നേരത്തെ ഒക്ടോബർ 17 ന് സിപിഐ മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റി അംഗം രൂപേഷ് (സതീഷ്) അടക്കം 210 പേർ ബസ്‌തർ ജില്ലയിലെ ജഗ്‌ദൽപൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. 153 ആയുധങ്ങളും ഇവർ പൊലീസിന് കൈമാറിയിരുന്നു. സമാനമായി ഒക്ടോബർ രണ്ടിന് ബിജാപൂർ ജില്ലയിൽ 103 മാവോയിസ്റ്റുകളും കീഴടങ്ങിയിരുന്നു. ഇവരിൽ തലയ്ക്ക് ഒരു കോടി രൂപ വീതം ഇനാം പ്രഖ്യാപിച്ച 49 പേരും ഉൾപ്പെട്ടിരുന്നു. 22 സ്ത്രീകളും കീഴടങ്ങിയ സംഘത്തിൽ ഉൾപ്പെടുന്നു. മാവോയിസ്റ്റ് സംഘടനയിലെ ഉന്നത നേതാക്കൾ, കമാൻഡർമാർ, പ്രാദേശിക ഭരണ വിഭാഗങ്ങളിലെ അംഗങ്ങൾ എന്നിവരുൾപ്പെടെ വിവിധ തലങ്ങളിലുള്ളവരാണ് കീഴടങ്ങിയത്.
സംസ്ഥാന സർക്കാരിന്റെ 'പുന മാർഗം' പദ്ധതിയുടെ ഭാഗമായാണ് മാവോയിസ്റ്റുകളുടെ കൂട്ടത്തോടെയുള്ള കീഴടങ്ങൽ. ഇത് 'പുനർജന്മത്തിലേക്കുള്ള പാത' എന്ന അർത്ഥത്തിലാണ് അറിയപ്പെടുന്നത്. കീഴടങ്ങിയ ഓരോരുത്തർക്കും സാധാരണ ജീവിതത്തിലേക്ക് തിരികെവരാൻ സഹായമായി 50,000 രൂപയുടെ ചെക്ക് സർക്കാർ കൈമാറി.
In Chhattisgarh, 21 Maoists surrendered to authorities, handing over their weapons.