HOME
DETAILS

ഭരണം മുതല്‍ ഫലസ്തീന്‍ രാഷ്ട്രം വരെ...ട്രംപിന്റെ ഗസ്സ പദ്ധതിയിലെ ഉത്തരം കിട്ടാത്ത അഞ്ച് ചോദ്യങ്ങള്‍

  
Web Desk
September 30 2025 | 08:09 AM

from governance to statehood 5 unanswered questions in trumps gaza plan

ഗസ്സ: ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ 20 ഇന പദ്ധതി ഇന്നലെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  പ്രഖ്യാപിക്കുന്നത്. ഹമാസ് നിരായുധീകരണം ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് ട്രംപ് മുന്നോട്ട് വെച്ചിരിക്കുന്നത്. ഇത് ഇസ്‌റാഈല്‍ അംഗീകരിച്ചെന്നാണ് ട്രംപ് പറയുന്നത്. എന്നാല്‍ മേഖലയുടെ ഭാവിക്ക് നിര്‍ണായകമായേക്കാവുന്നതും അതേസമയം, അവ്യക്തമായതുമായ നിരവധി വ്യവസ്ഥകള്‍ ഇതില്‍ ഉള്‍പ്പെടുന്നു എന്നതാണ് ശ്രദ്ധേയം.

 ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പം തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ പദ്ധതി അവതരിപ്പിച്ചപ്പോള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചരിത്രപരമെന്നാണ് ഇതിനെവിശേഷിപ്പിച്ചത്. എന്നാല്‍ അതിന്റെ ചില ഘടകങ്ങളുടെ വിശദാംശങ്ങള്‍ കണ്ടെത്തുമ്പോള്‍ ഇത് നടപ്പിലാക്കുന്നത് വലിയ വെല്ലുവിളിയാകാനുള്ള സാധ്യതയുണ്ടെന്നാണ് മനസ്സിലാകുന്നത്. പദ്ധതികള്‍ ഉയര്‍ത്തുന്ന ചില ഉത്തരമില്ലാ ചോദ്യങ്ങളുണ്ട്. അവ ഏതെന്ന് പരിശോധിക്കാം. 

ഗസ്സ എങ്ങനെ ഭരിക്കപ്പെടും?

ടെക്‌നോക്രാറ്റുകളുടെ നേതൃത്വത്തില്‍ രാഷ്ട്രീയേതര ഫലസ്തീന്‍ കമ്മിറ്റിയുടെ താല്‍ക്കാലിക ഭരണമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. എന്നാല്‍ പാനല്‍ എങ്ങനെ രൂപീകരിക്കുമെന്നോ അതിലെ അംഗങ്ങളെ ആര് തെരഞ്ഞെടുക്കുമെന്നോ അതില്‍ വിശദമാക്കിയിട്ടില്ല. മാത്രമല്ല, ട്രംപും യുണൈറ്റഡ് കിംഗ്ഡത്തിന്റെ മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറും ഭരണസമിതിയുടെ മേല്‍നോട്ടം വഹിക്കുന്ന ഒരു 'സമാധാന ബോര്‍ഡിന്' നേതൃത്വം നല്‍കുമെന്നും പദ്ധതിയില്‍ പറയുന്നു. എന്നാല്‍ ഈ ബോര്‍ഡും ഫലസ്തീന്‍ കമ്മിറ്റിയും തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവം എന്താണെന്നോ ദൈനംദിന തീരുമാനങ്ങള്‍ ഏത് തലത്തിലാണ് എടുക്കുന്നതെന്നോ വിശദീകരിക്കുന്നില്ല. 

എന്നും വിദ്വേഷ നിലാപാടുകളില്‍ മുന്നില്‍ നിന്ന ഭരണാധികാരിയാണ് ടോണി ബ്ലയര്‍ എന്നതും ചോദ്യമുയര്‍ത്തുന്നു. 2003-ലെ ഇറാഖ് അധിനിവേശത്തെ പൂര്‍ണമായും പിന്തുണച്ചിട്ടുണ്ട് ടോണി ബ്ലയര്‍. സദ്ദാം ഹുസൈന്റെ ഭരണകൂടത്തിനെതിരെ  അന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന ബ്ലെയര്‍ പിന്തുണക്കുകയും ബ്രിട്ടീഷ് സായുധ സേനയെ ഇറാഖ് യുദ്ധത്തില്‍ പങ്കെടുപ്പിക്കുകയും ചെയ്തിരുന്നു.


