HOME
DETAILS

ബാഴ്സയുടെ എക്കാലത്തെയും മികച്ച അഞ്ച്‌ താരങ്ങൾ അവരാണ്: ഡേവിഡ് വിയ്യ

  
October 13 2025 | 14:10 PM

David Villa revealed five all time best players in Barcelona

ഫുട്ബോളിലെ ഒരുപിടി ഇതിഹാസ താരങ്ങൾ അവിസ്മരണീയമായ പോരാട്ടം കാഴ്ചവെച്ച ക്ലബാണ് ബാഴ്സലോണ. കറ്റാലന്മാരുടെ ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഇതിഹാസ താരങ്ങളുടെ പട്ടികയിൽ മുൻ നിരയിൽ തന്നെ ലയണൽ മെസിയുടെ പേര് ഉണ്ടായിരിക്കും. ഇപ്പോൾ മെസിയടക്കം ബാഴ്‌സയിലെ ഏറ്റവും മികച്ച അഞ്ചു താരങ്ങൾ ആരൊക്കെയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സ്പാനിഷ് ഇതിഹാസം ഡേവിഡ് വിയ്യ. 

ഒന്നാമതായി തന്നെ ലയണൽ മെസിയെയാണ് വിയ്യ ബാഴ്സയുടെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുത്തത്. സ്പാനിഷ് ടീമിലെ തന്റെ സഹതാരങ്ങളായ സാവി, ആന്ദ്രേ ഇനിയേസ്റ്റ എന്നിവരെയും വിയ്യ മികച്ച താരങ്ങളായി കണക്കാക്കി. ബ്രസീലിന്റെ ഇതിഹാസ താരമായ റൊണാൾഡീഞ്ഞോയെയാണ് സ്പാനിഷ് താരം പിന്നീട് തെരഞ്ഞെടുത്തത്. അവസാനമായി ലൂയിസ് എൻറിക്വയെയും വിയ്യ ബാഴ്സയുടെ മികച്ച താരമായി തെരഞ്ഞെടുത്തു. 

പിഎസ്ജി തങ്ങളുടെ ചരിത്രത്തിലെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത് എൻറിക്വയുടെ കീഴിലാണ്.  ഇറ്റാലിയൻ വമ്പൻമാരായ ഇന്റർ മിലാനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് പാരീസ് സെയ്ന്റ് ജെർമെയ്ൻ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ ട്രബിൾ കിരീടം സ്വന്തമാക്കാനും പിഎസ്ജിക്ക് സാധിച്ചിരുന്നു. 

ഇതോടെ രണ്ട് വ്യത്യസ്ത ക്ലബ്ബുകൾക്കൊപ്പം ട്രെബിൾ കിരീടം നേടുന്ന രണ്ടാമത്തെ പരിശീലകനായി മാറാനാണ് എൻറിക്വക്ക് സാധിച്ചത്. 2014-15 സീസണിൽ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണക്കൊപ്പമാണ്‌ ഇതിനുമുമ്പ് എൻറിക്വ ട്രബിൾ കിരീടം സ്വന്തമാക്കിയത്. ഈ നേട്ടത്തിൽ എത്തിയ ആദ്യ പരിശീലകൻ പെപ് ഗ്വാർഡിയോളയാണ്. ബാഴ്സലോണ, മാഞ്ചസ്റ്റർ സിറ്റി എന്നീ ടീമുകൾക്കൊപ്പം ആയിരുന്നു ഗ്വാർഡിയോള ട്രെബിൾ കിരീട നേട്ടം കൈവരിച്ചത്. കറ്റാലൻമാർക്കൊപ്പം 2008-09 സീസണിലും മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം 2022-23 സീസണിലും ആയിരുന്നു ഗ്വാർഡിയോള ട്രബിൾ കിരീടം സ്വന്തമാക്കിയത്.

Barcelona is a club where a handful of football legends have played an unforgettable role. Spanish legend David Villa has now revealed who his five best players are at Barcelona.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2 ലക്ഷം ഡോളറിന്റെ വസ്തു സ്വന്തമാക്കിയാൽ ഉടൻ റെസിഡൻസി വിസ; പുത്തൻ ചുവടുവയ്പ്പുമായി ഖത്തർ

qatar
  •  2 hours ago
No Image

മകന് ഇ.ഡി സമൻസ് ലഭിച്ചിട്ടില്ല, രണ്ട് മക്കളിലും അഭിമാനം മാത്രം: മുഖ്യമന്ത്രി പിണറായി വിജയൻ

Kerala
  •  2 hours ago
No Image

ഭക്ഷണം കഴിച്ച ശേഷം ​ഹോട്ടലിൽ തുകയായി നൽകുന്നത് ചില്ലറകൾ; എണ്ണി തിട്ടപ്പെടുത്തുന്നതിനിടെ നേർച്ചപ്പെട്ടിയുമായി കടന്നുകളയും; മോഷ്ടാവ് പിടിയിൽ

Kerala
  •  3 hours ago
No Image

റെക്കോർഡ് നേട്ടവുമായി ഇത്തിഹാദ് എയർവേയ്സ്; ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിച്ചത് 4 പുതിയ അന്താരാഷ്ട്ര റൂട്ടുകൾ

uae
  •  3 hours ago
No Image

ഫ്ലെക്സിബിൾ ജോലി സമയം കൂടുതൽ ഇമാറാത്തികളെ സ്വകാര്യ മേഖലയിലേക്ക് ആകർഷിക്കും; യുഎഇയിലെ തൊഴിൽ വിദ​ഗ്ധർ 

uae
  •  3 hours ago
No Image

ബാഴ്സയുടെ പഴയ നെടുംതൂണിനെ റാഞ്ചാൻ മെസിപ്പട; വമ്പൻ നീക്കത്തിനൊരുങ്ങി മയാമി

Football
  •  3 hours ago
No Image

എടപ്പാളിൽ സ്കൂൾ ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം: ഒരാൾ മരിച്ചു; 12 പേർക്ക് പരുക്ക്

Kerala
  •  3 hours ago
No Image

മിഡിൽ ഈസ്റ്റിലെ ആദ്യ 6G പരീക്ഷണം വിജയം; സെക്കന്റിൽ 145 ജിബി വേഗതയുമായി റെക്കോർഡ് നേട്ടം

uae
  •  4 hours ago
No Image

കുരവയിട്ടും കൈമുട്ടിയും പ്രിയപ്പെട്ടവരെ വരവേറ്റ് ഗസ്സക്കാര്‍; പലരും തിരിച്ചെത്തുന്നത് പതിറ്റാണ്ടുകള്‍ക്ക് ശേഷം

International
  •  4 hours ago
No Image

സെവാഗിന്റെ ട്രിപ്പിൾ സെഞ്ച്വറി റെക്കോർഡ് അവൻ തകർക്കും: കൈഫ്

Cricket
  •  4 hours ago