HOME
DETAILS

പിഎം ശ്രീ വിവാദം: തീരുമാനം കടുപ്പിച്ച് സിപിഐ; എക്സിക്യൂട്ടീവ് യോഗം ഇന്ന് ആലപ്പുഴയിൽ

  
Web Desk
October 27, 2025 | 2:27 AM

pm shri controversy cpi hardens stand executive meeting in alappuzha today

ആലപ്പുഴ: പിഎം ശ്രീ പദ്ധതി സംബന്ധിച്ച നിലപാട് തീരുമാനിക്കാൻ നിർണ്ണായകമായ സിപിഐ എക്സിക്യൂട്ടീവ് യോഗം ഇന്ന് ആലപ്പുഴയിൽ ചേരും. കരാറിൽ നിന്ന് പിന്മാറണമെന്ന പാർട്ടി ആവശ്യം വിദ്യാഭ്യാസ വകുപ്പും സിപിഎമ്മും അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ഇന്ന് എക്സിക്യൂട്ടീവ് യോഗം ചേരുന്നത്. അതേസമയം, പ്രതിസന്ധി പരിഹരിക്കാനായി സിപിഎം സമവായ നീക്കങ്ങൾ ഊർജ്ജിതമാക്കി.

രാവിലെ അടിയന്തരമായി ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നിലവിലെ സാഹചര്യം വിലയിരുത്തും. സിപിഐയെ അനുനയിപ്പിക്കാനുള്ള ഫോർമുലകൾ യോഗത്തിൽ ചർച്ചയാകും. വിദേശ പര്യടനം കഴിഞ്ഞ് മടങ്ങിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കളും ഇന്ന് ആലപ്പുഴയിലെത്തുന്നുണ്ട്. മുഖ്യമന്ത്രി ഇന്ന് ബിനോയ് വിശ്വത്തെ നേരിട്ട് ഫോണിൽ വിളിച്ച് സംസാരിച്ചു.

മന്ത്രിസഭയെ നോക്കുകുത്തിയാക്കി, മുന്നണി മര്യാദകൾ ലംഘിച്ച് ചർച്ച ചെയ്യാതെയാണ് പിഎം ശ്രീ കരാർ ഒപ്പിട്ടതെന്നാണ് സിപിഐയുടെ വിലയിരുത്തൽ. മന്ത്രിമാരെ കാബിനറ്റ് യോഗത്തിൽ നിന്ന് പിൻവലിക്കുക, രാജിവെപ്പിക്കുക തുടങ്ങിയ കടുത്ത നിർദ്ദേശങ്ങളാണ് കഴിഞ്ഞ സെക്രട്ടേറിയറ്റ് യോഗത്തിൽ ഉയർന്നത്. കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെ കടുത്ത നിലപാടിലേക്ക് നീങ്ങാനാണ് സാധ്യതയെങ്കിലും പാർട്ടി മുന്നണി വിടില്ല.

പിഎം ശ്രീ വിഷയത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സിപിഐ സ്വീകരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സമവായ സാധ്യതകൾ തേടി സിപിഎം ഇന്ന് തിരുവനന്തപുരത്ത് അടിയന്തര സെക്രട്ടേറിയറ്റ് യോഗം ചേരുന്നത്. പ്രതിസന്ധി എത്രയും പെട്ടെന്ന് പരിഹരിക്കാനാണ് സിപിഎം ശ്രമം.

 

 

The PM SHRI controversy is an internal dispute within Kerala's ruling Left Democratic Front (LDF) coalition, primarily between the CPI(M) (Communist Party of India (Marxist)) and the CPI (Communist Party of India).

The core of the issue is the LDF government's decision, led by the CPI(M)'s General Education Minister, to sign a Memorandum of Understanding (MoU) with the Central Government for the PM Schools for Rising India (PM-SHRI) scheme



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല തീർത്ഥാടകരെ വഴിയിൽ ഇറക്കിവിട്ട സംഭവം; കെഎസ്ആർടിസി ഡ്രൈവർ തെറിച്ചു, കണ്ടക്ടർക്ക് സ്ഥലം മാറ്റം; നടപടിയുമായി ഗതാഗത മന്ത്രി

Kerala
  •  13 days ago
No Image

റമദാൻ പൊതുമാപ്പ്; 1856 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ദുബൈ ഭരണാധികാരി

uae
  •  13 days ago
No Image

സർക്കാരിന് ഇരട്ട പ്രഹരം; മെഡിക്കൽ കോളേജ് അധ്യാപകർക്കൊപ്പം പിജി ഡോക്ടർമാരും സമരത്തിന്; നാളെ ഒപി ബഹിഷ്‌കരിക്കും

Kerala
  •  13 days ago
No Image

44 വര്‍ഷങ്ങള്‍ക്ക് ശേഷം വൈപ്പിന്‍ വിഷമദ്യ ദുരന്തത്തിലെ അവസാന ഇരയും മരിച്ചു

Kerala
  •  13 days ago
No Image

യുഎഇയുടെ ഫ്ലോട്ടിംഗ് ആശുപത്രിയിൽ ഫലസ്തീനീ പെൺകുട്ടിക്ക് അതിജീവനത്തിന്റെ പുതുജീവൻ; ഗസ്സയ്ക്ക് തണലായി ഓപ്പറേഷൻ ഗാലന്റ് നൈറ്റ്

uae
  •  13 days ago
No Image

പേരാമ്പ്രയിൽ സിപിഎം പ്രവർത്തകനെ വെട്ടിയ കേസ്: രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിൽ

Kerala
  •  13 days ago
No Image

ദുബൈ റെസിഡൻസി വിസ ഇനി എളുപ്പത്തിൽ ലഭ്യമാകും; 'യൂണിഫൈഡ് ഹെൽത്ത് സ്‌ക്രീനിംഗ്' സേവനം ആരംഭിച്ച് അധികൃതർ | Dubai Residency Visa

uae
  •  13 days ago
No Image

ജയലക്ഷ്മി സിൽക്സിലെ തീപിടുത്തത്തിൽ 50 കോടിയുടെ നഷ്ടമെന്ന് പരാതി; കാരണം അവ്യക്തമെന്ന് ഫയർഫോഴ്സ്; പൊലിസ് കേസെടുത്തു

Kerala
  •  13 days ago
No Image

ട്രംപിന്റെ ജനപ്രീതി ഇടിയുന്നു; യുഎസ് ചരിത്രത്തിലെ മോശം ഭരണാധികാരിയെന്ന് ജനവിധി; 2026 മിഡ് ടേം തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ആശങ്ക

latest
  •  13 days ago
No Image

പ്രവാസി തൊഴില്‍ അനുമതി രണ്ട് വര്‍ഷമായി; ഒമാനില്‍ പുതുക്കിയ തൊഴില്‍ നയം പ്രാബല്യത്തില്‍

oman
  •  13 days ago