ഗതാഗതം സുഗമമാക്കാനും, റോഡ് അപകടങ്ങൾ കുറയ്ക്കാനും യുഎഇ അവതരിപ്പിച്ച പ്രധാന നിയമങ്ങൾ; കൂടുതലറിയാം
അബൂദബി: യുഎഇയിലെ ജനസംഖ്യ വർധിക്കുന്നതിനനുസരിച്ച് റോഡ് ഗതാഗതം സുഗമമാക്കന്നതിനായി കാലാകാലങ്ങളിൽ നിയമങ്ങൾ പരിഷ്കരിക്കാറുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി അപകടങ്ങൾ തടയുന്നതിനും ഗതാഗതക്കുരുക്ക് കുറച്ച് യാത്ര സുഗമമാക്കുന്നതിനും വേണ്ടി യുഎഇയിലെ വിവിധ എമിറേറ്റുകൾ പുതിയ നിയമങ്ങളും സാങ്കേതികവിദ്യകളും അവതരിപ്പിച്ചു. അവയാണ് ഇവിടെ വിശദമാക്കുന്നത്.
1. അബൂദബിയിലെ 'ദർബ്' ടോൾ സംവിധാനത്തിലെ മാറ്റങ്ങൾ
2025 സെപ്റ്റംബർ 1 മുതൽ അബൂദബിയിലെ 'ദർബ്' ടോൾ സംവിധാനത്തിന്റെ സമയക്രമത്തിലും പേയ്‌മെന്റ് രീതിയിലും മാറ്റങ്ങൾ വന്നു.
പ്രധാന മാറ്റങ്ങൾ
സമയക്രമം: തിങ്കൾ മുതൽ ശനി വരെ വൈകുന്നേരങ്ങളിൽ ടോൾ ഈടാക്കുന്ന സമയം വൈകുന്നേരം 5 മണി മുതൽ 7 മണി വരെ എന്നതിൽ നിന്ന് വൈകുന്നേരം 3 മണി മുതൽ 7 മണി വരെ എന്ന് പുനഃക്രമീകരിച്ചു.
പരിധി ഒഴിവാക്കൽ: പ്രതിദിന, പ്രതിമാസ ടോൾ പരിധികൾ (Daily and monthly toll caps) ഒഴിവാക്കി.
2. അബൂദബിയിലെ വേരിയബിൾ സ്പീഡ് ലിമിറ്റ് (VSL)
2025 ഒക്ടോബർ 27 മുതൽ, ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡിൽ വേരിയബിൾ സ്പീഡ് ലിമിറ്റ് (VSL) സംവിധാനം പ്രവർത്തനം ആരംഭിച്ചു.
പുതിയ സംവിധാനത്തിനു കീഴില്‍ പോസ്റ്റ് ചെയ്ത വേഗപരിധികള്‍ ഇനി പറയുന്ന സാഹചര്യങ്ങളില്‍ മാറിയേക്കാം:
- പ്രതികൂല കാലാവസ്ഥ (ഉദാഹരണത്തിന് മഴ, മൂടല്‍മഞ്ഞ്, മണല്‍ക്കാറ്റ്, തിരക്കുള്ള സമയത്തെ ഗതാഗത തടസം)
- ഗതാഗത പ്രവാഹത്തെ ബാധിക്കുന്ന പ്രധാന സംഭവങ്ങള്‍
- റോഡ് അറ്റകുറ്റപ്പണികള്‍, അല്ലെങ്കില്‍ താല്‍ക്കാലിക ലെയ്ന്‍ അടയ്ക്കലുകള്‍
3. ദുബൈയിൽ ഡെലിവറി റൈഡർമാർക്ക് അതിവേഗ പാതകളിൽ വിലക്ക്
2025 നവംബർ 1 മുതൽ ഡെലിവറി റൈഡർമാർ ദുബായിലെ അതിവേഗ പാതകൾ (Fast Lanes) ഉപയോഗിക്കുന്നത് വിലക്കി.
