HOME
DETAILS

ഉലുവയിട്ട മീന്‍ കറിയുടെ രുചി വേറെ ലെവലാണ്..! എന്നാല്‍ എന്തിനായിരിക്കും ഉലുവ മീന്‍ കറിയിലിടുന്നത്..? 

  
October 09 2025 | 09:10 AM

fenugreek the secret touch in traditional fish curry

 

ഉലുവ ചേര്‍ത്താലെ നമ്മുടെ മീന്‍ കറി കറിയാവുകയുള്ളൂ. ഉലുവയുടെ നേരിയ കയ്പ്പ് മീന്‍കറിയിലെ പുളിയോട് ചേരുമ്പോള്‍ കറിക്കൊരു പ്രത്യേക രുചിയും മണവുമാണ്. ഇത് മാത്രമല്ല, ചില ആരോഗ്യ കാരണങ്ങളുമുണ്ട്, മീന്‍ കറിയില്‍ ഉലുവ ചേര്‍ക്കുന്നതിന് പിന്നില്‍.

പ്രധാനമായും മീന്‍കറിയിലെ പുളി രസത്തെ സന്തുലിതമാക്കാനാണ് ഉലുവ ചേര്‍ക്കുന്നത്. ഉലുവ വറുത്തെടുക്കുമ്പോള്‍ ഒരു പ്രത്യേക മണമാണ്. ചൂടായ വെളിച്ചെണ്ണയിലേക്ക് ഉലുവയും കറിവേപ്പിലയും മറ്റ് മസാലകള്‍ കൂടി ചേരുമ്പോള്‍ നാടന്‍ മീന്‍ കറിക്ക് കൂടുന്ന രുചി വേറെ തന്നെയാണ്.

 

deea.jpg

മുളകിട്ട മീന്‍ കറി ചിലയാളുകളില്‍ ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കാനിടയാക്കാറുണ്ട്. അത് ഒഴിവാക്കാന്‍ മീന്‍ കറിയിലെ ഉലുവ സഹായിക്കുമത്രേ. ഉലുവ ദഹനം മെച്ചപ്പെടുത്തുകയും അസിഡിറ്റി കുറയ്ക്കുകയും ചെയ്യുന്നതിനാല്‍ കറി എളുപ്പത്തില്‍ ദഹിക്കാനും വളരെയധികം സഹായിക്കും.

 

മാത്രമല്ല, മീന്‍കറി ഒേേന്നാ രണ്ടോ ദിവസം കൂടുതല്‍ ഇരിക്കാനും കറിയില്‍ ഉലുവ ചേര്‍ക്കുന്നത് നല്ലതാണ്. പ്രത്യേകിച്ചും ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥകളില്‍. ഒമേഗ-3 ധാരാളമായുള്ള മത്സ്യത്തിലും ഉലുവയിലും വീക്കം തടയുന്ന സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ചേരുമ്പോള്‍ സന്ധി വേദന, നീര്, ശരീരത്തിലെ വീക്കം എന്നിവയൊക്കെ കുറയുകയും ചെയ്യുന്നു.

 

dkks.jpg

ഉലുവയില്ലാതെ നാടന്‍ മീന്‍കറി പൂര്‍ണമാവുകയില്ല. എന്നാല്‍ കറിയിലിടുന്ന ഉലുവയുടെ അളവ് കൂടുതലാവാന്‍ പാടില്ല. കാരണം കയ്പ് അനുഭവപ്പെടുന്നതാണ്. 

 

In traditional Kerala fish curry, fenugreek (uluva) plays a crucial role not just in flavor but also in digestion and balance. The slight bitterness of fenugreek blends harmoniously with the tanginess of tamarind, creating a well-rounded, rich taste unique to authentic fish curry.

When sautéed in hot coconut oil along with curry leaves and spices, fenugreek releases a distinct aroma that elevates the dish. Beyond flavor, fenugreek also aids digestion and reduces acidity — making spicy fish curry easier on the stomach.Additionally, it balances the strong flavors of chili and sourness, making the curry more palatable and aromatic. However, it must be used in small amounts, as too much can make the curry bitter.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിൽ കനത്ത മഴ: വെള്ളപ്പൊക്ക സാധ്യത, ജാഗ്രതാ നിർദേശവുമായി പൊലിസ്

oman
  •  3 hours ago
No Image

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച അട്ടിമറി; സൗത്ത് ആഫ്രിക്കക്കെതിരെ നമീബിയക്ക് ചരിത്ര വിജയം

Cricket
  •  3 hours ago
No Image

ഷാര്‍ജയിലെ താമസക്കാരെല്ലാം സെന്‍സസില്‍ പങ്കെടുക്കണം; രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യത

uae
  •  4 hours ago
No Image

ഫീസടക്കാത്തതിന്റെ പേരിൽ പത്താം ക്ലാസുകാരനെ നിലത്തിരുത്തി പരീക്ഷ എഴുതിച്ചു; അധ്യാപകർക്കെതിരെ കേസ്

National
  •  4 hours ago
No Image

വാള് വീശി ജെയ്‌സ്വാൾ; ആദ്യ ദിവസം 150 കടത്തി പറന്നത് വമ്പൻ ലിസ്റ്റിലേക്ക്

Cricket
  •  4 hours ago
No Image

ഫുജൈറയിൽ കനത്ത മഴയിൽ വെള്ളച്ചാട്ടങ്ങൾ രൂപപ്പെട്ടു; ജാഗ്രതാ നിർദേശവുമായി അധികൃതർ

uae
  •  4 hours ago
No Image

വിധവയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസ്; വ്യാജ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകി പൊലിസ്; ബോട്ടുമായി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ

National
  •  5 hours ago
No Image

ഇന്ത്യാ സഖ്യത്തിന്റെ വഴി മുടക്കാന്‍ ഉവൈസി; ബീഹാറില്‍ 100 സീറ്റില്‍ മത്സരിക്കാൻ ഒരുങ്ങി എഐഎംഐഎം

National
  •  5 hours ago
No Image

മർവാൻ ബർഗൂത്തിയെ മോചിപ്പിക്കാൻ വിസമ്മതിച്ച് ഇസ്‌റാഈൽ; ആരാണ് സയണിസ്റ്റുകൾ ഭയപ്പെടുന്ന 'ഫലസ്തീന്റെ നെൽസൺ മണ്ടേല'?

International
  •  6 hours ago
No Image

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ 10 പ്രതികൾ; കേസെടുത്ത് ക്രൈംബ്രാഞ്ച് 

Kerala
  •  6 hours ago