HOME
DETAILS

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച അട്ടിമറി; സൗത്ത് ആഫ്രിക്കക്കെതിരെ നമീബിയക്ക് ചരിത്ര വിജയം

  
October 11, 2025 | 4:24 PM

Namibia crushes South Africa in T20I Namibia defeated South Africa by four wickets in the one-off T20I series

ടി-20യിൽ സൗത്ത് ആഫ്രിക്കയെ അട്ടിമറിച്ച് നമീബിയ. ഏക ടി-20 മത്സരത്തിന്റെ പരമ്പരയിൽ സൗത്ത് ആഫ്രിക്കയെ നാല് വിക്കറ്റുകൾക്കാണ് നമീബിയ തകർത്തത്.  ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ നമീബിയ നാല് വിക്കറ്റുകൾ ബാക്കിനിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി ജേസൺ സ്മിത്ത് ആണ് കാര്യമായ പ്രകടനം നടത്തിയത്. 30 പന്തിൽ 31 റൺസ് നേടിയാണ് താരം ടീമിന്റെ ടോപ് സ്‌കോറർ ആയത്. റൂബിൻ ഹെമാൻ 18 പന്തിൽ 23 റൺസും ലുയാൻ ഡെ പ്രിട്ടോറിയസ് 22 പന്തിൽ 22 റൺസും നേടി മികച്ച ചെറുത്തുനിൽപ്പ് നടത്തി. 

നമീബിയൻ ബൗളിങ്ങിൽ മൂന്നു വിക്കറ്റുകൾ വീഴ്ത്തിയ റൂബൻ ട്രമ്പൽമാനാണ് നിലവിലെ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജേതാക്കളെ എറിഞ്ഞുവീഴ്ത്തിയത്. നാലു ഓവറിൽ 28 റൺസ് വഴങ്ങിയാണ് താരം മൂന്നു വിക്കറ്റ് നേടിയത്. മാക്സ് ഹെയ്നോ രണ്ടു വിക്കറ്റുകളും ക്യാപ്റ്റൻ ജർഹാഡ് ഇറാസ്മസ്, ബെൻ ഷിക്കോങ്കോ, ജെജെ സ്മിത്ത് എന്നിവർ ഓരോ വീതം വിക്കറ്റുകളും സ്വന്തമാക്കി. 

നമിബിയെക്കായി സാനെ ഗ്രീൻ 23 പന്തിൽ പുറത്താവാതെ 30 റൺസ് നേടി മികച്ച പോരാട്ടം നടത്തിയപ്പോൾ നമീബിയ ചരിത്രവിജയം സ്വന്തമാക്കുകയായിരുന്നു. രണ്ട് ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്. ക്യാപ്റ്റൻ ഇറാസ്മസ് 21 പന്തിൽ 21നാണ് നേടി ടീമിന്റെ വിജയത്തിൽ നിർണായകമായ പങ്കുവഹിച്ചു. 

സൗത്ത് ആഫ്രിക്കയുടെ ബൗളിങ്ങിൽ നാന്ദ്ര ബർഗർ, ആൻഡിലെ സിമെലാനെ എന്നിവർ രണ്ടു വീതം വിക്കറ്റുകളും ക്യാപ്റ്റൻ ഡെണോവൻ ഫെരേര ഒരു വിക്കറ്റും സ്വന്തമാക്കി.

Namibia crushes South Africa in T20I. Namibia defeated South Africa by four wickets in the one-off T20I series. Batting first, South Africa scored 134 runs for the loss of eight wickets in 20 overs. Chasing the target, Namibia reached the target with four wickets to spare.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; സംഭവം പാലക്കാട്, പൊലിസ് അന്വേഷണം തുടങ്ങി

Kerala
  •  3 days ago
No Image

വാൽപ്പാറയിൽ പുലിയുടെ ആക്രമണം: നാല് വയസ്സുകാരൻ കൊല്ലപ്പെട്ടു

Kerala
  •  3 days ago
No Image

റോഡുകളിൽ മരണക്കെണി: കന്നുകാലി മൂലമുള്ള അപകടങ്ങളിൽ വർദ്ധന; നഷ്ടപരിഹാരം നൽകാനാകില്ലെന്ന് മധ്യപ്രദേശ് സർക്കാർ

National
  •  3 days ago
No Image

രണ്ട് വയസ്സുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; അമ്മയും മൂന്നാം ഭർത്താവും അറസ്റ്റിൽ

crime
  •  3 days ago
No Image

അടിച്ച് തകർത്ത് ഇന്ത്യൻ ബാറ്റേഴ്സ്; ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യക്ക് ഏകദിന പരമ്പര

Cricket
  •  3 days ago
No Image

ഇന്തോനേഷ്യ പ്രളയം: മരണം 900 കവിഞ്ഞു, 410 പേരെ കാണാതായി; ദുരിതാശ്വാസ കേന്ദ്രങ്ങൾക്കായി മണിക്കൂറുകളോളം നടന്ന് പ്രദേശവാസികൾ

International
  •  3 days ago
No Image

ഇഞ്ചുറി ടൈം ഷോക്ക്: ആഴ്സണലിനെ വീഴ്ത്തി ആസ്റ്റൺ വില്ല; 2-1ന് അട്ടിമറി ജയം

Football
  •  3 days ago
No Image

ദേശീയ ദിനാഘോഷത്തിനിടെ വാൾ വീശി, യുവാവിന് പരുക്ക്; ഫുജൈറയിൽ മൊറോക്കൻ യുവതി അറസ്റ്റിൽ

uae
  •  3 days ago
No Image

'ഇസ്റാഈൽ ജയിലുകളിൽ നടക്കുന്നത് വ്യവസ്ഥാപിത പീഡനം'; ദോഹ ഫോറത്തിൽ സയണിസ്റ്റ് രാഷ്ട്രത്തെ കടന്നാക്രമിച്ച് തുർക്കി

International
  •  3 days ago
No Image

റൺവേട്ടയിൽ 'ഹിറ്റ്മാൻ' ചരിത്രത്തിലേക്ക്: ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യൻ താരം

Cricket
  •  3 days ago