HOME
DETAILS

ഓപ്പറേഷൻ നുംഖോർ: ദുൽഖർ ‌സൽമാന്റെ നിസാൻ പട്രോൾ പിടിച്ചെടുത്ത് കസ്റ്റംസ്; വിശദീകരണം തേടി നടൻ ഹൈക്കോടതിയിൽ

  
Web Desk
September 27 2025 | 12:09 PM

operation numkhor customs seizes dulquer salmaans nissan patrol actor approaches high court seeking explanation

കൊച്ചി: ഭൂട്ടാൻ വഴി നികുതി വെട്ടിച്ച് ആഡംബര വാഹനങ്ങൾ കടത്തിയ കേസിൽ (ഓപ്പറേഷൻ നുംഖോർ) നടൻ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള നിസാൻ പട്രോൾ കാർ കസ്റ്റംസ് കണ്ടെത്തി. കൊച്ചി ഏലംകുളത്തെ ബന്ധുവിന്റെ ഫ്ലാറ്റിൽ നിന്നാണ് വാഹനം പിടിച്ചെടുത്തത്. രേഖകളിൽ വാഹനത്തിന്റെ ആദ്യ ഉടമ ഇന്ത്യൻ ആർമിയാണെന്ന് കാണിക്കുന്നുണ്ടെങ്കിലും, ഭൂട്ടാനിൽ നിന്നും അനധികൃതമായി കടത്തിയ വാഹനമാണിതെന്ന സംശയവും നിലവിലുണ്ട്. എന്നാൽ പിടിച്ചെടുത്ത നിസ്സാൻ പട്രോൾ വാഹനം ഹിമാചൽ പ്രദേശിൽ നിന്നാണ് ദുൽഖർ വാങ്ങിയതാണെന്ന് രേഖകൾ സൂചിപ്പിക്കുന്നു.  ഇതോടെ ദുൽഖറിന്റെ രണ്ട് ലാൻഡ് റോവർ, രണ്ട് നിസാൻ പട്രോൾ വാഹനങ്ങൾ കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്.

ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി ദുൽഖറിന്റെ വീട്ടിൽ നടന്ന റെയ്ഡിൽ ലാൻഡ് റോവർ ഡിഫെൻഡർ (2004 മോഡൽ, റജിസ്ട്രേഷൻ നമ്പർ: TN 01 AS 0155) പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത ഡിഫെൻഡർ വാഹനത്തിന്റെ മൂന്നാമത്തെ ഉടമയാണ് ദുൽഖർ.  ഫോർജ്ഡ് ഡോക്യുമെന്റുകൾ, തെറ്റായ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകൾ (NOC) ഉപയോഗിച്ച് വാഹനങ്ങൾ നിയമവിധേയമായി തോന്നിക്കുന്ന രീതിയിലാണ് കടത്തിയതെന്ന് കസ്റ്റംസ് പറയുന്നു. ഭൂട്ടാനിൽ നിന്ന് ഡിപ്ലോമാറ്റിക് കാർഗോയോ കാർനെറ്റ് ഡി പാസേജ് സിസ്റ്റത്തിലൂടെയോ കടത്തി, ഇന്ത്യയിൽ വിൽപന ചെയ്തതായും സംശയിക്കുന്നു.

അതേസമയം പിടിച്ചെടുത്ത വാഹനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയെ ദുൽഖർ സമീപിച്ചിരുന്നു. കസ്റ്റംസിന്റെ നടപടി ചോദ്യം ചെയ്ത നടൻ, പിടിച്ചെടുത്ത വാഹനങ്ങൾ നിയമപരമായി വാങ്ങിയതാണെന്നും, എല്ലാ കസ്റ്റംസ് തീരുവുകളും അടച്ചതാണെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിൽ വ്യക്തമാക്കി. 

ഇൻവോയ്സ്, ബിൽ ഓഫ് എൻട്രി, തീരുവ അടച്ചതിന്റെ തെളിവുകൾ എന്നിവ സമർപ്പിച്ചിട്ടും കസ്റ്റംസ് ഉദ്യോഗസ്ഥർ രേഖകൾ പരിശോധിക്കാതെ മുൻവിധിയോടെയാണ് വാഹനങ്ങൾ പിടിച്ചെടുത്തെന്ന് ദുൽഖർ ഹരജിയിൽ ചൂണ്ടിക്കാട്ടി.  വാഹനം കസ്റ്റഡിയിൽ വെക്കുന്നത് അനുചിതമാണെന്നും, കാലാവസ്ഥയും അശ്രദ്ധയും കാരണം കേടുപാട് സംഭവിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജസ്റ്റിസ് സിയാദ് റഹ്മാൻ മനോഹര അധ്യക്ഷനായ ബെഞ്ച് കസ്റ്റംസിന്റെ വിശദീകരണം തേടി. അടുത്ത വാദം സെപ്റ്റംബർ 30-ന് നടക്കുമെന്ന് അറിയിച്ചു.