ഫലസ്തീന്‍ അതോറിറ്റി ഇതില്‍ പങ്കാളിയാകുമോ?

ഫലസ്തീന്‍ അതോറിറ്റി (പിഎ) അതിന്റെ പരിഷ്‌കരണ പരിപാടി പൂര്‍ത്തിയാക്കുന്നതുവരെ മുകളില്‍ സൂചിപ്പിച്ച കമ്മിറ്റിയായിരിക്കും ഗസ്സയുടെ നിയന്ത്രണം ഏറ്റെടുക്കുകയെന്നാണ് ട്രംപിന്റെ പദ്ധതിയില്‍ പറയുന്നത്. എന്നാല്‍ ഫലസ്തീന്‍ അതോറിറ്റി ഗസ്സ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ആരാണ് സാക്ഷ്യപ്പെടുത്തുക എന്ന് പദ്ധതിയില്‍ വ്യക്തമാക്കുന്നില്ല.  അല്ലെങ്കില്‍ പ്രദേശത്തിന്റെ ഭരണം കൈകാര്യ ചെയ്യുന്നതിലേക്ക് എത്താന്‍ ഫലസ്തീന്‍ അതോറിറ്റി എന്ത് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നതും  നിര്‍ദേശത്തില്‍ വ്യക്തമായി സൂചിപ്പിക്കുന്നില്ല.

സമയക്രമങ്ങളൊന്നുമില്ല, അവ്യക്തമായ പ്രഖ്യാപനം മാത്രം.

ഒരു സ്വതന്ത്രരാഷ്ട്രമായിട്ടല്ല ഫലസ്തീനെ ചിത്രീകരിക്കുന്നത് എന്നതും കാണാം. നിര്‍ദ്ദേശത്തോട് യോജിക്കുന്നു എന്ന് പറയുന്ന നെതന്യാഹുവിന്‍രെ പ്രതികരണത്തില്‍ തന്നെ ഇത് വ്യക്തമാണ്. ഗസ്സ ഹമാസോ ഫലസ്തീന്‍ അതോറിറ്റിയോ ഭരിക്കില്ലെന്നാണ് നെതന്യാഹു പ്രതികരിച്ചത്. 


അന്താരാഷ്ട്ര സേന എങ്ങനെ രൂപീകരിക്കും?

ഗസ്സയെ 'ഒരു താല്‍ക്കാലിക അന്താരാഷ്ട്ര സ്ഥിരത സേന' (International Stabilisation Force) സുരക്ഷിതമാക്കുമെന്നാണ് പദ്ധതി പറയുന്നത്.  അത് എവിടെ നിന്ന് വരുമെന്നോ അതിന്റെ നിയോഗം എന്തായിരിക്കും, ഏതൊക്കെ രാജ്യങ്ങളാണ് ഗസ്സയിലേക്ക് സൈന്യത്തെ അയക്കാന്‍ തയ്യാറാവുക, ഏതൊക്കെ രാജ്യങ്ങളാണ് പദ്ധതി പ്രകാരം സ്വീകാര്യമാകുക എന്നതിനെ കുറിച്ചൊന്നും യാതൊരു വിശദീകരണവും പദ്ധതി നല്‍കുന്നില്ല. 

സമാധാന സേനാംഗങ്ങളാകാന്‍ പോകുന്നവരുടെ ഉത്തരവാദിത്തങ്ങളും നിയമങ്ങളും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിട്ടില്ല.

