HOME
DETAILS

ദുബൈ മെട്രോ യാത്രക്കാരുടെ ശ്രദ്ധക്ക്; ഇക്കാര്യങ്ങൾ അറിഞ്ഞാൽ പിഴയടക്കേണ്ടി വരില്ല

  
October 14 2025 | 04:10 AM

dubai metro etiquette avoid fines by following rules

ദുബൈ: ദുബൈ മെട്രോയിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക. നിന്ന് യാത്ര ചെയ്യേണ്ട സ്ഥലത്ത് ഇരിക്കുന്നതോ ഉറങ്ങുന്നതോ ശിക്ഷാർഹമാണ്. യാത്രക്കാരുടെ സഞ്ചാരം തടസ്സപ്പെടുത്തുന്നതോ അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ ഇരിക്കുന്നതോ ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) നിരോധിച്ചിട്ടുണ്ട്. ഇങ്ങനെ ചെയ്താൽ 100 ദിർഹം മുതൽ പിഴ ഈടാക്കൻ സാധ്യതയുണ്ട്.

തിരക്കേറിയ സമയങ്ങളിൽ യാത്രക്കാർ മര്യാദയോടെയും ഉത്തരവാദിത്തത്തോടെയും പെരുമാറണമെന്ന് RTA ആവശ്യപ്പെടുന്നു. യാത്രക്കാർക്കുള്ള പ്രധാന മാർഗ്ഗനിർദ്ദേശങ്ങൾ ഇവയാണ്:

1) വ്യക്തിഗത ഇടം മാനിക്കുക
2) മെട്രോ കമ്പാർട്ട്‌മെന്റുകളുടെ ഉൾവശത്തേക്ക് നീങ്ങുക
3) മറ്റുള്ളവർ ഇറങ്ങിയ ശേഷം മാത്രം കയറുക
4) യാത്രക്കാർ അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ ഇരിക്കരുത്

ഈ നിയമങ്ങൾ പാലിക്കാത്തവരിൽ നിന്ന് RTA പിഴ ഈടാക്കും. കമ്പാർട്ട്‌മെന്റുകളിൽ ഉൾവശത്തേക്ക് നീങ്ങുക, തറയിൽ ഇരിക്കാതിരിക്കുക, വ്യക്തിഗത ഇടം ബഹുമാനിക്കുക തുടങ്ങിയ അടിസ്ഥാന മര്യാദകൾ പാലിക്കുന്നത് മെട്രോ യാത്ര സുഗമമാക്കാൻ സഹായിക്കും.

സമീപകാലത്ത് ഒരു യാത്രക്കാരൻ സോഷ്യൽ മീഡിയയിലൂടെ, മെട്രോ കമ്പാർട്ട്‌മെന്റുകളുടെ ഇടയിലുള്ള ഭാഗങ്ങളിൽ ഇരിക്കുന്നത് തടയാൻ “ഇവിടെ ഇരിക്കരുത്” എന്ന സ്റ്റിക്കറുകൾ ഒട്ടിക്കണമെന്നോ പിഴ ചുമത്തണമെന്നോ നിർദ്ദേശിച്ചിരുന്നു. ഇത്തരം പ്രവർത്തികൾ തിരക്കുള്ള സമയങ്ങളിൽ യാത്രക്കാരുടെ സഞ്ചാരത്തെ തടസ്സപ്പെടുത്തുന്നു.

ഈ ആശങ്ക ഉന്നയിച്ചതിന് RTA യാത്രക്കാരനോട് നന്ദി പറഞ്ഞു. കൂടാതെ, അസൗകര്യത്തിന് ക്ഷമാപണം നടത്തുകയും ചെയ്തു. മെട്രോയിൽ പതിവായി ഇൻസ്‌പെക്ടർമാർ പരിശോധന നടത്തുന്നുണ്ടെന്നും നിയമലംഘനം നടത്തുന്നവർക്ക് പിഴ ചുമത്തുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

യാത്രക്കാർക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, മെട്രോ സ്റ്റേഷൻ ജീവനക്കാരെ നേരിട്ട് സമീപിച്ച് പരാതി അറിയിക്കാം.

