HOME
DETAILS

'ഐ ലവ് മുഹമ്മദ്' ബാനറുകള്‍ സ്ഥാപിച്ച സംഭവം; ഇന്ത്യയിലുടനീളം 21 എഫ്.ഐ.ആര്‍, 1300 പേര്‍ക്കെതിരെ കേസ് 

  
Web Desk
September 25, 2025 | 9:55 AM

i love muhammad banners spark nationwide firs in india 1300 booked

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നബിദിന ആഘോഷത്തിനിടെ 'ഐ ലവ് മുഹമ്മദ്' ബാനറുകള്‍ സ്ഥാപിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളില്‍ നടപടിയുമായി പൊലിസ്. സംഭവത്തില്‍ രാജ്യത്തെ വിവിധ ഇടങ്ങളിലായി 21 എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് (എപിസിആര്‍) അറിയിച്ചു. 1324 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 38 പേര്‍ അറസ്റ്റിലായതായും എ.പി.സി.ആര്‍ അറിയിച്ചു. 

ബാനര്‍ സ്ഥാപിച്ചത് രാജ്യത്തെ വിവിധ നഗരങ്ങളില്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായെന്നാണ് പൊലിസിന്റെ വാദം. 
2025 സെപ്റ്റംബര്‍ 4ന് കാണ്‍പൂരിലെ റാവത്പൂര്‍ പ്രദേശത്ത് നടന്ന  നബിദിന ഘോഷയാത്രയ്ക്കിടെ 'ഐ ലവ് മുഹമ്മദ്' എന്ന ബാനര്‍ പ്രദര്‍ശിപ്പിച്ചതിന് പിന്നാലെയാണ് വിവാദം ആരംഭിച്ചത്. ഇതിനെതിരെ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് പൊലിസ് നടപടിക്കെതിരെ പ്രതിഷേധമുയര്‍ന്നു. ഐ ലവ് മുഹമ്മദ് ക്യാംപയിന്‍ വിനിധ ഇടങ്ങളിലേക്ക് വ്യാപിച്ചു. പിന്നാലെ പൊലിസ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

ഇതിന് പിന്നാലെ പ്രദേശത്ത് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. തുടര്‍ന്നുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് 21 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 1,324 
മുസ്‌ലിംകള്‍  പ്രതികളാകുകയും ചെയ്തതായി ഇതില്‍ 38 പേര്‍ അറസ്റ്റിലായിട്ടുണ്ട്.

ഉത്തര്‍പ്രദേശില്‍ മാത്രം 16 എഫ്ഐആറുകളും 1,000-ത്തിലധികം പേര്‍ക്കെതിരെ കേസും എടുത്തിട്ടുണ്ട്. ഉന്നാവോ (8 കേസുകള്‍, 85 പ്രതികള്‍, 5 പേര്‍ അറസ്റ്റിലായി), ബാഗ്പത് (150 പ്രതികള്‍, 2 പേര്‍ അറസ്റ്റിലായി), കൈസര്‍ഗഞ്ച് (355 പ്രതികള്‍), ഷാജഹാന്‍പൂര്‍ (200 പ്രതികള്‍), കൗശാമ്പി (24 പ്രതികള്‍, 3 പേര്‍ അറസ്റ്റിലായി) എന്നിങ്ങനെയാണ് പൊലിസ് നടപടി. 

ഉത്തര്‍പ്രദേശിന് പുറത്ത് ഉത്തരാഖണ്ഡിലെ കാശിപൂരിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 401 ക്‌സുകളാണ് ഇവിടെയുള്ളത്. .ഏഴ് പേര്‍ അറസ്റ്റിലായി. ഗുജറാത്തില്‍ ഗോധ്ര (88 പ്രതികള്‍, 17 അറസ്റ്റ്) ബറോഡ (1 പ്രതി, 1 അറസ്റ്റ്) എന്നിവിടങ്ങളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മഹാരാഷ്ട്രയിലെ ബൈക്കുളയില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തു, ഒരു കുറ്റപത്രം സമര്‍പ്പിച്ചു, ഒരു അറസ്റ്റ് രേഖപ്പെടുത്തി. സെപ്റ്റംബര്‍ 23 വരെയുള്ള കണക്കുകളാണിതെന്ന് എപിസിആര്‍ പറഞ്ഞു.

