HOME
DETAILS

നു​വാ​ൽസിൽ പിഎച്ച്ഡി, എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ൽഎ​ൽ.​എം, പി.​ജി ഡി​പ്ലോ​മ പ്രവേശനം; അവസാന തീയതി ഒക്ടോബർ 31

  
October 11, 2025 | 5:44 AM

llm phd pg diploma admission in nuals apply before october 31

 നാ​ഷ​ന​ൽ യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് അ​ഡ്വാ​ൻസ്ഡ് ലീ​ഗ​ൽ സ്റ്റ​ഡീ​സ് (നു​വാ​ൽസ്) പി​എ​ച്ച്.​ഡി, എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ൽഎ​ൽ.​എം, പി.​ജി ഡി​പ്ലോ​മ പ്രോ​​ഗ്രാ​മു​ക​ൾ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ​യും അ​ഭി​മു​ഖ​ത്തി​ന്റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും പ്ര​വേ​ശ​നം. യു.​ജി.​സി നെ​റ്റ് നേ​ടി​യ​വ​ർക്ക് പ്ര​വേ​ശ​ന​ പ​രീ​ക്ഷയില്ല. അപേക്ഷ അയക്കേണ്ട അവസാന തീയതി ഒക്ടോബർ 31 ആണ്. 

യോ​ഗ്യത: 55 ശ​ത​മാ​നം മാ​ർക്കോ​ടെ നി​യ​മ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ​വ​ർക്കാ​ണ് പി​എ​ച്ച്.​ഡി പ്രോ​ഗ്രാ​മി​ന് അ​പേ​ക്ഷി​ക്കാ​നാ​വു​ക. സം​വ​ര​ണ വി​ഭാ​ഗ​ത്തി​ൽ പെ​ട്ട​വ​ർക്ക് നി​യ​മാ​നു​സൃ​ത ഇ​ള​വ് ല​ഭി​ക്കും. നി​യ​മ​മേ​ഖ​ല​യി​ൽ പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള പ്ര​ഫ​ഷ​ന​ലു​ക​ൾക്കാ​യി രൂ​പ​ക​ൽ​പ​ന ചെ​യ്ത​താ​ണ്​ എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ൽഎ​ൽ.​എം പ്രോ​ഗ്രാം

അപേക്ഷ

ഒ​ക്ടോ​ബ​ർ 31 ആ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന ദി​വ​സം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾക്കും അ​പേ​ക്ഷാ​ഫോ​മു​ക​ൾക്കും www.nuals.ac.in  സന്ദർശിക്കുക. സംശയങ്ങൾക്ക് ഫോൺ: 9446899006, 9446899035 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. 

ഡിപ്ലോമ ഇൻ വൊക്കേഷണൽ റീഹാബിലിറ്റേഷൻ

റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ഒരു വർഷത്തെ കോഴ്‌സായ ഡിപ്ലോമ ഇൻ വൊക്കേഷണൽ റീഹാബിലിറ്റേഷൻ കോഴ്‌സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം പാങ്ങപ്പാറയിലുള്ള സി. എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റലി ചലഞ്ച്ഡ് (എസ്.ഐ.എം.സി) അപേക്ഷ ക്ഷണിച്ചു. കേന്ദ്ര / സംസ്ഥാന സർക്കാരുകളുടെ അംഗീകൃത ബോർഡിൽ നിന്നുള്ള 12-ാം ക്ലാസ് പരീക്ഷകളിൽ 50 ശതമാനം മാർക്കാണ് പ്രവേശന യോഗ്യത. സംവരണ വിഭാഗങ്ങൾക്കുള്ള ഇളവുകൾ ലഭിക്കും. അവസാന തീയതി ഒക്ടോബർ 15. വിശദ വിവരങ്ങൾക്ക് ഫോൺ: 0471 2418524, 9895550399.

ഐ.ടി.ഐയിൽ അഡ്മിഷൻ

കഴക്കൂട്ടം ഗവ. (വനിത) ഐ.ടി.ഐയിൽ ഒഴിവുള്ള ട്രേഡുകളിലേക്ക് അഡ്മിഷൻ ലഭിയ്ക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 17 വരെ അപേക്ഷിക്കാം. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും (ഒറിജിനൽ+ ടി.സി ഉൾപ്പെടെ) സഹിതം അപേക്ഷകർ നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2418317, 9744900536.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോദിയുടെ റാലിക്ക് മുന്നോടിയായി ബംഗാളില്‍ ടിഎംസി-ബിജെപി സംഘര്‍ഷം; മന്ത്രിയുടെ വീടിന് നേരെ ആക്രമണം 

National
  •  a month ago
No Image

കിരീടം നിലനിർത്താൻ മെസ്സിയും ചരിത്രം കുറിക്കാൻ റൊണാൾഡോയും; ലോകകപ്പിന് മുമ്പ് മിന്നും ഫോമിൽ ഇതിഹാസങ്ങൾ

Football
  •  a month ago
No Image

ഗുജറാത്തില്‍ 2.05 ലക്ഷം കുട്ടികള്‍ക്ക് പോഷകാഹരക്കുറവ്; 1.69 ലക്ഷം പേര്‍ക്ക് ഭാരക്കുറവ്; സര്‍ക്കാര്‍ റിപ്പോര്‍ട്ട് 

National
  •  a month ago
No Image

വീട്ടമ്മയുടെ മാല കവർന്ന് ആറ്റിൽ ചാടി പ്രതി; പിന്നാലെ ചാടി പൊലിസും, സിനിമയെ വെല്ലുന്ന സാഹസികത

crime
  •  a month ago
No Image

കൊടുങ്ങല്ലൂരില്‍ നോട്ടമിട്ട് ട്വന്റി ട്വന്റിയും ബിഡിജെഎസും; തൃപ്പൂണിത്തറയില്‍ അനിശ്ചിതത്വം; ബിജെപിയില്‍ സീറ്റ് വിഭജന തര്‍ക്കമെന്ന് റിപ്പോര്‍ട്ട് 

Kerala
  •  a month ago
No Image

ഇന്ധന പ്രതിസന്ധിക്ക് ആശ്വാസം; 93,000 ടൺ എൽപിജിയുമായി 'ശിവാലികും' 'നന്ദ ദേവിയും' മറ്റന്നാൾ എത്തും, 22 കപ്പലുകൾ കൂടി വരാനുണ്ട്

National
  •  a month ago
No Image

മയിലിനെ കല്ലെറിഞ്ഞു കൊലപ്പെടുത്തി; തിരുവനന്തപുരത്ത് നേപ്പാൾ സ്വദേശി പിടിയിൽ

Kerala
  •  a month ago
No Image

ഗുണ്ടാ നേതാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം; നാലു പ്രതികള്‍ പിടിയില്‍ 

Kerala
  •  a month ago
No Image

കരൂരിൽ ട്രെയിനും കോളേജ് ബസും കൂട്ടിയിടിച്ച് അപകടം; 25 വിദ്യാർത്ഥികൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

National
  •  a month ago
No Image

പിഎസ്എല്ലിൽ നിന്നും ഐപിഎല്ലിലേക്കുള്ള കൂടുമാറ്റം; മുസറബാനിക്കെതിരെ നടപടിക്കൊരുങ്ങി പിസിബി

Cricket
  •  a month ago