HOME
DETAILS

മോഡിഫൈ ചെയ്ത വാഹനങ്ങളുമായി റോഡിൽ ഇറങ്ങേണ്ട; പൊലിസിന്റെ ശ്രദ്ധയില്‍പ്പെട്ടാല്‍ എട്ടിന്റെ പണി കിട്ടും

  
September 24 2025 | 14:09 PM

avoid driving modified vehicles police warn of strict action

ഷാർജ: നിയമവിരുദ്ധമായി മോഡിഫൈ ചെയ്ത 100 വാഹനങ്ങളും 40 മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തതായി ഷാർജ പൊലിസ് അറിയിച്ചു. എമിറേറ്റിലെ ചെക്ക്‌പോസ്റ്റുകളിലെ പെട്രോളിം​ഗ് സംഘമാണ് താമസക്കാർക്ക് ശല്യമുണ്ടാക്കുന്നതും റോഡ് സുരക്ഷയ്ക്ക് ഭീഷണിയുമായ മോഡിഫൈ ചെയ്ത വാഹനങ്ങൾ പിടിച്ചെടുത്തത്.

വാഹനങ്ങൾ ലൈസൻസില്ലാതെ മോഡിഫൈ ചെയ്യുന്നത് (പ്രത്യേകിച്ച് ശബ്ദമുണ്ടാക്കുന്നവ) ആളുകളുടെ പൊതുസമാധാനത്തെ പ്രതികൂലമായി ബാധിക്കുന്നതും ഡ്രൈവറുടെയും റോഡ് ഉപയോക്താക്കളുടെയും സുരക്ഷയെ അപകടത്തിലാക്കുന്നതുമായ നിയമ ലംഘനമാണെന്നും അതോറിറ്റി വ്യക്തമാക്കി. എല്ലാ ഡ്രൈവർമാരും നിയമങ്ങൾ പാലിക്കാനും ആരോഗ്യകരമായ രീതികളിലൂടെ പൊതു സുരക്ഷ നിലനിർത്തുന്നതിൽ പങ്കാളികളാകാനും പൊലിസ് അഭ്യർത്ഥിച്ചു.

പൊതുജന സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനുമാണ് ഷാർജ പൊലിസ് ഈ കാമ്പയിന് തുടക്കമിട്ടത്. ശിക്ഷ മാത്രമല്ല, അവബോധവും സമൂഹത്തിന് ദോഷം വരുത്തുന്ന റോഡിലെ മോശം പെരുമാറ്റങ്ങൾ തിരുത്തലുമാണ് ഈ നടപടികളുടെ ലക്ഷ്യമെന്ന് പൊലിസ് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.

യുഎഇയിൽ ശബ്ദ ശല്യം സൃഷ്ടിക്കുന്ന ഡ്രൈവർമാർ വലിയ പിഴകൾ അടയ്ക്കേണ്ടി വരും. ഫെഡറൽ ട്രാഫിക് നിയമപ്രകാരം മറ്റുള്ളവരെ ശല്യപ്പെടുത്തുന്ന രീതിയിൽ ഹോണുകളോ മ്യൂസിക് സിസ്റ്റങ്ങളോ ഉപയോഗിച്ചാൽ 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ചുമത്തും. മോഡിഫൈ ചെയ്ത വാഹനങ്ങളിൽ നിന്നാണ് ശബ്ദം പുറത്തു വരുന്നതെങ്കിൽ പിഴ 2,000 ദിർഹമായി ഉയരും. 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും.

അനുമതിയില്ലാതെ മോഡിഫൈ ചെയ്ത വാഹനങ്ങൾ കണ്ടുകെട്ടും. ഇത് തിരികെ ലഭിക്കാൻ വാഹന ഉടമകൾ 10,000 ദിർഹം റിലീസ് ഫീസ് നൽകേണ്ടിവരും. മൂന്ന് മാസത്തിന് ശേഷവും ഫീസ് അടച്ചില്ലെങ്കിൽ വാഹനം ലേലം ചെയ്യും. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം ഷാർജയിൽ ശല്യപ്പെടുത്തുന്ന ശബ്ദത്തിലുള്ള മോഡിഫിക്കേഷന്റെ പേരിൽ  504 പേർക്കാണ് പിഴ ചുമത്തിയത്. ഇതേ കുറ്റം ചെയ്തതിന് അജ്മാനിൽ 117 പേർക്കും ഫുജൈറയിൽ പേർക്കുമാണ് പിഴ ചുമത്തിയത്. 

Authorities have warned against using modified vehicles on roads, stating that offenders will face severe penalties. Police are cracking down to ensure road safety and compliance with regulations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാലുശ്ശേരി എകരൂരിൽ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

crime
  •  a day ago
No Image

വീണ്ടും ബാങ്ക് ലയനം; പൊതുമേഖല ബാങ്കുകള്‍ മൂന്നായി ചുരുങ്ങും

National
  •  a day ago
No Image

നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തിനിടെ മുങ്ങിയത് 13,000 ജയിൽപുള്ളികൾ; പകുതിയോളം പേരും ഇപ്പോഴും കാണാമറയത്ത്, 540 ഇന്ത്യൻ കുറ്റവാളികളും ഒളിവിൽ

International
  •  a day ago
No Image

സ്‌കൂളുകളില്‍ എ.ഐ പഠനം; അടുത്ത അധ്യയനവര്‍ഷത്തില്‍ മൂന്നാം ക്ലാസ് മുതല്‍ തുടങ്ങും

Kerala
  •  a day ago
No Image

റൊണാൾഡോ ക്ഷമ ചോദിക്കേണ്ടതില്ല, അദ്ദേഹം പോർച്ചുഗലിന് എല്ലാം നൽകി, അത് തുടരുന്നു; റെനാറ്റോ വീഗ

Football
  •  2 days ago
No Image

വാൽപ്പാറയിൽ കാട്ടാന വാതിൽപ്പൊളിച്ച് വീട്ടിൽക്കയറി ആക്രമിച്ചു; മൂന്ന് വയസുകാരനും മുത്തശ്ശിക്കും ദാരുണാന്ത്യം

Kerala
  •  2 days ago
No Image

കേരളത്തിൽ മഴ ഭീതി; നാല് ജില്ലകളിൽ യെല്ലോ അലർട്ട്, കള്ളക്കടൽ ഭീഷണിയും കടൽക്ഷോഭവും; ജാഗ്രതാ നിർദേശങ്ങൾ

Kerala
  •  2 days ago
No Image

ആര്‍.എസ്.എസ് പോഷകസംഘടനയുടെ പരിപാടിയില്‍ പങ്കെടുത്ത് താലിബാന്‍ നേതാവ് മുത്തഖി

National
  •  2 days ago
No Image

ഒമാന്‍: വാഹനാപകടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച രണ്ട് പ്രവാസികള്‍ അറസ്റ്റില്‍

oman
  •  2 days ago
No Image

അമേരിക്കയിൽ റെസ്റ്റോറന്റ് ബാറിൽ വെടിവെപ്പ്; നാല് മരണം, 20-ലധികം പേർക്ക് പരിക്ക്; അന്വേഷണം ഊർജിതം

crime
  •  2 days ago