ഒരുമ്പെട്ടിറങ്ങി റഷ്യ; ആണവശേഷിയുള്ള മിസൈല്‍ പരീക്ഷിച്ചു, സൈനിക മേധാവിയുമായുള്ള കൂടിക്കാഴ്ചക്ക് പുടിനെത്തിയത് സൈനിക വേഷത്തില്‍
മോസ്‌കോ: ആണവ ശേഷിയുള്ളതും ശക്തിയുള്ളതുമായ പുതിയ ക്രൂയിസ് മിസൈല്‍ പരീക്ഷിച്ച് റഷ്യ. ഉക്രൈനിലെ സൈനിക നടപടിയെ ചൊല്ലിയും എണ്ണ വില്‍പനയെ ചൊല്ലിയും പാശ്ചാത്യ ശക്തികളുമായി ഇടഞ്ഞു നില്‍ക്കുന്നതിനിടെയാണ് നീക്കം. ബ്യൂറെവെസ്റ്റ്‌നിക് മിസൈലാണ് റഷ്യ വിജയകരമായി പരീക്ഷിച്ചത്. ഒക്ടോബര്‍ 21നായിരുന്നു മിസൈലിന്റെ പരീക്ഷണം നടത്തിയത്. ഏതൊരു പ്രതിരോധത്തെയും മറികടക്കാന്‍ ശേഷിയുള്ളതാണ് ബ്യൂറെവെസ്റ്റ്‌നിക് മിസൈലെന്നാണ് റഷ്യ അവകാശപ്പെടുന്നത്.
ലോകത്ത് മറ്റാര്‍ക്കും ഇല്ലാത്ത ആയുധമാണിതെന്ന് പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ പറഞ്ഞു. ഞായറാഴ്ച റഷ്യന്‍ സൈനിക ജനറല്‍ വലേറി ജെറോസിമോവുമായി പുട്ടിന്‍ കൂടിക്കാഴ്ച നടത്തി. സൈനികവേഷത്തിലാണ് പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ പങ്കെടുത്തത്. ശക്തിയേറിയ ആണവ മിസൈല്‍ 15 മണിക്കൂറോളം വായുവില്‍ പറക്കാന്‍ ശേഷിയുള്ളതാണെന്നു വലേറി ജെറോസിമോവ് പുട്ടിനെ അറിയിച്ചു. 'അതല്ല പരിധി' എന്നും ജെറാസിമോവ് പറഞ്ഞു. മിസൈല്‍ 14,000 കി.മീ (8,700 മൈല്‍) പിന്നിട്ടതായും അദ്ദേഹം വ്യക്തമാക്കി.
പുട്ടിന്‍ സൈനിക മേധാവിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ഭാഗങ്ങള്‍ ക്രെംലിന്‍ പുറത്തു വിട്ടിട്ടുണ്ട്. 'സാധ്യമായ ഉപയോഗങ്ങള്‍ നമ്മള്‍ നിര്‍ണ്ണയിക്കണ്ടതുണ്ട്. ഈ ആയുധങ്ങള്‍ നമ്മുടെ സായുധ സേനയ്ക്ക് വിന്യസിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ തുടങ്ങുകയും വേണം,' പുടിന്‍ ജെറാസിമോവിനോട് പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്.
പരിധിയില്ലാത്ത ദൂരവും പ്രവചനാതീതമായ പറക്കല്‍ പാതയുമുള്ള പുതിയ മിസൈല്‍ നിലവിലുള്ള മാത്രമല്ല ഭാവിയിലുള്ള മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്ക് മുന്നിലും അജയ്യമാണെന്ന് പുടിന്‍ അവകാശപ്പെട്ടു.
💬 President #Putin: In order to minimize needless casualties, I ask that all exhaustive measures be taken to ensure the surrender of Ukrainian servicemen (wishing to lay down arms).
— MFA Russia 🇷🇺 (@mfa_russia) October 26, 2025
Historically, the Russian army has always shown mercy to a defeated enemy. pic.twitter.com/ZXq2lt7Glb
ഉക്രൈന്‍ യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കുന്നതിനായി യു.എസ് റഷ്യക്കു മേല്‍ സമ്മര്‍ദം ചെലുത്തുകയാണ്. സംഘര്‍ഷം അവസാനിപ്പിക്കാന്‍ റഷ്യ തയാറായില്ലെങ്കില്‍ യുദ്ധത്തിന്റെ ഗതിമാറ്റാന്‍ ശേഷിയുള്ള ദീര്‍ഘദൂര ടോമാഹോക്ക് മിസൈലുകള്‍ ഉക്രൈന് കൈമാറുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം, പാശ്ചാത്യ സമ്മര്‍ദങ്ങള്‍ക്ക് മുന്നില്‍ തല കുനിക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് മിസൈല്‍ വിക്ഷേപണത്തിലൂടെ റഷ്യ നല്‍കുന്നതെന്നാണ് വിലയിരുത്തല്‍. ഇതിനുള്ള മറുപടിയായി കൂടിയാണ് വാഷിങ്ടണ്‍ ഉള്‍പ്പെടെ ആക്രമണപരിധിയില്‍ വരുന്ന ആണവ മിസൈല്‍ റഷ്യ പരീക്ഷിച്ചതെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ബുധനാഴ്ച നടന്ന റഷ്യയുടെ തന്ത്രപരമായ ആണവ സേനകളുടെ പരിശീലന മിസൈല്‍ വിക്ഷേപണങ്ങള്‍ ഉള്‍പ്പെടുന്ന പരിശീലന അഭ്യാസങ്ങള്‍ക്കും പുടിന്‍ നേരിട്ടെത്തിയിരുന്നു. ട്രംപുമായുള്ള ഉക്രൈനിലെ ഉച്ചകോടി നിര്‍ത്തിവെച്ച് സമയത്തായിരുന്നു ഇത്.
russia conducts a successful test of its new nuclear-capable and powerful cruise missile burevestnik on october 21, amid rising tensions with western powers over ukraine and oil trade. the missile is claimed to overcome any defense system.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."