HOME
DETAILS

സ്വകാര്യ ബസുകളുടെ മത്സരയോട്ടം തടയാനായി ജിയോ ഫെൻസിങ് സംവിധാനം ഒരുങ്ങുന്നു

  
October 04, 2025 | 2:06 AM

Geo-fencing system being prepared to prevent private bus racing

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ മത്സരയോട്ടം തടയാനായി ജിയോ ഫെൻസിങ് സംവിധാനം നടപ്പാക്കുന്നു. പരീക്ഷണാടിസ്ഥാനത്തിൽ ഒരു ആർ.ടി.ഒയുടെ കീഴിൽ രണ്ട് റൂട്ടുകളിലാകും  പദ്ധതി നടപ്പിലാക്കുക. ഇതിൽ ഒന്ന് നഗര മേഖലയിലും മറ്റൊന്ന് ഗ്രാമമേഖലയിലുമാണ്. നവംബർ ഒന്നിന് മുമ്പ് സംസ്ഥാനത്ത് പദ്ധതി ആരംഭിക്കും. ഇതിന് മുന്നോടിയായി ബസ് ഉടമകളുടെ യോഗം വിളിച്ച് റൂട്ട് തിരഞ്ഞെടുക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. പരീക്ഷണഘട്ടം വിജയിച്ചാൽ സംസ്ഥാനം മുഴുവൻ പദ്ധതി വ്യാപിക്കാനാണ് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ തീരുമാനം. 

സ്വകാര്യ ബസുകളുടെ അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിങും  തടയുന്നതിന് സമയക്രമം പരിഷ്‌കരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നേരത്തെ സംസ്ഥാന സർക്കാരിനോട് നിർദേശിച്ചിരുന്നു. ഇതേത്തുടർന്നാണ് സംസ്ഥാന വ്യാപകമായി ജിയോ ഫെൻസിങ് നടപ്പാക്കാനുള്ള തീരുമാനം. 

പുറപ്പെടുന്ന സ്ഥലത്ത് നിന്നും നഗരങ്ങളിൽ അഞ്ച് മിനുട്ട് വിത്യാസവും ഗ്രാമങ്ങളിൽ 10 മിനുട്ടിന്റെ വ്യത്യാസവും ആകും ബസുകൾ തമ്മിലുള്ള സമയ ദൈർഘ്യം. ജി.പി.എസ് അധിഷ്ഠിതമായ ജിയോ ഫെൻസിങ് സംവിധാനത്തിലൂടെ വാഹനങ്ങളുടെ സഞ്ചാരപദം മോട്ടോർ വാഹനവകുപ്പിന് നിരീക്ഷിക്കാനാകും. ഒരു പ്രത്യേക മേഖലയ്ക്കുള്ളിൽ ഒരു ബസ് തിരഞ്ഞെടുത്ത പോയിന്റുകളിൽ പ്രവേശിക്കുമ്പോഴോ പുറത്തുകടക്കുമ്പോഴോ അല്ലെങ്കിൽ ഒരു പ്രത്യേക സോണിൽ വേഗപരിധി കവിയുമ്പോഴോ സിസ്റ്റം അലേർട്ടുകൾ പ്രവർത്തനക്ഷമമാക്കുന്നതാണ് ഈ സംവിധാനം. 

റോഡിൽ പലയിടങ്ങളിലായി ജിയോ ഫെൻസിങ് സ്ഥാപിക്കുന്നത് വഴി വാഹനങ്ങൾ കടന്നുപോകാൻ എടുക്കുന്ന സമയം പരിശോധിച്ച് വേഗത കണക്കാക്കാൻ കഴിയും. ഇതിലൂടെ  നിയമലംഘനങ്ങൾ തടയാൻ സാധിക്കുമെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ വിലയിരുത്തൽ. 

അതേസമയം, സംസ്ഥാനത്ത് ഹെവി വാഹനങ്ങൾക്ക് ബ്ലൈൻഡ് സ്‌പോട്ട് മിറർ നിർബന്ധമാക്കിയതും നവംബർ ഒന്നിന് പ്രാബല്യത്തിൽ വരും. കെ.എസ്.ആർ.ടി.സി ബസുകളിലും സ്‌കൂൾ വാഹനങ്ങളിലും ഉൾപ്പടെ ബ്ലൈൻഡ് സ്‌പോട്ട് മിറർ സ്ഥാപിക്കേണ്ടിവരും. ഹെവി വാഹന ഡ്രൈവർമാരുടെ ബ്ലൈൻഡ് സ്‌പോട്ടുകളിൽ ആണ് കൂടുതൽ അപകടങ്ങൾ നടന്നിട്ടുള്ളത് എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ബ്ലൈൻഡ് സ്‌പോട്ട് മിറർ

