HOME
DETAILS

ഫൈനലിൽ അവൻ പാകിസ്താനെതിരെ ആധിപത്യം സ്ഥാപിക്കും: മുൻ ഇന്ത്യൻ താരം

  
September 28 2025 | 05:09 AM

aakash chopra talks about abhishek sharma great performance in asia cup

ഏഷ്യ കപ്പ് ഫൈനൽ പോരാട്ടം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളൂ. ദുബൈ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപോരാട്ടത്തിൽ ഇന്ത്യയും പാക്കിസ്താനുമാണ് നേർക്കുനേർ എത്തുന്നത്. ടൂർണമെന്റിൽ ഒറ്റ മത്സരം പോലും പരാജയപ്പെടാതെയാണ് സൂര്യകുമാർ യാദവും സംഘവും ഫൈനലിലേക്ക് മുന്നേറിയത്. അതേസമയം ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ ഫോറിലും ഇന്ത്യയോട് പരാജയപ്പെട്ടിരുന്നു. 

ഇപ്പോൾ ഫൈനൽ പോരാട്ടത്തിനു മുന്നോടിയായി ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മയുടെ പ്രകടനങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. കഴിഞ്ഞ മത്സരത്തിലേതു പോലെ പാകിസ്താനെതിരെ വീണ്ടും ആധിപത്യം സ്ഥാപിക്കാൻ അഭിഷേക് ശർമ്മക്ക് സാധിക്കുമെന്നാണ് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടത്.

"അഭിഷേക് ശർമ ഫൈനൽ മത്സരത്തിൽ വീണ്ടും ആധിപത്യം സ്ഥാപിക്കും. എന്നാൽ ഇത് അവന്റെ ആദ്യത്തെ വലിയ ഫൈനലുകളിൽ ഒന്നായതിനാൽ ഇത് അത്ര എളുപ്പമായിരിക്കില്ല. ഒരു ഫൈനൽ കളിക്കുക എന്നത് ഒരു വ്യത്യസ്തമായ അനുഭവമാണ് അതും ഒരു രാജ്യത്തിനായുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ മൾട്ടി നാഷണൽ ടൂർണമെന്റ് കൂടിയാണിത്. അദ്ദേഹം വളരെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഓരോ മത്സരങ്ങളിലും ആക്രമിച്ചു കളിക്കുന്ന സമീപനം അദ്ദേഹം ഉപേക്ഷിക്കാൻ പോകുന്നില്ല. കാരണം അതാണ് അവനെ ഇത്രയധികം വിജയത്തിൽ എത്തിച്ചത്" ആകാശ് ചോപ്ര പറഞ്ഞു. 

ടൂർണമെന്റിൽ ആറു മത്സരങ്ങളിൽ നിന്നും  മൂന്ന് അർദ്ധ സെഞ്ച്വറി അടക്കം 309 റൺസ് ആണ് അഭിഷേക് ശർമ നേടിയിട്ടുള്ളത്. പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകൾക്കെതിരെയാണ് താരം ഫിഫ്റ്റി നേടി തിളങ്ങിയത്. ശ്രീലങ്കക്കെതിരെ  31 പന്തിൽ 61 റൺസാണ് അഭിഷേക് നേടിയത്. എട്ട് ഫോറുകളും രണ്ട് സിക്സുമാണ് താരം സ്വന്തമാക്കിയത്.

ബംഗ്ലാദേശിനെതിരെ 37 പന്തിൽ 75 റൺസാണ് അഭിഷേക് നേടിയത്. ആറ് ഫോറുകളും അഞ്ചു സിക്സുകളും ആണ് താരം നേടിയത്. പാകിസ്താനെതിരെ 39 പന്തിൽ നിന്നും 74 റൺസാണ് താരം അടിച്ചെടുത്തത്. ആറ് ഫോറുകളും അഞ്ചു കൂറ്റൻ സിക്‌സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. 

Former India player Aakash Chopra has spoken about the performances of Indian opener Abhishek Sharma ahead of the asia cup final clash. Aakash Chopra opined that Abhishek Sharma can once again dominate against Pakistan like he did in the last match.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളിൽ മെഡിക്കൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിതാ കമ്മീഷൻ

National
  •  2 days ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; കൊല്ലം സ്വദേശിനി മരിച്ചു

Kerala
  •  2 days ago
No Image

മെഡിക്കൽ കോളേജിലെ കുടിവെള്ള ടാങ്കിൽ കണ്ടെത്തിയ മൃതദേഹം 61-കാരന്റേത്: ആശുപത്രിയുടെ ഭാ​ഗത്ത് നിന്നുണ്ടായത് ​ഗുരുതര വീഴ്ച; കൊലപാതകമെന്ന സംശയത്തിൽ പൊലിസ്

National
  •  2 days ago
No Image

കോഴിക്കോട് ഇടിമിന്നലേറ്റ് വീടിന് തീപിടിച്ചു

Kerala
  •  2 days ago
No Image

ഉത്തർപ്രദേശിൽ ഇമാമിന്റെ ഭാര്യയെയും പെൺമക്കളെയും പള്ളി വളപ്പിൽ വെട്ടിക്കൊലപ്പെടുത്തി നിലയിൽ കണ്ടെത്തി

National
  •  2 days ago
No Image

ഒമാനിൽ കനത്ത മഴ: വെള്ളപ്പൊക്ക സാധ്യത, ജാഗ്രതാ നിർദേശവുമായി പൊലിസ്

oman
  •  2 days ago
No Image

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച അട്ടിമറി; സൗത്ത് ആഫ്രിക്കക്കെതിരെ നമീബിയക്ക് ചരിത്ര വിജയം

Cricket
  •  2 days ago
No Image

ഷാര്‍ജയിലെ താമസക്കാരെല്ലാം സെന്‍സസില്‍ പങ്കെടുക്കണം; രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യത

uae
  •  2 days ago
No Image

ഫീസടക്കാത്തതിന്റെ പേരിൽ പത്താം ക്ലാസുകാരനെ നിലത്തിരുത്തി പരീക്ഷ എഴുതിച്ചു; അധ്യാപകർക്കെതിരെ കേസ്

National
  •  2 days ago
No Image

വാള് വീശി ജെയ്‌സ്വാൾ; ആദ്യ ദിവസം 150 കടത്തി പറന്നത് വമ്പൻ ലിസ്റ്റിലേക്ക്

Cricket
  •  2 days ago