ഈ പുതിയ നിയമമനുസരിച്ച്, അഞ്ചോ അതിലധികമോ പാതകളുള്ള വലിയ റോഡുകളിൽ ഏറ്റവും ഇടതുവശത്തുള്ള രണ്ട് ലെയ്നുകളിലും (two leftmost lanes) മൂന്നോ നാലോ ലെയ്നുകളുള്ള റോഡുകളിൽ ഏറ്റവും ഇടതുവശത്തുള്ള ലെയ്‌നിലും ഡെലിവറി ബൈക്കുകൾക്ക് പ്രവേശനം നിരോധിച്ചു. ഒന്നോ രണ്ടോ ലെയ്‌നുകളുള്ള റോഡുകളിൽ ഈ നിയമം ബാധകമല്ല.
4. ഷാർജയിൽ ചില വാഹനങ്ങൾക്ക് പ്രത്യേക പാതകൾ
2025 നവംബർ 1 മുതൽ ഷാർജയിലെ റോഡുകളിൽ വാഹനമോടിക്കുന്നവർ തങ്ങളുടെ വാഹനത്തിന് അനുവദിച്ച പാതയിലൂടെ മാത്രമേ സഞ്ചരിക്കാവു.
പ്രധാന റോഡുകളിലും ചെറു റോഡുകളിലും മോട്ടോർസൈക്കിളുകൾ (ഡെലിവറി ബൈക്കുകൾ ഉൾപ്പെടെ), ഹെവി വാഹനങ്ങൾ, ബസുകൾ എന്നിവയ്ക്ക് പ്രത്യേക ലെയ്നുകൾ അനുവദിക്കും.
- ഏറ്റവും വലതുവശത്തുള്ള ലെയ്ൻ ഹെവി വാഹനങ്ങൾക്കും ബസുകൾക്കുമായി നീക്കിവെച്ചിരിക്കുന്നു.
- ഏറ്റവും ഇടതുവശത്തുള്ള അതിവേഗ പാത മോട്ടോർസെെക്കിൾ യാത്രികർ ഉപയോഗിക്കാൻ പാടില്ല.
- നാല് ലെയ്‌നുകളുള്ള റോഡുകളിൽ അവർക്ക് ഏറ്റവും വലതുവശത്തുള്ള രണ്ട് ലെയ്നുകൾ ഉപയോഗിക്കാം.
- മൂന്ന് ലെയ്‌നുകളുള്ള റോഡുകളിൽ നടുവിലെയോ വലത്തെയോ ലെയ്ൻ ഉപയോഗിക്കാം.
- രണ്ട് ലെയ്‌നുകളുള്ള റോഡുകളിൽ ട്രാഫിക് നിയമങ്ങൾ പ്രകാരം വലതുവശത്തുള്ള ലെയ്ൻ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.
5. അജ്മാനിൽ സ്മാർട്ട് സ്പീഡ് ലിമിറ്ററുകൾ
അജ്മാനിലെ ടാക്സികളിലും ലിമോസിനുകളിലും സ്മാർട്ട് സ്പീഡ് ലിമിറ്ററുകൾ സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇത് എമിറേറ്റിലെ നിശ്ചിത വേഗപരിധിക്കനുസരിച്ച് വാഹനങ്ങളുടെ വേഗത യാന്ത്രികമായി നിയന്ത്രിക്കും.
ഈ പുതിയ ഉപകരണം വാഹനത്തിന്റെ തത്സമയ സ്ഥാനം തിരിച്ചറിഞ്ഞ്, ആ പ്രദേശത്തെ അനുവദനീയമായ വേഗത മനസ്സിലാക്കും. തുടർന്ന്, ഇത് വാഹനത്തിന്റെ വേഗത അനുവദനീയമായ വേഗതയുമായി സമന്വയിപ്പിക്കും.
The UAE has been consistently updating its traffic laws and regulations to ensure road safety and manage the increasing population. Recently, various emirates have introduced new rules and technologies to reduce accidents and improve traffic flow.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."