HOME
DETAILS

കരൂർ ആൾക്കൂട്ട ദുരന്തം മനുഷ്യനിർമിതമാണെന്ന് ഹൈക്കോടതി; അന്വേഷണം എസ്.ഐ.ടിക്ക്

  
October 04 2025 | 01:10 AM

Karur stampede man-made says High Court SIT to investigate

ചെന്നൈ: തമിഴക വെട്രി കഴകം (ടി.വി.കെ) റാലിക്കിടെ കരൂരിൽ തിക്കിലും തിരക്കിലും 41 പേർ മരിച്ച ദുരന്തത്തെ കുറിച്ച് പ്രത്യേക സംഘം (എസ്.ഐ.ടി) അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. കരൂരിൽ സംഭവിച്ചത് മനുഷ്യ നിർമിത ദുരന്തമെന്നു നിരീക്ഷിച്ച കോടതി സംഭവത്തിൽ കണ്ണടയ്ക്കാനാകില്ലെന്നും ആരും നിയമത്തിന് അതീതരല്ലെന്നും വ്യക്തമാക്കി.

ദുരന്തത്തിൽ ടി.വി.കെ അധ്യക്ഷനും നടനുമായ വിജയ്‌ക്കെതിരേ കേസെടുക്കണമെന്ന ഹരജിയിലാണ് ജസ്റ്റിസ് സെന്തിൽ കുമാറിന്റെ രൂക്ഷവിമർശനം. നിരപരാധികളായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ മരിച്ചുവീണിട്ടും പാർട്ടി നേതാവ് ഒളിച്ചോടിയെന്നും ഇതെന്ത് പാർട്ടിയാണെന്നും കോടതി വാക്കാൽ ചോദിച്ചു. ഇത്രയും ആളുകൾ മരിച്ചുവീണ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടയാൾക്ക് നേതൃഗുണമില്ല. നടനും രാഷ്ട്രീയക്കാരനുമായ വിജയ് യുടെ മാനസികാവസ്ഥയെ പ്രതിഫലിക്കുന്നതാണ് ഇതെന്നും കോടതി പറഞ്ഞു.  

നിലവിലെ അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി സർക്കാർ സ്വീകരിച്ച നടപടികളെയും വിമർശിച്ചു. ഇതുവരെ രണ്ടു പേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. അന്വേഷണം കൃത്യമായി മുന്നോട്ടുകൊണ്ടുപോകുന്നതിൽ സർക്കാരിനെന്താണ് മടി. ടി.വി.കെയോട് സർക്കാരിന് എന്താണ് ഇത്രയും വിധേയത്വമെന്നും കോടതി ചോദിച്ചു. ദുരന്തത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നാല് ഹരജികൾ ഹൈക്കോടതി തള്ളി. 

സംസ്ഥാനത്ത് റാലികൾ നടത്തുന്നതുമായി ബന്ധപ്പെട്ട് പൊതു മാർഗനിർദേശങ്ങൾ പുറത്തിറക്കുന്നതിനുമുമ്പ് വലിയ റാലികൾക്ക് അനുമതി നൽകില്ലെന്ന് സർക്കാർ അറിയിച്ചു. ടി.വി.കെ സംസ്ഥാന ജനറൽ സെക്രട്ടറി ബുസി ആനന്ദ്, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സി.ടി.ആർ നിർമൽ കുമാർ എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യഹരജി ഹൈക്കോടതി തള്ളി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എക്‌സ്‌പോ സിറ്റി ദുബൈ സന്ദർശിക്കുന്നുണ്ടോ? സൗജന്യ ബസുകളും പാർക്കിം​ഗും ഒരുക്കി ആർടിഎ

uae
  •  2 days ago
No Image

വിമാനത്തിലെ കേടായ സീറ്റില്‍ യാത്ര ചെയ്ത യുവതിക്ക് പരിക്ക്; വിമാന കമ്പനിക്ക് പിഴയിട്ടത് രണ്ടര ലക്ഷം

International
  •  2 days ago
No Image

വ്യക്തികളുടെ രഹസ്യ വിവരങ്ങൾ മോഷ്ടിക്കാൻ ലക്ഷ്യം; വ്യാജ ഓൺലൈൻ അക്കൗണ്ടുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഖത്തർ തൊഴിൽ മന്ത്രാലയം

qatar
  •  2 days ago
No Image

മെസിയല്ല, ഫുട്ബോളിലെ ഏറ്റവും മികച്ച താരം അവനാണ്: കെയ്‌ലർ നവാസ്

Football
  •  2 days ago
No Image

തന്റെയും ദേവസ്വം മന്ത്രിയുടേയും കൈകള്‍ ശുദ്ധം; സ്വര്‍ണപ്പാളി വിഷയം ചിലര്‍ സുവര്‍ണാവസരമായി ഉപയോഗിക്കുന്നു: പി.എസ് പ്രശാന്ത്

Kerala
  •  2 days ago
No Image

മനുഷ്യക്കടത്തും നിയമവിരുദ്ധ വിസ കച്ചവടവും; ഫഹാഹീലിൽ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫിസ് പിടിച്ചെടുത്തു

uae
  •  2 days ago
No Image

ഭാര്യയുടെ മുന്നിലൂടെ വിദേശവനിതകളെ വീട്ടിലെത്തിച്ചു, ഒരാഴ്ച്ച മുന്‍പും വഴക്ക്; വിയറ്റ്‌നാം വനിത മുന്നറിയിപ്പു നല്‍കി, എന്നിട്ടും ജെസി കൊല്ലപ്പെട്ടു

crime
  •  2 days ago
No Image

ഏകദിനത്തിലെ രോഹിത്തിന്റെ 264 റൺസിന്റെ റെക്കോർഡ് അവൻ തകർക്കും: മുൻ ഇന്ത്യൻ താരം

Cricket
  •  2 days ago
No Image

കുതിപ്പ് തുടർന്ന് പൊന്ന്; യുഎഇയിൽ സ്വർണവില സർവകാല റെക്കോർഡിൽ

uae
  •  2 days ago
No Image

പെട്രോൾ വാഹനങ്ങളുടെ കാലം കഴിയുന്നു; യുഎഇയിലെ ജനങ്ങൾക്ക് പ്രിയം ഇലക്ട്രിക് വാഹനങ്ങളെന്ന് പഠനം

uae
  •  2 days ago