വാഹനം ഓടിക്കുമ്പോൾ ഡ്രൈവർക്ക് കാണാൻ കഴിയാത്ത ഭാഗങ്ങളാണ് ബ്ലൈൻഡ് സ്പോട്ടുകൾ. 
ട്രക്കുകൾ, ബസുകൾ തുടങ്ങിയ വലിയ വാഹനങ്ങളിൽ ഈ ബ്ലൈൻഡ് സ്പോട്ടുകൾ വളരെ വലുതായിരിക്കും. ബസ് പോലുള്ള വലിയ വാഹനങ്ങളെ ഒാവർടേക്ക് ചെയ്യാൻ ശ്രമിക്കുന്ന കാറോ ബൈക്കോ പോലുള്ളവ  ബ്ലൈൻഡ് സ്പോട്ടിൽ ആണെങ്കിൽ ഡ്രൈവറുടെ ശ്രദ്ധിൽ പെടില്ല. സൈഡ് മിററിലും ഇവ ദൃശ്യമാകില്ല. 

ഈ പ്രശ്നം പരിഹരിക്കാൻ വാഹനത്തിൻ്റെ  സൈഡ് മിററുകളിൽ ഘടിപ്പിക്കുന്ന ചെറിയ കോൺവെക്സ് കണ്ണാടിയാണ് ബ്ലൈൻഡ് സ്പോട്ട് മിറർ. ഇവ കൂടുതൽ കാഴ്ചാ പരിധി നൽകുന്നതുകൊണ്ട് തൻ്റെ ബ്ലൈൻഡ് സ്പോട്ടിൽ ഉള്ള വാഹനങ്ങളെ പോലും ഡ്രൈവർക്ക് കാണാൻ സാധിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഫുട്‌ബോൾ ഇതിഹാസം ഉമർ അബ്ദുൾറഹ്മാൻ അമൂറി വിരമിച്ചു; 17 വർഷത്തെ കരിയറിന് വിരാമം

uae
  •  3 days ago
No Image

ദുബൈയിലെ യാത്രാദുരിതത്തിന് അറുതിയാകുമോ? 170 ബില്യൺ ദിർഹമിൻ്റെ ഹൈവേ പദ്ധതിക്ക് അംഗീകാരം; ആശ്വാസത്തിൽ യാത്രക്കാർ

uae
  •  3 days ago
No Image

വിരമിച്ച ഇതിഹാസത്തിന്റെ തിരിച്ചുവരവിൽ ഗെയ്ൽ വീണു; ഏഷ്യ കാൽചുവട്ടിലാക്കി സൂപ്പർതാരം

Cricket
  •  3 days ago
No Image

കൊന്നിട്ടും അടങ്ങാത്ത ക്രൂരത; ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നതിലും കരാര്‍ ലംഘിച്ച് ഇസ്‌റാഈല്‍, ഗസ്സയിലെത്തുന്നത് ദിനംപ്രതി 171 ട്രക്കുകള്‍ മാത്രം, അനുവദിക്കേണ്ടത് 600 എണ്ണം 

International
  •  3 days ago
No Image

ഷട്ട്ഡൗണില്‍ വലഞ്ഞ് യു.എസ്; വിമാന സര്‍വീസുകള്‍ വെട്ടിക്കുറക്കുന്നു, നടപടി 40 ഓളം വിമാനത്തവളങ്ങളില്‍

International
  •  3 days ago
No Image

തെരഞ്ഞെടുപ്പ് സെൽ രൂപീകരിക്കാൻ ആഭ്യന്തര വകുപ്പ്; ജില്ലകളിൽ അഡിഷണൽ എസ്.പിമാർക്ക് ചുമതല

Kerala
  •  3 days ago
No Image

ഹയർസെക്കൻഡറി കൊമേഴ്സ് അധ്യാപക നിയമനത്തിന് പി.ജി മാർക്കിന് വെയ്റ്റേജ്; ഉദ്യോഗാർഥികൾ ആശങ്കയിൽ

Kerala
  •  3 days ago
No Image

സ്വർണ്ണപ്പാളി ഇളക്കിയെടുക്കുമ്പോൾ ബൈജു ബോധപൂർവ്വം വിട്ടുനിന്നു; എസ്ഐടി

Kerala
  •  4 days ago
No Image

തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷ സ്ഥാനം; പി.എസ് പ്രശാന്തിന്റെ പകരക്കാരനെ ഇന്ന് തീരുമാനിക്കും

Kerala
  •  4 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്; കോഴിക്കോട് കോർപ്പറേഷനിൽ യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി 

Kerala
  •  4 days ago