HOME
DETAILS
MAL
കുവൈത്തിൽ പ്രവാസികളുടെ പാർപ്പിട വാടക കരാർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ PACI പുറത്തിറക്കി
Web Desk
October 11, 2025 | 5:56 AM
കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികളുടെ പാർപ്പിട വാടക കരാർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും ഇതിനു ആവശ്യമായ രേഖകളും സംബന്ധിച്ച് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. തിരിച്ചറിയൽ രേഖകളുടെ കൃത്യതയും ഭവന, സിവിൽ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന്റെയും ഭാഗമായാണ് പുതിയ നീക്കം. സ്വത്ത് ഉടമസ്ഥാവകാശ മാറ്റം, താമസ മേൽ വിലാസത്തിലെ മാറ്റം, വായ്പ തിരി ച്ചടവിന് കീഴിലുള്ള സ്വത്തുക്കളുടെ മാറ്റം എന്നിങ്ങനെ മൂന്ന് പ്രധാന സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ് പുതിയ മാർഗ നിർദേശം പുറത്തിറക്കിയിരിക്കുന്നത്. ഒരാൾ പുതിയ താമസ സ്ഥലത്തേക്ക് മാറുമ്പോഴും PACI രേഖകളിൽ അയാളുടെ പുതിയ മേൽ വിലാസം അപ്ഡേറ്റ് ചെയ്യുവാനും താഴെ പറയുന്ന രേഖകളാണ് വേണ്ടത്.
1. വാടകക്കാരന്റെ പേരിലുള്ള സാധുവായ താമസ വാടക കരാർ.
വാടക കരാർ ഇണയുടെ പേരിലാണ് ഉള്ളത് എങ്കിൽ പോലും ആശ്രിത വിസയിലുള്ള ഇവരുടെ കുട്ടികളെയും ഈ ഫയലിൽ ഉൾപ്പെടുത്താൻ സാധിക്കും.
2. വസ്തുവിന്റെ ഉടമാസ്ഥാവകാശ സർട്ടിഫിക്കറ്റിന്റെ പകർപ്പ് അല്ലെങ്കിൽ വാടകക്കാരന്റെയോ അവരുടെ നിയമപരമായ പ്രതിനിധിയുടെയോ പേരിൽ ഇഷ്യൂ ചെയ്ത ഏറ്റവും ഒടുവിലത്തെ മാസത്തെ വൈദ്യുതി ബിൽ.
3. അപേക്ഷയിൽ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സത്യവും ആധികാരികവുമാണെന്ന സത്യ വാങ്മൂലം
4. സ്ഥിരീകരണത്തിനായി വാടകക്കാരന്റെ സാധുവായ പാസ്‌പോർട്ടിന്റെ ഒരു പകർപ്പ്.
വാടക കരാറും വൈദ്യുതി മീറ്ററും ഒരേ വ്യക്തിയുടെ പേരിൽ രജിസ്റ്റർ ചെയ്തവരാണെങ്കിൽ മേൽ വിലാസം അപ്ഡേറ്റ് ചെയ്യുന്നതിന് താഴെ പറയുന്ന രേഖകൾ സമർപ്പിക്കണം.
- വാടകക്കാരന്റെയോ ഇണയുടെയോ പേരിലുള്ള വാടക കരാർ: (ഓട്ടോമേറ്റഡ് നമ്പർ ഉൾപ്പെടെ)
- താമസ രേഖ സജീവമാണെന്ന് സ്ഥിരീകരിക്കുന്നതിന് എടുവും ഒടുവിലുള്ള മാസത്തെ വൈദ്യുതി ബിൽ.
- അപേക്ഷയിൽ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സത്യവും ആധികാരികവുമാണെന്ന സത്യ വാങ്മൂലം
- തിരിച്ചറിയലിനായി വാടകക്കാരന്റെ പാസ്‌പോർട്ടിന്റെ ഒരു പകർപ്പ്.
PACI issues guidelines for updating residential rental contract information for expatriates in Kuwait
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."