
ഫാസ്റ്റാഗില്ലാത്ത വാഹനങ്ങൾ: യുപിഐ വഴി ടോൾ ഫീസ് അടയ്ക്കുമ്പോൾ 25% മാത്രം അധികം; പണമാണെങ്കിൽ ഇരട്ടി തുക നൽകണം; പുതിയ ഭേദഗതി അടുത്ത മാസം മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: ടോൾ പ്ലാസകളിൽ ഫാസ്റ്റാഗില്ലാത്ത വാഹനങ്ങൾക്കുള്ള ഫീസ് ഈടാക്കുന്നതിനെക്കുറിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിയമഭേദഗതി വരുത്തി. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) വഴി പണമടയ്ക്കുന്നുവെങ്കിൽ സാധാരണ ടോൾ നിരക്കിന്റെ 25 ശതമാനം അധികം മാത്രമേ ഈടാക്കൂ. പണമായി അടയ്ക്കുന്നുവെങ്കിൽ നിലവിലുള്ളപോലെ നിരക്കിന്റെ ഇരട്ടി വരെ ഫീസ് നൽകേണ്ടി വരും. പുതിയ ഭേദഗതി നവംബർ 15 മുതൽ പ്രാബല്യത്തിൽ വരും.
2008-ലെ ദേശീയപാത ഫീസ് (നിരക്ക് നിശ്ചയവും ശേഖരണവും) നിയമങ്ങളാണ് കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തത്. സാധുതയുള്ള ഫാസ്റ്റാഗ് ഇല്ലാതെ ടോൾ പ്ലാസയിൽ പ്രവേശിക്കുന്ന വാഹനങ്ങൾക്ക് പണമായി ഫീസ് അടയ്ക്കുന്നപക്ഷം ബാധകമായ ഉപയോക്തൃഫീസിന്റെ ഇരട്ടി നിരക്ക് ഈടാക്കും. എന്നാൽ യുപിഐ വഴി അടയ്ക്കുന്ന ഉപയോക്താക്കളിൽ നിന്ന് ആ വാഹനവിഭാഗത്തിനുള്ള സാധാരണ ഫീസിന്റെ 1.25 മടങ്ങ് മാത്രമേ ഈടാക്കൂ. ഉദാഹരണത്തിന്, ഒരു വാഹനത്തിന് ഫാസ്റ്റാഗ് വഴി 100 രൂപ ഫീസ് നൽകേണ്ടതുണ്ടെങ്കിൽ, പണമായി അടയ്ക്കുന്നപക്ഷം 200 രൂപയും യുപിഐ വഴി അടയ്ക്കുന്നപക്ഷം 125 രൂപയുമായിരിക്കും ഈടാക്കുന്നത്.
ടോൾ പിരിവിൽ സുതാര്യത വർദ്ധിപ്പിക്കാനും യുപിഐ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനും പണമിടപാടുകൾ കുറയ്ക്കാനുമാണ് ഈ നടപടി. ഫീസ് ശേഖരിക്കുന്ന സംവിധാനം ശക്തിപ്പെടുത്തുക, ദേശീയപാതകളിലൂടെയുള്ള യാത്രാസുഗമമാക്കുക എന്നിവയാണ് ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. മന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു.
Starting November 15, vehicles without FASTag will pay 25% extra toll fee if using UPI, but double the standard rate if paying in cash, as per the new amendment by the Ministry of Road Transport and Highways. This aims to boost transparency, promote UPI transactions, and streamline toll collection on national highways.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഭർത്താവിനോടൊപ്പം ചിലവഴിക്കാൻ സമയമില്ല: 3.27 കോടി രൂപ ശമ്പളമുള്ള ഗൂഗിളിലെ ജോലി ഉപേക്ഷിച്ച് 37 വയസ്സുകാരി
International
• 11 hours ago
ഹസ്തദാനം ചെയ്യാതെ വനിതകളും; ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യക്ക് ബാറ്റിങ്
Cricket
• 11 hours ago
നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ ഇലക്ട്രിക് വാഹന ചാർജറുകൾ സ്ഥാപിക്കും; കരാറിൽ ഒപ്പുവച്ചു Dewa യും പാർക്കിനും
uae
• 11 hours ago
വയലാര്‍ അവാര്‍ഡ് ഇ. സന്തോഷ് കുമാറിന്
Kerala
• 11 hours ago
ഉംറ കഴിഞ്ഞെത്തിയ ബന്ധുവിനെ സ്വീകരിച്ച് മടങ്ങിയ കുടുംബം സഞ്ചരിച്ച കാർ അപകടത്തിപെട്ടു; കുട്ടികളടക്കം എട്ട് പേർക്ക് പരുക്ക്