അവര്‍ ഒരു സൈന്യമായോ, പൊലിസ് സേനയായോ, നിരീക്ഷക സേനയായോ പ്രവര്‍ത്തിക്കുമോ? ഹമാസിനെ നേരിടാന്‍ അവരെ ചുമതലപ്പെടുത്തുമോ? ഫലസ്തീനികളെ സംരക്ഷിക്കാന്‍ ഇസ്‌റാഈല്‍ സൈന്യത്തോട് പോരാടാന്‍ അവര്‍ക്ക് കഴിയുമോ? എന്നതും നിര്‍ദ്ദേശം വിശദീകരിക്കുന്നില്ല. 


ഇസ്‌റാഈല്‍ ഗസ്സയില്‍ നിന്ന് എപ്പോള്‍ പിന്മാറും?

'മാനദണ്ഡങ്ങള്‍, നാഴികക്കല്ലുകള്‍, സൈനികവല്‍ക്കരണവുമായി ബന്ധപ്പെട്ട സമയപരിധികള്‍ എന്നിവ അടിസ്ഥാനമാക്കി' ഇസ്‌റാഈല്‍ ഗാസയില്‍ നിന്ന് പിന്മാറുമെന്നാണ് പദ്ധതിയില്‍ പറയുന്നത്.  എന്നാല്‍ അത് എങ്ങനെ, എപ്പോള്‍ സംഭവിക്കുമെന്നതിന് വ്യക്തമായ മാനദണ്ഡങ്ങളൊന്നും നിശ്ചയിക്കുന്നില്ല. 
അതായത്  ഇസ്‌റാഈലിന്റെ പിന്‍വാങ്ങലിനുള്ള ഒരു ഷെഡ്യൂളോ അത് എങ്ങനെ, എപ്പോള്‍ സംഭവിക്കുമെന്നതിനെക്കുറിച്ചുള്ള വ്യക്തമായ മാനദണ്ഡങ്ങളോ ഈ വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മാത്രമല്ല, 'ഏതെങ്കിലും ഭീകര ഭീഷണിയില്‍' നിന്ന് ഗസ്സ പ്രദേശം സുരക്ഷിതമാക്കുന്നതുവരെ ഇസ്‌റാഈല്‍ ഗസ്സയിലെ ഒരു 'സുരക്ഷാ പരിധി' നിലനിര്‍ത്തുമെന്നും നിര്‍ദേശത്തില്‍ പറയുന്നു. 

എന്നാല്‍ ഈ വ്യവസ്ഥകള്‍ എപ്പോള്‍ പാലിക്കപ്പെടുമെന്ന് ആത്യന്തികമായി ആരാണ് തീരുമാനിക്കുക എന്നതിനെക്കുറിച്ച് ഒരു വാക്കും ഇതിലില്ല.


ഫലസ്തീന് സ്വതന്ത്ര രാഷ്ട്ര പദവി നല്‍കുമോ?

'പലരും ഒരു മണ്ടത്തരമായി ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ മടുത്തിട്ടാണ് അവരിങ്ങനെ ഒരു തീരുമാനമെടുത്തതെന്നാണ് ഞാന്‍ കരുതുന്നത്.' തിങ്കളാഴ്ചത്തെ വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് നടത്തിയ ഒരു പ്രതികരണമായിരുന്നു ഇത്. അതേസമയം, ട്രംപിന്റെ 20 ഇന നിര്‍ദേശത്തില്‍ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ സംബന്ധിച്ചുള്ള വ്യക്തമായ ധാരണകളൊന്നും നല്‍കുന്നില്ല. പലതരം മാനദണ്ഡങ്ങള്‍ക്കു നടുവിലുള്ള ഒരു ഫലസ്തീനെയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഫലസ്തീന്‍ പുനര്‍വികസനം പുരോഗമിക്കുകയും ഫലസ്തീന്‍ ഭരണകൂടം വിശ്വസ്തതയോടെ കാര്യങ്ങള്‍ നീക്കുകയും ചെയ്യുമ്പോള്‍ കാലക്രമേണ ജനങ്ങള്‍ ആഗ്രഹിക്കുന്ന ഒരു സ്വയം നിര്‍ണയാവകാശത്തിലേക്ക് ഫലസ്തീന്‍ എത്തിച്ചേര്‍ന്നേക്കാം എന്ന ഒരു ഒഴുക്കന്‍ സാധ്യതയാണ് പദ്ധതി മുന്നോട്ട് വെക്കുന്നത്. ഫലസ്തീന്‍ രാഷ്ട്രം എന്ന അവകാശത്തെ പദ്ധതി അംഗീകരിക്കുന്നില്ല. പകരം ഫലസ്തീനികള്‍ അന്വേഷിക്കുന്ന എന്തോ ഒന്നായി അതിനെ രേഖപ്പെടുത്തിയിരിക്കുന്നു. മറ്റ് വ്യവസ്ഥകളെ പോലെ തന്നെ തീര്‍ത്തും അവ്യക്തതയില്‍ ഇതും മൂടപ്പെട്ടിരിക്കുന്നു. 

