ഭർത്താവിന് കഷണ്ടിയാണെന്ന് തിരിച്ചറിഞ്ഞത് വിവാഹശേഷം; വിഗ്ഗ് വെച്ച് വഞ്ചിച്ചെന്ന് പരാതിയുമായി യുവതി
നോയിഡ: വിവാഹത്തിന് മുൻപ് ഭർത്താവ് കഷണ്ടി മറച്ചുപിടിക്കാൻ വിഗ്ഗ് ഉപയോഗിച്ചുവെന്ന പരാതിയുമായി യുവതി രംഗത്ത്. നോയിഡ സ്വദേശിനിയായ ലവിക ഗുപ്ത എന്ന യുവതിയാണ് ഭർത്താവ് സന്യാം ജെയിനിനും കുടുംബത്തിനുമെതിരെ തന്നെ വഞ്ചിച്ചെന്ന് കാണിച്ച് ബിസ്രാഖ് പൊലിസിൽ പരാതി നൽകിയത്. തന്നെയും കുടുംബത്തെയും വഞ്ചിച്ചാണ് ഈ വിവാഹം നടത്തിയതെന്നാണ് ലവിക ആരോപിക്കുന്നത്.
സന്യാം ജെയിനിന് കഷണ്ടിയുണ്ടെന്ന വിവരം വിവാഹത്തിന് മുൻപ് മറച്ചുപിടിച്ചു. കൂടാതെ വിഗ്ഗ് ഉപയോഗിച്ചാണ് ഇയാൾ വിവാഹച്ചടങ്ങുകളിൽ പങ്കെടുത്തത്. വിവാഹശേഷം മാത്രമാണ് താൻ ഈ സത്യം അറിഞ്ഞതെന്ന് യുവതി പൊലിസിന് നൽകിയ പരാതിയിൽ പറയുന്നു. ഭർത്താവിന് ലഹരിമരുന്ന് കടത്തുമായി ബന്ധമുണ്ടെന്നും തായ്‌ലൻഡ് യാത്ര കഴിഞ്ഞു വരുമ്പോൾ കഞ്ചാവ് കടത്താൻ തന്നെ നിർബന്ധിച്ചുവെന്നും ലവിക ആരോപിച്ചു.
ഭർത്താവിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് പൊലിസിനെ അറിയിക്കുമെന്ന് പറഞ്ഞപ്പോൾ, തന്റെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും ശാരീരികമായി ഉപദ്രവിച്ചതായും പരാതിയിലുണ്ട്.
2024 ജനുവരി 16-നായിരുന്നു ഇവരുടെ വിവാഹം. ലവികയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സന്യാം ജെയിനും കുടുംബാംഗങ്ങളും ഉൾപ്പെടെ അഞ്ച് പേർക്കെതിരെ ബിസ്രാഖ് പൊലിസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾക്ക് പുറമെ സ്ത്രീധന നിരോധന നിയമപ്രകാരമുള്ള (സെക്ഷൻ 3, 4) കുറ്റങ്ങളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലിസ് അറിയിച്ചു.
A woman named Lavika Gupta has filed a police complaint against her husband, Sanyam Jain, and his family, alleging that they deceived her by hiding his baldness with a wig before their marriage in January 2024. Beyond the concealment of his physical appearance, the victim leveled serious allegations involving domestic violence and criminal activity.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."