Kerala
• 12 hours ago
'നെതന്യാഹുവിനെ വിശ്വാസമില്ല, കരാര്‍ അട്ടിമറിച്ചേക്കാം' തെല്‍അവീവിനെ പിടിച്ചു കുലുക്കു ബന്ദികളുടെ ബന്ധുക്കളുടെ റാലി; കരാറില്‍ ഉടന്‍ ഒപ്പിടണമെന്ന് ആവശ്യം
International
• 12 hours ago
ലഹരി മരുന്ന് ശൃംഖല തകർത്ത് ദുബൈ പൊലിസ്; 40 കിലോഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു; രണ്ട് ഏഷ്യൻ പൗരൻമാർ അറസ്റ്റിൽ
uae
• 12 hours ago
സെഞ്ച്വറി നേടിയിട്ടും ഏകദിനത്തിൽ നിന്നും അവനെ ഒഴിവാക്കിയത് അന്യായമാണ്: മുൻ ഇന്ത്യൻ താരം
Cricket
• 13 hours ago
'അവര്‍ മുസ്‌ലിമാണ്, ഞാനവരെ പരിശോധിക്കില്ല, മറ്റെവിടെയെങ്കിലും കൊണ്ടുപൊയ്‌ക്കോളൂ' മതത്തിന്റ പേരില്‍ ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ച് യു.പിയിലെ ഡോക്ടര്‍
National
• 13 hours ago
ഷെയ്ഖ് സായിദ് റോഡിൽ പുതിയ പാലം തുറന്ന് ആർടിഎ; എമിറേറ്റ്സ് മാളിലേക്കുള്ള യാത്രാസമയം 10 മിനിറ്റിൽ നിന്ന് ഒരു മിനിറ്റായി കുറയും
uae
• 13 hours ago
‘മനുഷ്യരാശിക്ക് പരിചിതമായ ഏറ്റവും മഹത്തായ തൊഴിൽ’; ലോക അധ്യാപക ദിനത്തിൽ അധ്യാപകർക്ക് ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ
uae
• 14 hours ago
മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം സഊദിയിലും, ബഹ്റൈനിലും പര്യടനം നടത്തും
Saudi-arabia
• 14 hours ago
മാറ്റമില്ലാതെ പൊന്ന്; യുഎഇയിൽ ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു
uae
• 15 hours ago
കഫ് സിറപ്പ് കഴിച്ച് 11 കുട്ടികൾ മരിച്ച സംഭവത്തിൽ മരുന്ന് നൽകിയ ഡോക്ടർ അറസ്റ്റിൽ; ഫാർമസ്യൂട്ടിക്കൽ കമ്പനിക്കെതിരെ കേസ്
National
• 15 hours ago
200-ലധികം അധ്യാപകരെ ഗോൾഡൻ വിസകൾ നൽകി ആദരിച്ച് ദുബൈ; രണ്ടാം ഘട്ട ഗോൾഡൻ വിസ അപേക്ഷകൾ ഒക്ടോബർ 15 മുതൽ ഡിസംബർ 15 വരെ
uae
• 16 hours ago
ഹൈവേകളിൽ 'പെട്ടുപോകുന്നവർക്ക് വേണ്ടി'; ക്യൂആർ കോഡ് സ്കാൻ ചെയ്താൽ സഹായം കൈയെത്തും ദൂരെ
latest
• 16 hours ago
ജിപിഎസ് സംവിധാനത്തിൽ സാങ്കേതിക തകരാർ: കപ്പൽ യാത്രകൾ താൽക്കാലികമായി നിർത്താൻ ഉത്തരവിട്ട് ഖത്തർ ഗതാഗത മന്ത്രാലയം
qatar
• 16 hours ago
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ആറുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ചു; പിടിയിലായത് ഫാഷന്‍ ഡിസൈനര്‍
Kerala
• 18 hours ago
അടുത്ത നമ്പർ നിങ്ങളാകരുത്; ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം; ബോധവൽക്കരണവുമായി ഷാർജ പൊലിസ്
uae
• 15 hours ago
പിടിച്ചു തള്ളി, വലിച്ചിഴച്ചു, ഇസ്‌റാഈല്‍ പതാകയില്‍ ചുംബിക്കാന്‍ നിര്‍ബന്ധിച്ചു; ഭക്ഷണവും മറ്റും നിഷേധിച്ചു, ടോയ്‌ലറ്റ് വെള്ളം കുടിക്കാന്‍ നിര്‍ബന്ധിച്ചു' ഗ്രെറ്റ ഉള്‍പെടെ ഫ്‌ലോട്ടില്ല പോരാളികള്‍ കസ്റ്റഡിയില്‍ നേരിട്ടത് കൊടിയ പീഡനം
International
• 15 hours ago
സെൽഫിക്ക് വേണ്ടി സുരക്ഷാ കയർ അഴിച്ചു; 5,500 അടി ഉയരത്തിലുള്ള മഞ്ഞുമലയിൽ നിന്ന് വീണ് ഹൈക്കർക്ക് ദാരുണാന്ത്യം
International
• 15 hours ago