ഏഴ് മക്കളെ വെടിവെച്ചുകൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു; കൂട്ടക്കൊലയ്ക്ക് പിന്നിൽ മാനസിക പ്രശ്നങ്ങളെന്ന് സൂചന
ബെംഗാസി: ലിബിയയിലെ ബെംഗാസിയിൽ ഏഴ് മക്കളെ വെടിവച്ചുകൊന്ന ശേഷം പിതാവ് ജീവനൊടുക്കി. സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പിതാവ് കുട്ടികൾക്ക് നേരെ നിറയൊഴിച്ചതെന്നാണ് സൂചന. കൊല്ലപ്പെട്ട കുട്ടികളുടെ മൃതദേഹങ്ങൾ കാറിനുള്ളിൽ കണ്ടെത്തി.
അഞ്ച് മുതൽ 13 വയസ്സ് വരെ പ്രായമുള്ള ഏഴ് മക്കളുടെയും മൃതദേഹങ്ങൾ 'അൽ-ഹവാരി' പ്രദേശത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ നിന്നാണ് കണ്ടെത്തിയത്. കൊല്ലപ്പെട്ട കുട്ടികൾ സ്കൂൾ യൂണിഫോം ധരിച്ച നിലയിലായിരുന്നു. കുട്ടികളെ കൊലപ്പെടുത്താൻ ഉപയോഗിച്ച പിസ്റ്റൾ പിതാവിന്റെ ശരീരത്തിനടുത്ത് കണ്ടെത്തി. പ്രാഥമിക അന്വേഷണത്തിൽ പിതാവ് മക്കളെ കൊന്ന ശേഷം ആത്മഹത്യ ചെയ്തതാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.
"കാറിന്റെ സീറ്റുകളിൽ ആറ് കുട്ടികളേയും ഡിക്കിയിൽ ഒരാളേയും കണ്ടെത്തി," ബെംഗാസി സുരക്ഷാ ഡയറക്ടർ ജനറൽ സലാ ഹൗഇദി പറഞ്ഞു.
കൂട്ടക്കൊല നടത്തിയ പിതാവിന് ഗുരുതരമായ മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് സ്വേ ഗോത്രങ്ങളുടെ സുപ്രീം കൗൺസിൽ തലവൻ ഷെയ്ഖ് അൽ-സെനുസ്സി അൽ-ഹ്ലീഖ് അൽ-സൂയി 'അൽ-വാസത്' വെബ്‌പോർട്ടലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഭാര്യയുമായി വേർപിരിഞ്ഞതിന് ശേഷം ഇയാൾ ഒറ്റപ്പെട്ട ജീവിതമായിരുന്നു നയിച്ചിരുന്നതെന്നും മാനസിക അസ്ഥിരതയുടെ ലക്ഷണങ്ങൾ കാണിച്ചിരുന്നെന്നും കുടുംബാംഗങ്ങളും സാക്ഷികളും സ്ഥിരീകരിച്ചു. പ്രതിനിധി സഭ നിയമിച്ച സർക്കാരിന്റെ പ്രധാനമന്ത്രി ഒസാമ ഹമദ് സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
shocking bengasi horror: hassan al-sooey kills his 7 kids aged 5-13 in car after school, then takes own life with licensed gun. probe points to severe mental problems and sorcery involvement.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."