
ആശ്വാസത്തിന് വിരാമം, ഇന്ന് വീണ്ടും റെക്കോർഡിട്ട് സ്വര്‍ണവില; അറിയാം ഇന്നത്തെ നിരക്ക്

സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് വീണ്ടും റെക്കോര്‍ഡില്‍. രണ്ടു ദിവസമായി ഇടിഞ്ഞിരുന്ന സ്വര്‍ണവില ഇന്നലെ ഉച്ചയ്ക്ക് 360 രൂപയും ഇന്ന് 640 രൂപയും വര്‍ധിച്ചതോടെയാണ് സ്വര്‍ണം വീണ്ടും റെക്കോര്‍ഡ് കീഴടക്കിയത്. മൂന്ന് ദിവസം മുന്‍പത്തെ 87440 രൂപയെന്ന റെക്കോര്‍ഡാണ് ഇന്ന് മറികടന്നത്. ഇന്ന് ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് വര്‍ധിച്ചത്.
88000 തൊടാനിരുന്ന വലിയൊരു കുതിപ്പിന് ശേഷം സംസ്ഥാനത്ത് രണ്ട് ദിവസമായി സ്വര്‍ണവിലയില്‍ ചെറിയ ഇടിവു രേഖപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച പവന് 86,120 രൂപയുണ്ടായിരുന്നു പവന്‍ സ്വര്‍ണത്തിന്. ബുനധാഴ്ച രാവിലെ 87,000 ആയും വൈകുന്നേരം 87,440 രൂപയായും കുതിച്ചു. എന്നാല്‍ വ്യാഴാഴ്ച വില പവന് 400 രൂപ കുറഞ്ഞ് 87,040 ല്‍ എത്തി. ഇന്നലെ വീണ്ടും പവന് 480 രൂപ കുറഞ്ഞ് 86,560 രൂപ ആയിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കൂടിയിരുന്നു.
ഇന്ന് വീണ്ടും സ്വര്‍ണവില വര്‍ധിച്ചു. പവന് 640 രൂപ വര്‍ധിച്ച് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി.
ഇന്നത്തെ സ്വര്‍ണവില
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 87,560 രൂപയാണ് വില. ഗ്രാമിന് 10,945 രൂപയും. 24 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 11,940 രൂപയും പവന് 95,520 രൂപയുമാണ്. 18 കാരറ്റിന് ഒരു ഗ്രാമിന് 8955 രൂപയും പവന് 71,640 രൂപയുമാണ്.
രാജ്യന്താര സ്വര്‍ണവില ഇന്ന് ഔണ്‍സിന് 3,886.8 ഡോളറിലെത്തി.
വിദഗ്ധരുടെ അഭിപ്രായമനുസരിച്ച് സ്വര്‍ണവില പവന് 1 ലക്ഷമാവാന്‍ അധികം താമസമുണ്ടാവില്ല. ആഗോളവിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും കേരളത്തിലെ സ്വര്‍ണവിലയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോഴുണ്ടാകുന്ന രൂപയുടെ വിലയെ മാറ്റങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.
രാജ്യത്ത് ദീപാവലി, ദസറ തുടങ്ങിയ ഉത്സവകാല സീസണിന് തുടക്കമായിരിക്കുകയാണ്. മാത്രമല്ല വിവാഹ സീസണും തുടങ്ങാനിരിക്കുകയാണ്. ഈ സമയത്ത് വില കുത്തനെ വര്‍ധിക്കുന്നത് തിരിച്ചടിയാവുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. സ്വര്‍ണം വാങ്ങുന്നതില്‍ നിന്ന് ഉപഭോക്താക്കള്‍ പിന്മാറുമെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.
അഡ്വാന്‍സ് ബുക്കിങ് ഉപയോഗപ്പെടുത്താം
ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ അഡ്വാന്‍സ് ബുക്കിങ് സംവിധാനം ഉപയോഗപ്പെടുത്തുന്നത് ഗുണം ചെയ്യും. മിക്കവരുമിപ്പോള്‍ ഈ വഴിയാണ് തെരഞ്ഞെടുക്കുന്നത്. കല്യാണ ആവശ്യങ്ങള്‍ക്കെല്ലാം ഇങ്ങനെ ചെയ്യുന്നത് വഴി വലിയ ലാഭമുണ്ടാകും. പണിക്കൂലി, ജി.എസ്.ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ചേര്‍ത്ത് ഒരു പവന്റെ ആഭരണത്തിന് വന്‍ വില നല്‍കേണ്ട അവസ്ഥയാണ്.
ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ ഇന്നെത്ര നല്‍കണം?
5% പണിക്കൂലി, 3% ജി.എസ്.ടി, ഹോള്‍മാര്‍ക്ക് ചാര്‍ജ് (53.10 രൂപ) എന്നീ ചാര്‍ജുകള്‍ ഈടാക്കുമ്പോള്‍ ഇന്ന് കേരളത്തിലെ ജ്വല്ലറികളില്‍ നിന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ ഏകദേശം 94,740 രൂപ നല്‍കേണ്ടി വരും. ഒരു ഗ്രാം സ്വര്‍ണാഭരണം വാങ്ങാന്‍ ഏകദേശം 11,890 രൂപയും കരുതേണ്ടതായി വരും.
