്ണമാലിക്കടുത്ത് മത്സ്യബന്ധന വള്ളത്തിൽ കപ്പൽ ഇടിച്ചു; ആർക്കും പരുക്കുകളില്ല
Kerala
• a day ago
അഖണ്ഡ ഭാരതത്തിന് പകരം ഭാരതാംബ ചിത്രം: ആർഎസ്എസിന്റെ നൂറാം വാർഷികത്തിൽ 100 രൂപ നാണയവും തപാൽ സ്റ്റാമ്പും പുറത്തിറക്കി പ്രധാനമന്ത്രി
National
• a day ago
രജിസ്റ്റർ ചെയ്ത തൊഴിൽ കരാറില്ലാത്ത പ്രവാസികൾക്ക് ജോലി മാറുന്നതിന് ഇളവ്; ഉത്തരവുമായി ഒമാൻ തൊഴിൽ മന്ത്രാലയം
oman
• a day ago
നയനമനോഹര കാഴ്ചയൊരുക്കി ദുബൈ ഫൗണ്ടൻ വീണ്ടും തുറന്നു; ഒഴുകിയെത്തിയത് വൻ ജനാവലി
uae
• a day ago
ഓരോ ചെടിച്ചട്ടിക്കും 95 രൂപ കൈക്കൂലി: കളിമൺ കോർപ്പറേഷൻ ചെയർമാനെ അറസ്റ്റ് ചെയ്ത സംഭവം; പദവിയിൽ നിന്ന് നീക്കാൻ നിർദേശം
Kerala
• a day ago
മുണ്ടക്കൈ, ചൂരൽമല പുനരധിവാസം: 260.56 കോടി രൂപ സഹായം അനുവദിച്ച് കേന്ദ്രം; അസമിന് 1270.788 കോടി
Kerala
• a day ago
ജീവനക്കാരനിൽ നിന്ന് സംരംഭകനായാലോ? ജീവനക്കാരുടെ ആശയങ്ങളെ സ്റ്റാർട്ടപ്പുകളാക്കി മാറ്റുന്ന പുതിയ പദ്ധതിയുമായി ദുബൈ
uae
• a day ago
ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ജിസിസി റെയിൽവേ 2030 ഡിസംബറോടെ പൂർത്തിയായേക്കും
uae
• a day ago
ശൈത്യകാലം: ലണ്ടൻ ഹീത്രോയിലേക്ക് ആഴ്ചയിൽ ആറ് അധിക ഫ്ലൈറ്റുകൾ കൂടി കൂട്ടിച്ചേർത്ത് എമിറേറ്റ്സ്
uae
• a day ago
ഇന്ത്യ സന്ദര്ശിക്കാന് പുതിന്: ഡിസംബര് 5-ന് രാജ്യത്തെത്തും; മോദിയുമായി പ്രത്യേക കൂടിക്കാഴ്ച
International
• a day ago
ക്രിമിനൽ കേസുകളിൽ പ്രതികളായാൽ അഡ്മിഷനില്ല; കോളേജുകൾക്ക് വിസിയുടെ സർക്കുലർ
Kerala
• a day ago
മലിനമായ കുപ്പിവെള്ളം കുടിച്ചു; ഒമാനിൽ രണ്ട് പേർ മരിച്ചു
oman
• a day ago
ഇസ്റാഈൽ ആക്രമണം; ഖത്തറിന് സുരക്ഷ ഉറപ്പുനൽകി വൈറ്റ് ഹൗസ്
qatar
• a day ago
വ്യാജ മദ്യം നിർമ്മിച്ച് വിൽപ്പന നടത്തിയ പ്രവാസി യുവതി കുവൈത്തിൽ അറസ്റ്റിൽ
Kuwait
• a day ago