 

trump's proposed gaza roadmap raises key concerns — from who will govern gaza to whether a palestinian state is truly possible. here are five major unanswered questions in the plan.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"സീറൂ ഫി അൽ അർള്; എം.എഫ് ഹുസൈൻ സ്പെഷ്യൽ മ്യൂസിയം ഖത്തറിൽ; അടുത്ത മാസം ഉദ്ഘാടനം

qatar
  •  a day ago
No Image

ബീഹാറിലെ അന്തിമ വോട്ടർ പട്ടികയിൽ കള്ളവോട്ടുകളുണ്ട്; വിമർശനവുമായി കോൺഗ്രസ്

National
  •  a day ago
No Image

ഇന്ന് വിജയദശമി; ആയിരക്കണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കും

Kerala
  •  a day ago
No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണങ്ങൾ അതിരൂക്ഷം: ​ഗസ്സ സിറ്റിയിലെ പ്രവർത്തനങ്ങൾ നിർത്തിവച്ച് റെഡ് ക്രോസ്; ഇന്ന് മാത്രം കൊല്ലപ്പെട്ടത് 65 ഫലസ്തീനികൾ

International
  •  2 days ago
No Image

താമരശ്ശേരി ചുരം: അവധി ദിവസങ്ങളായതിനാൽ ഞായറാഴ്ച വരെ വാഹനത്തിരക്ക് രൂക്ഷമാകാൻ സാധ്യത; വെള്ളവും ഭക്ഷണവും കരുതി മുൻകൂട്ടി യാത്ര തിരിക്കുക

Kerala
  •  2 days ago
No Image

കേന്ദ്ര സർക്കാർ നടപടി ഭരണഘടനയെ അവഹേളിക്കുന്നത്; ആർഎസ്എസ് നൂറാം വാർഷികത്തോടനുബന്ധിച്ച് സ്റ്റാമ്പും പ്രത്യേക നാണയവും പുറത്തിറക്കിയ നടപടിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

കൊച്ചി കണ്ണമാലിക്കടുത്ത് മത്സ്യബന്ധന വള്ളത്തിൽ കപ്പൽ ഇടിച്ചു; ആർക്കും പരുക്കുകളില്ല

Kerala
  •  2 days ago
No Image

അഖണ്ഡ ഭാരതത്തിന് പകരം ഭാരതാംബ ചിത്രം: ആർഎസ്എസിന്റെ നൂറാം വാർഷികത്തിൽ 100 രൂപ നാണയവും തപാൽ സ്റ്റാമ്പും പുറത്തിറക്കി പ്രധാനമന്ത്രി

National
  •  2 days ago
No Image

രജിസ്റ്റർ ചെയ്ത തൊഴിൽ കരാറില്ലാത്ത പ്രവാസികൾക്ക് ജോലി മാറുന്നതിന് ഇളവ്; ഉത്തരവുമായി ഒമാൻ തൊഴിൽ മന്ത്രാലയം

oman
  •  2 days ago
No Image

സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരായ ലൈംഗികാതിക്രമ കേസ്; മോദി, ഒബാമയുമായുള്ള വ്യാജഫോട്ടോകൾ, പോണോഗ്രാഫി സിഡികൾ, എന്നിവ പിടിച്ചെടുത്തു; തെളിവെടുപ്പ്

National
  •  2 days ago