HOME
DETAILS

പൊന്നുമോളുടെ നാവിന്‍ തുമ്പില്‍ പിതാവ് ആദ്യാക്ഷരം കുറിച്ചു 'ഗസ്സ'; പിന്നെ ആ കുഞ്ഞുവിരല്‍ത്തുമ്പാല്‍ അയാള്‍ എഴുതിച്ചു ''ഫലസ്തീന്‍ കുഞ്ഞുങ്ങളെ സംരക്ഷിക്കുക'' 

  
Web Desk
October 03, 2025 | 7:38 AM

father writes gaza on newborns tongue

കാഞ്ഞങ്ങാട്: അമ്മയാണ് ഒരു കുഞ്ഞ് പിറന്ന് വീണ് ആദ്യമുരിയാടുന്ന വാക്ക്. ജീവനോളം തന്നെ ചേര്‍ത്തു പിടിക്കുന്ന ആ സ്‌നേഹത്തെ എഴുതിത്തുടങ്ങിയാണ് അക്ഷരലോകത്തേക്ക്  കുഞ്ഞ് പ്രവേശിക്കുന്നതും. വിശ്വാസങ്ങളും ആചാരങ്ങളുമെല്ലാം ഒറ്റമനസ്സോടെ പഠിപ്പിക്കുന്നതും ഇതു തന്നെ. എന്നാല്‍ ചേര്‍ത്തു പിടിക്കാന്‍ അമ്മമാരോ മാറോടണക്കാന്‍ കുഞ്ഞുങ്ങളോ ശേഷിക്കാതെ തീര്‍ത്തും അനാഥരായിപ്പോയ ലക്ഷങ്ങളുടെ ഐക്യദാര്‍ഢ്യമായ തന്റെ കുഞ്ഞിന്റെ ആദ്യാക്ഷരം കുറിക്കാനാണ് കാഞ്ഞങ്ങാട് ആവിക്കരയിലെ പ്രിയേഷ് തീരുമാനിച്ചത്. അവള്‍ അറിയുന്ന, അവള്‍ കുറിക്കുന്ന ആദ്യ വാക്ക് നീതിക്ക് വേണ്ടിയുള്ള വിളിയാളമാവട്ടെ എന്ന് അയാള്‍ തീരുമാനിച്ചു. 

അങ്ങനെ ഉള്ളം നിറയെ പ്രാര്‍ഥനയും സ്‌നേഹവും നന്മയും നിറച്ച് മനുഷ്യത്വത്തിന്റെ ഹൃദയഭാഷയില്‍ നിന്ന് അക്ഷരങ്ങള്‍ പെറുക്കിക്കൂട്ടി കുഞ്ഞുമോളുടെ നാവിന്‍തുമ്പില്‍ അദ്ദേഹം എഴുതി '    ഗസ്സ'. പിന്നെ അവളുടെ കുഞ്ഞിക്കൈകള്‍ പിടിച്ച് നീതിയുടെ നിഘണ്ടുവില്‍നിന്ന്
അക്ഷരങ്ങള്‍ പെറുക്കി ജീവിതത്തിലെ ആദ്യവാക്യം  അരിമണിയില്‍ കുറിപ്പിച്ചു. ''ഫലസ്തീന്‍ കുഞ്ഞുങ്ങളെ സംരക്ഷിക്കുക''. രണ്ടുവയസ്സുകാരി നിള ലക്ഷ്മിയുടെ ഈ എഴുത്തിനിരുത്തിന് മാതാവ് രേഷ്മയും ചേച്ചി വൈഗ ലക്ഷ്മിയും സാക്ഷിയായി. 