പൊലിസ് നടപടി വ്യവസ്ഥാപിത പക്ഷപാതത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് മുനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി.'പ്രവാചകനോടുള്ള സ്‌നേഹവും ആദരവും പ്രകടിപ്പിച്ചതിന് ആളുകളെ ലക്ഷ്യം വെക്കുന്നത് മൗലികാവകാശങ്ങളുടെ കടുത്ത ലംഘനമാണ്. സമാധാനപരമായ മതപ്രകടനം ഒരിക്കലും കുറ്റകൃത്യമല്ല.' എപിസിആര്‍ ദേശീയ സെക്രട്ടറി നദീം ഖാന്‍ പറഞ്ഞു. സുപ്രിം കോടതിയില്‍ ഒരു റിട്ട് ഹരജിയിലൂടെയോ അല്ലെങ്കില്‍ ഒരു പൊതുതാല്‍പ്പര്യ ഹരജിയിലൂടെയോ ജുഡീഷ്യല്‍ ഇടപെടല്‍ തേടാന്‍ പദ്ധതിയിടുന്നതായും എപിസിആര്‍ പറഞ്ഞു.

ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) യുടെ 196, 299 വകുപ്പുകള്‍ പ്രകാരം ശത്രുത പ്രോത്സാഹിപ്പിക്കുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് എഫ്ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. 

എ.ഐ.എം.ഐ.എം എം.പി അസദുദ്ദീന്‍ ഉവൈസി, കോണ്‍ഗ്രസ് എം.പി ഇമ്രാന്‍ പ്രതാപ് ഗര്‍ഹി തുടങ്ങിയ രാഷ്ട്രീയ നേതാക്കള്‍ മതപരമായ ആവിഷ്‌കാരത്തിനുള്ള ഭരണഘടനാപരമായ അവകാശത്തിന് നേരെയുള്ള ആക്രമണമായാണ് ഇതിനെ വിശേഷിപ്പിച്ചത്.

 

over 21 firs filed and 1300 people booked across india over the installation of “i love muhammad” banners. police cite public order concerns.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശീലനത്തിനിടെ ടിയര്‍ ഗ്യാസ് ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പൊലിസുകാര്‍ക്ക് പരുക്ക്

Kerala
  •  11 days ago
No Image

പരിശീലനത്തിനിടെ ബാസ്‌ക്കറ്റ്‌ബോള്‍ പോസ്റ്റ് ഒടിഞ്ഞുവീണു; ദേശീയ താരത്തിന് ദാരുണാന്ത്യം

National
  •  11 days ago
No Image

കാസര്‍കോട് റിമാന്‍ഡ് പ്രതി ജയിലിനുള്ളില്‍ മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

Kerala
  •  11 days ago
No Image

ചെങ്കോട്ട സ്‌ഫോടനക്കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

National
  •  11 days ago
No Image

'കേരളത്തിലെ എസ്.ഐ.ആറിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണം' കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രിം കോടതി; ഡിസംബര്‍ ഒന്നിനകം സത്യവാങ്മൂലം സമര്‍പ്പിക്കണം

National
  •  11 days ago
No Image

മുനമ്പം നിവാസികളില്‍ നിന്ന് ഭൂനികുതി വാങ്ങാന്‍ സര്‍ക്കാരിന് അനുമതി നല്‍കി ഹൈക്കോടതി

Kerala
  •  11 days ago
No Image

സൗദിയില്‍ മധുരപാനീയങ്ങള്‍ക്ക് വിലയേറും; പുതിയ നികുതി നയപ്രഖ്യാപനവുമായി വ്യവസായ മന്ത്രി

Saudi-arabia
  •  11 days ago
No Image

‍'ഒമാൻ ഒഡീസി' പ്രകാശനം ചെയ്തു: ഒമാന്റെ ചരിത്രവും സംസ്കാരവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ പുതിയ പുസ്തകം

oman
  •  11 days ago
No Image

തക്കാളി വില കുതിക്കുന്നു; കിലോ 80 രൂപ, 100 രൂപ കടന്നേക്കും

Kerala
  •  11 days ago
No Image

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാഹനം ഇനി ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കുള്ള മൊബൈല്‍ ഹെല്‍ത്ത് ക്ലിനിക്

International
  •  11 days ago