ദിവസേന ഏകദേശം 900,000 യാത്രക്കാരാണ് ദുബൈ മെട്രോ ഉപയോ​ഗിക്കുന്നത്. സുരക്ഷയും സൗകര്യവും ഉറപ്പാക്കാൻ, RTA മര്യാദ, ടിക്കറ്റ് നിയമങ്ങൾ, പെരുമാറ്റം, ആരോഗ്യം, സുരക്ഷ എന്നിവ ഉൾക്കൊള്ളുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

Be mindful of your surroundings and behavior when riding the Dubai Metro. Avoid obstructing movement, sitting in non-passenger areas, and engaging in activities that may cause inconvenience to fellow passengers. Familiarize yourself with RTA rules and regulations to avoid fines ranging from AED 100 to AED 2,000



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊന്നണിയുന്നത് സ്വപ്നമായി മാറുമോ? 500 ദിർഹം കടന്ന് യുഎഇയിലെ സ്വർണവില

uae
  •  an hour ago
No Image

ദലിത് ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യക്ക് കാരണക്കാരനായ ഡി.ജി.പിയെ നിർബന്ധിത അവധിയിൽ വിട്ടു; അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തം, രാഹുൽ ഗാന്ധി വൈകീട്ട് എത്തും

National
  •  2 hours ago
No Image

ദുബൈ ഗ്ലോബൽ വില്ലേജ് ബുധനാഴ്ച തുറക്കും; സന്ദർശകർക്കായി നാല് ബസ് റൂട്ടുകൾ പുനരാരംഭിച്ച് ആർടിഎ

uae
  •  2 hours ago
No Image

പി.എഫില്‍ നിന്ന് ഇനി 100 ശതമാനം തുകയും പിന്‍വലിക്കാം; നടപടികള്‍ ഉദാരമാക്കി ഇ.പി.എഫ്.ഒ, തീരുമാനങ്ങള്‍ അറിയാം

info
  •  2 hours ago
No Image

ഫുട്ബാളിലെ എക്കാലത്തെയും മികച്ച മൂന്ന് താരങ്ങൾ അവരാണ്: ഇബ്രാഹിമോവിച്ച്

Football
  •  2 hours ago
No Image

യുഎഇയിൽ ഒരു ജോലിയാണോ ലക്ഷ്യം? എങ്കിലിതാ ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം

uae
  •  2 hours ago
No Image

സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്ഥലങ്ങളിലും ആര്‍.എസ്.എസ് പരിപാടികള്‍ നിരോധിക്കാന്‍ കര്‍ണാടക; തമിഴ്‌നാട്ടിലെ നിയന്ത്രണത്തെ കുറിച്ച് പഠിക്കാന്‍ നിര്‍ദ്ദേശിച്ച് സിദ്ധരാമയ്യ

National
  •  3 hours ago
No Image

മൂന്ന് പൊലിസുകാരെ കൊലപ്പെടുത്തിയ മാവോയിസ്റ്റ് മൂന്നാറില്‍ അതിഥി തൊഴിലാളി ചമഞ്ഞ് ഭാര്യക്കൊപ്പം എസ്റ്റേറ്റില്‍ ജോലി ; അറസ്റ്റ് ചെയ്ത് എന്‍ഐഎ

Kerala
  •  4 hours ago
No Image

ഷാഫിക്കെതിരായ അതിക്രമത്തിൽ എസ്.പിയുടെ വെളിപ്പെടുത്തൽ; ആഭ്യന്തരവകുപ്പ് പ്രതിരോധത്തിൽ

Kerala
  •  4 hours ago
No Image

എ.എഫ്.സി ഏഷ്യന്‍ കപ്പ് യോഗ്യത; നിർണായക പോരാട്ടത്തിന് സിംഗപ്പൂരിനെതിരെ ഇന്ത്യയിറങ്ങുന്നു

Football
  •  4 hours ago