HOME
DETAILS
MAL
കുവൈത്തിൽ ഉടൻ ഏകീകൃത ഇലക്ട്രോണിക് വാടക കരാർ സംവിധാനം
October 11, 2025 | 5:36 AM
കുവൈത്ത് സിറ്റി: വാടക കരാറുകൾ ഏകീകരിക്കുന്നതിനായി ഏകീകൃത ഇലക്ട്രോണിക് വാടക കരാർ സംവിധാനം നടപ്പിലാക്കാൻ കുവൈത്ത് ഒരുങ്ങുന്നു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റെ (PACI) വികസന പദ്ധതികളുടെ ഭാഗമായി അംഗീകാരം നൽകിയ അഞ്ച് പദ്ധതികളിൽ ഒന്നാണ് ഈ ഓൺലൈൻ പ്ലാറ്റ്‌ഫോം. വാടകയിടപാടുകൾ നിരീക്ഷിക്കാനും ശ്രദ്ധിക്കാനും വേണ്ടിയാണ് ഈ പുതിയ ഓൺലൈൻ പ്ലാറ്റ്‌ഫോം സ്ഥാപിക്കുന്നത്. ഇതുവഴി വാടക കരാറുകൾ രജിസ്റ്റർ ചെയ്യാനും അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഏകീകരിക്കാനും സാധിക്കും. കൂടാതെ, വാടകക്കാരൻ, ഉടമ, റിയൽ എസ്റ്റേറ്റ് ബ്രോക്കർ എന്നിവർ തമ്മിലുള്ള ബന്ധം കൂടുതൽ സുതാര്യമാക്കാൻ ഈ സംവിധാനം സഹായിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
Kuwait to soon have a unified electronic rental contract system
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."