കുഞ്ഞുങ്ങള്‍ പട്ടിണികിടന്നും ബോംബുപൊട്ടിയും കൊല്ലപ്പെടുമ്പോള്‍, അവളുടെ കുഞ്ഞുകൈകൊണ്ട് മറ്റൊന്നും എഴുതിക്കാന്‍ തനിക്കാവുമായിരുന്നില്ലെന്ന് പറയുന്നു പ്രിയേഷ്. അക്ഷരമെന്നത് സമരത്തിന്റെ മറ്റൊരു മുഖമാണ്. ഈ രണ്ടാം വയസ്സില്‍ തന്നെ മകള്‍ക്ക് അനീതിക്കെതിരായ ഒരു സമരമായി മാറാന്‍ കഴിയട്ടെ. വളര്‍ന്നു വലുതാകുമ്പോള്‍ അവളുടെ ആദ്യക്ഷരത്തെ കുറിച്ച് അവള്‍ അഭിമാനിക്കട്ടെ, വാനോളം- അദ്ദേഹം പറഞ്ഞു.

ആവിക്കര സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായ പ്രിയേഷ്  ചാരിറ്റി, സാമൂഹിക പ്രവര്‍ത്തകനുമാണ്.

 

in a touching moment, a father inscribes the word ‘gaza’ on his newborn daughter's tongue, symbolizing resistance from birth. guiding her little finger, he then writes the message: “protect palestinian children” — a powerful act of solidarity and hope.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുറത്ത് എന്‍.ഐ.ടിയില്‍ ആത്മഹത്യക്ക് ശ്രമിച്ച മലയാളി വിദ്യാര്‍ഥി മരിച്ചു

National
  •  6 days ago
No Image

ശബരിമല പാതയില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ബസിന്റെ പിന്‍ഭാഗം പൂര്‍ണമായി കത്തിയ നിലയില്‍; യാത്രക്കാര്‍ സുരക്ഷിതര്‍ 

Kerala
  •  6 days ago
No Image

ചെങ്കോട്ട സ്‌ഫോടനം; അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റി സ്ഥാപകന്‍ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 

National
  •  6 days ago
No Image

ഇഡി നോട്ടീസ് രാഷ്ട്രീയ പ്രേരിതം; ഏത് തരം അന്വേഷണത്തിനും സജ്ജം; വിശദീകരണവുമായി കിഫ്ബി

Kerala
  •  6 days ago
No Image

ടേക്ക് ഓഫിന് പിന്നാലെ റഡാറിൽ നിന്ന് കാണാതായി; അമേരിക്കയിൽ പരിശീലന വിമാനം തടാകത്തിൽ ഇടിച്ചിറങ്ങി; പൈലറ്റും പരിശീലകയും മരിച്ചു

International
  •  6 days ago
No Image

അതിജീവിതയുടെ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു; ഇടുക്കിയിലും കാസർകോട്ടും കേസ്

Kerala
  •  6 days ago
No Image

ബലാത്സംഗക്കേസ് പ്രതി ആസാറാം ബാപ്പുവിന്റെ ജാമ്യം റദ്ദാക്കണം; സുപ്രീംകോടതിയില്‍ ഹരജി നല്‍കി അതിജീവിത

National
  •  6 days ago
No Image

കാൽനട യാത്രക്കാരുടെ സുരക്ഷ പ്രധാനം; സീബ്രാ ക്രോസിൽ ചെയ്യേണ്ടത് എന്തെല്ലാം; ഓർമ്മിപ്പിച്ച് കേരള പൊലിസ്

Kerala
  •  6 days ago
No Image

തൃശൂരിൽ ഗർഭിണിയുടെ മരണം: ഭർതൃമാതാവ് അറസ്റ്റിൽ; ഭർത്താവ് നേരത്തേ പിടിയിൽ

Kerala
  •  6 days ago
No Image

ചെന്നൈയില്‍ പ്രളയ മുന്നറിയിപ്പ്; കനത്ത മഴ തുടരുന്നു; സ്‌കൂളുകള്‍ക്കും, കോളജുകള്‍ക്കും അവധി

National
  •  6 days ago