ഇന്ത്യൻ റെഡ് ക്രോസിൽ നിന്ന് വാങ്ങിയതാണെന്നും, അഞ്ച് വർഷമായി പ്രശ്നമില്ലാതെ ഉപയോഗിച്ചതാണെന്നും ദുൽഖർ പറയുന്നു. കസ്റ്റംസ് അതേസമയം, ഭൂട്ടാൻ വഴി തീരുവ വെട്ടിച്ച് കടത്തിയെന്ന് ആരോപിക്കുന്നു. ദുൽഖറിനെ ചോദ്യം ചെയ്യാൻ ഉടൻ സമൻസ് അയക്കുമെന്നാണ് സൂചന.

ഓപ്പറേഷൻ നുംഖോർ

കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 23-ന് ആരംഭിച്ച ഓപ്പറേഷൻ നുംഖോറിൽ കേരളത്തിലെ അഞ്ച് ജില്ലകളിലായി 30+ സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. 36-38 ആഡംബര വാഹനങ്ങളാണ് കേരളത്തിൽ നിന്ന് പിടിച്ചെടുത്തത്.  ഫെറാറി, മക്ലാറൻ, ലാംബോർഗിനി തുടങ്ങിയ ബ്രാൻഡുകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നതായാണ് വിവരം. നടന്മാരായ പൃഥ്വിരാജ് സുകുമാരൻ, മമ്മൂട്ടി, അമിത് ചക്കലക്കൽ എന്നിവരുടെ വീടുകളിലും പരിശോധന നടന്നു.

 

 

As part of Operation Numkhor, Customs seized a Nissan Patrol owned by actor Dulquer Salmaan from his Kochi flat, with records listing the Indian Army as the first owner. Dulquer, who purchased the vehicle from a Himachal Pradesh resident, faces scrutiny over two Land Rovers and two Nissan Patrols. He approached the Kerala High Court, challenging the seizure of his Land Rover Defender, claiming legal purchase and alleging Customs ignored documents. The court seeks Customs' explanation, with a hearing set for September 30.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന; മംഗളുരുവില്‍ 11 മലയാളി വിദ്യാര്‍ഥികള്‍ പിടിയില്‍

National
  •  5 hours ago
No Image

ഷാർജയിലെ ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണം റോഡുകളിലെ തിരക്ക് മാത്രമല്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പൊലിസ്

uae
  •  5 hours ago
No Image

കരൂർ റാലി ദുരന്തം: മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കരൂരിലേക്ക് തിരിച്ചു

National
  •  5 hours ago
No Image

ബാംഗ്ലൂരിൽ നിന്ന് രാസലഹരി വസ്തുക്കളുമായി കൊച്ചിയിലെത്തി; നേപ്പാൾ സ്വദേശിയും യുവതിയും പിടിയിൽ

Kerala
  •  6 hours ago
No Image

എയിംസ്; ബിജെപിയും സുരേഷ് ഗോപിയും രണ്ടുതട്ടില്‍; പ്രഖ്യാപനം കേന്ദ്ര നിയമം അനുസരിച്ച് മാത്രമെന്ന് എം.ടി രമേശ്

Kerala
  •  6 hours ago
No Image

തദ്ദേശസ്ഥാപന വോട്ടർപട്ടിക : എല്ലാ വോട്ടർമാർക്കും സവിശേഷ തിരിച്ചറിയൽ നമ്പർ

Kerala
  •  6 hours ago
No Image

തമിഴ്നാട്ടിൽ വിജയ്‌യുടെ റാലിക്കിടെ വൻ ദുരന്തം: മരണസംഖ്യ 31 ആയി; മരിച്ചവരിൽ കുട്ടികളും

National
  •  6 hours ago
No Image

കളഞ്ഞു കിട്ടിയ പഴ്സിലുണ്ടായിരുന്നത്, പണവും 200,000 ദിർഹത്തിന്റെ ചെക്കും; ഉടമക്ക് തിരിച്ചു നൽകിയ വിദ്യാർഥിക്ക് ദുബൈ പൊലിസിന്റെ ആദരം

uae
  •  6 hours ago
No Image

വിജയ് നയിച്ച റാലിക്കിടെ അപകടം: തിക്കിലും തിരക്കിലും പെട്ട് 10 മരണം; കുട്ടികളുൾപ്പെടെ 20 ലധികം പേർ കുഴഞ്ഞ് വീണു; മുപ്പതിലധികം പേർ ചികിത്സയിൽ

Kerala
  •  7 hours ago
No Image

കേരളത്തിൽ മഴക്കൊപ്പം ശക്തമായ കാറ്റും: നാല് ജില്ലകളിൽ യെല്ലോ അലർട്ട്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും 

Kerala
  •  7 hours ago