HOME
DETAILS

സെഞ്ച്വറിയടിച്ച് രോഹിത്തിനെ മറികടന്നു; ചരിത്രം മാറ്റിമറിച്ച് ക്ലാസിക് രാഹുൽ

  
October 03, 2025 | 6:19 AM

Indian opener KL Rahul shined on the second day of the first Test against West Indies by scoring a century

അഹമ്മദാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിവസം സെഞ്ച്വറി നേടി തിളങ്ങി ഇന്ത്യൻ ഓപ്പണർ കെഎൽ രാഹുൽ. ഇന്ത്യക്കായി ഒന്നാം ഇന്നിങ്‌സിലാണ് രാഹുൽ സെഞ്ച്വറി നേടി മികച്ചു നിന്നത്.  തന്റെ ടെസ്റ്റ് കരിയറിലെ 11ാം സെഞ്ച്വറിയാണ് രാഹുൽ വിൻഡീസിനെതിരെ അടിച്ചെടുത്തത്.

ഈ സെഞ്ച്വറിക്ക് പിന്നലെ ഇന്ത്യക്കായി റെഡ് ബോൾ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ ഓപ്പണർമാരുടെ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് മുന്നേറിയിരിക്കുകയാണ് രാഹുൽ. ഓപ്പണറായി 10 തവണയാണ് താരം ഇന്ത്യക്കൊപ്പം സെഞ്ച്വറി നേടിയത്. 

ഒമ്പത് സെഞ്ച്വറികൾ നേടിയ രോഹിത് ശർമ്മ, ഗൗതം ഗംഭീർ എന്നിവരെ ഒരുമിച്ച് മറികടന്നാണ് രാഹുലിന്റെ കുതിപ്പ്. 14 സെഞ്ച്വറികൾ നേടിയ മുരളി വിജയ് ആണ് പട്ടികയിലെ മൂന്നാമൻ. വീരേന്ദർ സെവാഗാണ് പട്ടികയിലെ രണ്ടാമൻ. 22 സെഞ്ച്വറികളാണ് സെവാഗ് നേടിയിട്ടുള്ളത്. 33 സെഞ്ച്വറികളുമായി സുനിൽ ഗാവസ്‌കർ ആണ് ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ളത്. 

രാഹുലിന് പുറമെ ഇന്ത്യക്കായി ക്യാപ്റ്റൻ ശുഭ്മൻ ഗിൽ അർദ്ധ സെഞ്ച്വറി നേടിയും മികച്ച പ്രകടനം നടത്തി. 100 പന്തിൽ അഞ്ചു ഫോറുകൾ അടക്കം 50 റൺസാണ് ഇന്ത്യൻ ക്യാപ്റ്റന്റെ ബാറ്റിൽ നിന്നും പിറന്നത്.യശ്വസി ജെയ്‌സ്വാൾ 54 പന്തിൽ 36 റൺസ് നേടി പുറത്തായി. ഏഴ് ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. 

ആദ്യ ഇന്നിങ്സിൽ വെസ്റ്റ് ഇൻഡീസ് 162 റൺസിനാണ് പുറത്തായത്. ഇന്ത്യൻ ബൗളിങ്ങിൽ മുഹമ്മദ് സിറാജ് നാല് വിക്കറ്റും ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റും നേടി തിളങ്ങി. കുൽദീപ് യാദവ് രണ്ട് വിക്കറ്റും വാഷിംഗ്ടൺ സുന്ദർ ഒരു വിക്കറ്റും സ്വന്തമാക്കി. 

Indian opener KL Rahul shined on the second day of the first Test against West Indies by scoring a century. Rahul scored a century in the first innings for India.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  7 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം: ഷാർജയിൽ 106 വാഹനങ്ങളും 9 ബൈക്കുകളും പിടിച്ചെടുത്തു

uae
  •  7 days ago
No Image

കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത് ധീരമായ നടപടിയെന്ന് കെ.സി വേണുഗോപാല്‍; എം.എല്‍.എ സ്ഥാനം രാജിവെക്കണമോ എന്നത് രാഹുല്‍ തീരുമാനിക്കേണ്ടത്

Kerala
  •  7 days ago
No Image

എസ്.ഐ.ആര്‍ ജോലികള്‍ക്കായി കൂടുതല്‍ ജീവനക്കാരെ വിന്യസിക്കണം- സുപ്രിം കോടതി 

National
  •  7 days ago
No Image

2025 ലെ വായു ഗുണനിലവാര സൂചിക: ഒമാൻ രണ്ടാം സ്ഥാനത്ത്

oman
  •  7 days ago
No Image

കൈവിട്ട് പാര്‍ട്ടിയും; രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പുറത്താക്കി

Kerala
  •  7 days ago
No Image

ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

Kerala
  •  7 days ago
No Image

സ്റ്റോപ്പ് സൈൻ പാലിച്ചില്ല: കാർ ട്രക്കുമായി കൂട്ടിയിടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം; സുഹൃത്തിന്റെ നില അതീവ ഗുരുതരം

latest
  •  7 days ago
No Image

കുവൈത്തിൽ അനധികൃത ക്യാമ്പുകൾ നീക്കി; സുരക്ഷ ഉറപ്പാക്കാൻ സംയുക്ത പരിശോധന

latest
  •  7 days ago
No Image

'പാര്‍ലമെന്റ് തടസ്സങ്ങളുടെ വലയത്തില്‍ കുരുങ്ങിക്കിടക്കുന്നു, വില നല്‍കേണ്ടി വരുന്നത് ജനാധിപത്യമാണ്'  രൂക്ഷവിമര്‍നശവുമായി ശശി തരൂര്‍

National
  •  7 days ago