English Summary: After a two-day dip, gold prices have once again surged in Kerala, with the price of one sovereign (pavan) increasing by ₹640 today. This brings the current rate to ₹87,560 per pavan, and ₹10,945 per gram for 22K gold.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഭർത്താവിന്റെ സംശയ രോഗം കാരണം ഭാര്യ മാറിത്താമസിച്ചു; അവിഹിത ബന്ധം ആരോപിച്ച് യുവതിയുടെ മൂക്ക് മുറിച്ച് ഭർത്താവ്
crime
• a day ago
'തലമുറകളുടെ ഗുരുനാഥന്‍'; യുഎഇ പ്രസിഡന്റിനൊപ്പമുള്ള ഹൃദയസ്പര്‍ശിയായ ചിത്രങ്ങള്‍ പങ്കുവെച്ച് ഷെയ്ഖ് ഹംദാന്‍
uae
• a day ago
ഫുട്ബോളിലെ പ്രിയപ്പെട്ട ടീം, അവരുടെ കളി കാണാനാണ് എനിക്കിഷ്ടം: സഞ്ജു
Football
• a day ago
പാസ്‌പോര്‍ട്ട് പുതുക്കാന്‍ വൈകി; വാഹനാപകടത്തില്‍പ്പെട്ട് മരണപ്പെട്ട മകനെ അവസാനമായി ഒന്ന് കാണാനാകാതെ പ്രവാസി മലയാളി
Saudi-arabia
• a day ago
ഡാർജിലിങ്ങിൽ കനത്ത മഴയ്ക്ക് പിന്നാലെ വൻ ഉരുൾപൊട്ടലുകൾ; 18 പേർ മരിച്ചു, ഗ്രാമങ്ങൾ ഒറ്റപ്പെട്ടു, വിനോദസഞ്ചാരികൾ കുടുങ്ങി
National
• a day ago
അമേരിക്കയിൽ ഷട്ട്ഡൗൺ പ്രതിസന്ധി രൂക്ഷം; നാല് ദിവസം പിന്നിട്ടിട്ടും പരിഹാരമില്ല, ജീവനക്കാർ അങ്കലാപ്പിൽ
International
• a day ago
കുവൈത്തില്‍ നിന്ന് കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ റദ്ദാക്കിയ സംഭവം; പത്ത് ദിവസത്തിനകം തീരുമാനമെന്ന് ചെയര്‍മാന്‍
Kuwait
• a day ago
ഇന്ത്യയെ മുന്നോട്ട് നയിക്കാൻ ഏറ്റവും അനുയോജ്യൻ ആ താരമാണ്: ആരോൺ ഫിഞ്ച്
Cricket
• a day ago
നവവരനില്‍ നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തു; 10 വര്‍ഷം തടവുശിക്ഷ വിധിച്ച് യുഎഇ കോടതി
uae
• a day ago
പെൺസുഹൃത്തിന്റെ ക്വട്ടേഷനിൽ സഹപ്രവർത്തകനെ മർദ്ദിച്ചു; ഒളിവിൽ കഴിഞ്ഞ യുവാവ് അറസ്റ്റിൽ
crime
• a day ago
ഡിജിറ്റല്‍ തട്ടിപ്പുകാരെയും കിംവദന്തി പരത്തുന്നവരെയും കാത്തിരിക്കുന്നത് കടുത്ത ശിക്ഷ; നടപടികള്‍ കര്‍ശനമാക്കി യുഎഇ
uae
• a day ago
കോഴിക്കോട് ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്ന നാലംഗ കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
Kerala
• a day ago
'മെഹന്ദി ജിഹാദ്' മുസ്ലിം വിദ്വേഷ പരിപാടി സംപ്രേഷണം ചെയ്ത സീ ന്യൂസ്, ടൈംസ് നൗ ചാനലുകള്‍ക്ക് എന്‍ബിഡിഎസ്എയുടെ രൂക്ഷ വിമര്‍ശനം
National
• a day ago
ട്രിപ്പിൾ സെഞ്ച്വറി! ലോകകപ്പിൽ ഇന്ത്യയെ വീഴ്ത്തി കിരീടം നേടിയ 'ഇന്ത്യക്കാരൻ' പുതു ചരിത്രമെഴുതി
Cricket
• a day ago
വംശഹത്യക്കെതിരെ പ്രതിഷേധക്കടലായി റോം; തിരയായി ആഞ്ഞടിച്ച് ഫലസ്തീന് പതാകകള്‍
International
• a day ago
എല്ലാ വിദേശ ബിസിനസുകളും, കമ്പനികളും കുറഞ്ഞത് ഒരു ഒമാനി പൗരനെയെങ്കിലും ജോലിക്കെടുക്കണം; പുതിയ നിയമവുമായി ഒമാൻ
oman
• a day ago
ഭർത്താവിനോടൊപ്പം ചിലവഴിക്കാൻ സമയമില്ല: 3.27 കോടി രൂപ ശമ്പളമുള്ള ഗൂഗിളിലെ ജോലി ഉപേക്ഷിച്ച് 37 വയസ്സുകാരി
International
• a day ago
ഹസ്തദാനം ചെയ്യാതെ വനിതകളും; ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യക്ക് ബാറ്റിങ്
Cricket
• a day ago
പൊതു ശുചിത്വ ലംഘനങ്ങൾ തടയാൻ കർശന പിഴ ചുമത്തണം; ആവശ്യവുമായി കുവൈത്ത് മുനിസിപ്പാലിറ്റി
latest
• a day ago
'സരിന് വെറുപ്പ് പ്രസരിപ്പിച്ചിരിക്കുന്നത് മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനെതിരെയല്ല, മുസ്ലിമിന്റെ വിശ്വാസത്തിനെതിരെയാണ്' രൂക്ഷവിമര്‍ശനവുമായി അനൂപ് വി.ആര്
Kerala
• a day ago
താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 18,673 പേർ
latest
• a day ago